ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) തങ്ങളുടെ ഉപയോക്താക്കൾക്കായി പിഎൻബി മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന (പിഎംജെജെബി) പദ്ധതി നടപ്പിലാക്കി. ഒരു കുടുംബത്തിന്റ അത്താണിയായ വ്യക്തി നഷ്ടപ്പെടുന്നതിന്റെ അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സാഹചര്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയിലെ ബാങ്കില്ലാത്തതും വിദൂരവുമായ പ്രദേശങ്ങളിൽ, ദരിദ്രർക്കും നിരാലംബരായവർക്കും സംരക്ഷണവും സാമ്പത്തിക സുരക്ഷയും നൽകുക എന്നതാണ് പിഎംജെജെബിവൈ പദ്ധതിയുടെ ലക്ഷ്യം.
ലഭ്യത
കുറഞ്ഞ ചെലവിലുള്ള ഇൻഷുറൻസ് പദ്ധതി ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൌണ്ടുള്ള എല്ലാ വ്യക്തികൾക്കും പദ്ധതിയിൽ അംഗങ്ങളാകാം. പദ്ധതിയുടെ കുറഞ്ഞ പ്രവേശന പ്രായം 18 വയസ്സാണ്. പരമാവധി പ്രായം 50 വയസ്സാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ എല്ലാ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്കും ഈ സ്കീം ഓപ്ഷണലായിരിക്കും. പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയ്ക്ക് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രാഥമിക നോ യുവർ കസ്റ്റമർ (കെവൈസി) പ്രമാണം ആധാർ കാർഡ് ആണ് സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രകാരം, ഇൻഷ്വർ ചെയ്ത അംഗത്തിന്റെ മരണശേഷം, 2 ലക്ഷം രൂപ നോമിനിയ്ക്ക് നൽകും.
പ്രീമിയം തുക
പ്രതിവർഷം 330 രൂപ പ്രീമിയം ഉപഭോക്താക്കൾ അടയ്‌ക്കണം. ഈ സ്കീം ഒരു വർഷത്തെ കവർ ആയിരിക്കും നൽകുക. വർഷം തോറും പുതുക്കാവുന്നതാണിത്. പുതുക്കേണ്ട നിശ്ചിത സമയ പരിധി എല്ലാ വർഷവും ജൂൺ 1 മുതൽ മെയ് 31 വരെയാണ്. പ്രതിവർഷം ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പ്രീമിയം കുറയ്ക്കും. 55 വയസ്സ് പൂർത്തിയാകുമ്പോൾ, അംഗത്തിന്റെ ലൈഫ് കവർ അവസാനിപ്പിക്കും.
നികുതി ആനുകൂല്യങ്ങൾ
എൻറോൾ ചെയ്ത 45 ദിവസത്തിനുശേഷം മരണം സംഭവിച്ചാലും പോളിസി ഉടമയുടെ നോമിനിക്ക് മരണ ആനുകൂല്യം നൽകും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, പോളിസി അടയ്ക്കുന്ന പ്രീമിയത്തിന് നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications