അടുത്തിടെ ചാടിക്കയറിയ ഈ 3 കുഞ്ഞന്‍ ബാങ്ക് ഓഹരികളേയും സൂക്ഷിക്കുക; വില പകുതിയാകാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള ഘടകങ്ങള്‍ സമ്മിശ്രമാണെങ്കിലും താരതമ്യേന ശക്തി പ്രകടമാക്കുന്ന ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോഡ് ഉയരം കുറിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായുള്ള ശക്തമായ പിന്തുണയേകുന്നത് ബാങ്കിംഗ് ഓഹരികളുമാണ്. എന്നാല്‍ സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാകുന്നു. സമീപകാലത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ച 3 കുഞ്ഞന്‍ ബാങ്ക് ഓഹരികളില്‍ സെല്‍ റേറ്റിങ് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.

 

യൂണിയന്‍ ബാങ്ക്

യൂണിയന്‍ ബാങ്ക്

രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കിംഗ് സ്ഥാപനമാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 1919-ലാണ് തുടക്കം. സാധാരണക്കാര്‍ക്കുള്ള വിവിധങ്ങളായ അടിസ്ഥാന ബാങ്ക് സേവനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വ്യവസായികള്‍ക്കുള്ള ബാങ്ക് സേവനം, ഇന്‍ഷുറന്‍സ് ഏജന്‍സി, മ്യൂച്ചല്‍ ഫണ്ടുകള്‍, നിക്ഷേപ ആസ്തികളുടെ കൈകാര്യം എന്നിങ്ങനെ ധനകാര്യ മേഖലയിലുള്ള എല്ലാത്തരം സേവനങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 9,300-ലേറെ ശാഖകളും 12 കോടിയിലേറെ ഉപയോക്താക്കളും യൂണിയന്‍ ബാങ്കിനുണ്ട്.

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

ലക്ഷ്യവില 52

ലക്ഷ്യവില 52

നിലവില്‍ 77 രൂപ നിലവാരത്തിലാണ് യൂണിയന്‍ ബാങ്ക് ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 52 രൂപയിലേക്ക് ഇടിയാമെന്നാണ് എംകെ ഗ്ലോബലിന്റെ വിലയിരുത്തല്‍. യൂണിയന്‍ ബാങ്ക് ഓഹരിയുടെ വിപണി വിലയേക്കാള്‍ 32 ശതമാനം താഴ്ന്ന നിരക്കിലേക്കാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയം.

അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 55 ശതമാനമാകുന്നു. 52 ആഴ്ച കാലയളവില്‍ യൂണിയന്‍ ബാങ്ക് (BSE: 532477, NSE : UNIONBANK) ഓഹരിയുടെ ഉയര്‍ന്ന വില 78.35 രൂപയും താഴ്ന്ന വില 33.50 രൂപയുമാണ്.

യെസ് ബാങ്ക്

യെസ് ബാങ്ക്

ആരംഭകാലത്ത് മിന്നുന്ന പ്രകടനം പുറത്തെടുത്തതിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ യെസ് ബാങ്കിന് സാധിച്ചിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ ബാങ്ക് മേധാവിയായിരുന്ന റാണ കപൂര്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്താകുന്നതും ബാങ്ക് പ്രതിസന്ധിയുടെ പടുകുഴിലേക്ക് വീണതും. തകര്‍ച്ചയുടെ വക്കിലെത്തിയ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നിക്ഷേപം സ്വരൂപിച്ച് പിടിച്ചു നിര്‍ത്തുകയായിരുന്നു.

മുന്‍കാലങ്ങളേക്കാള്‍ ഭേദപ്പെട്ട പാദഫലങ്ങളാണ് സമീപകാലത്തായി യെസ് ബാങ്ക് (BSE: 532648, NSE : YESBANK) പുറത്തു വിടുന്നതെങ്കിലും പ്രതീക്ഷിച്ച നിലാവരത്തിലേക്ക് ഉയരാത്തത് ചൂണ്ടിക്കാട്ടിയാണ് എംകെ ഗ്ലോബല്‍ സെല്‍ റേറ്റിങ് നല്‍കിയത്.

ലക്ഷ്യവില 12

ലക്ഷ്യവില 12

നിലവില്‍ 17 രൂപ നിലവാരത്തിലാണ് യെസ് ബാങ്ക് ഓഹരികള്‍ നില്‍ക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 12 രൂപയിലേക്ക് ഇടിയാമെന്നാണ് എംകെ ഗ്ലോബലിന്റെ കണക്കുക്കൂട്ടല്‍. ലക്ഷ്യവില നല്‍കിയിരിക്കുന്നത് യെസ് ബാങ്ക് ഓഹരിയുടെ വിപണി വിലയേക്കാള്‍ 30 ശതമാനത്തോളം താഴ്ന്ന നിരക്കിലേക്കാണന്നതും ശ്രദ്ധേയം.

അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 6 ശതമാനമാകുന്നു. ഒരു വര്‍ഷ കാലയളവില്‍ യെസ് ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 18.20 രൂപയും താഴ്ന്ന വില 12.10 രൂപയുമാണ്.

പിഎന്‍ബി

പിഎന്‍ബി

സ്വദേശി ബാങ്ക് വേണമെന്ന ഒരുകൂട്ടം സ്വാതന്ത്ര സമര പോരാളികളുടെ ദൃഡനിശ്ചയത്തില്‍ നിന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 1894-ല്‍ ജന്മമെടുക്കുന്നത്. ഭാരതീയരുടെ പക്കല്‍ നിന്നുള്ള മൂലധനം മാത്രം ഉപയോഗപ്പെടുത്തി ആരംഭിച്ചതും നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുമായ ബാങ്കിംഗ് സ്ഥാപനമാണിത്. ലാഹോര്‍ കേന്ദ്രമാക്കിയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1965-ലെ യുദ്ധത്തോടെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

അതേസമയം സെപ്റ്റംബര്‍ പാദഫലത്തില്‍ മുഖ്യ ഫീസുകളില്‍ നിന്നുള്ള വരുമാനം 32% ഇടിഞ്ഞതും നിഷ്‌ക്രിയ ആസ്തിയിലേക്ക് മാറാവുന്ന വായ്പകള്‍ 3% നിരക്കില്‍ തുടരുന്നതും ചൂണ്ടിക്കാട്ടിയാണ് ബ്രോക്കറേജ് സ്ഥാപനം റേറ്റിങ് താഴ്ത്തിയത്.

Also Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കുംAlso Read: ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കും

ലക്ഷ്യവില 30

ലക്ഷ്യവില 30

ഇന്നു രാവിലെ 50 രൂപ നിലവാരത്തിലാണ് പിഎന്‍ബി ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരിയുടെ വില 30 രൂപയിലേക്ക് ഇടിയാമെന്നാണ് എംകെ ഗ്ലോബലിന്റെ വിലയിരുത്തല്‍. പിഎന്‍ബി ഓഹരിയുടെ വിപണി വിലയേക്കാള്‍ 40 ശതമാനം താഴ്ന്ന നിരക്കിലേക്കാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയം.

അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 25 ശതമാനമാകുന്നു. 52 ആഴ്ച കാലയളവില്‍ പിഎന്‍ബി (BSE: 532461, NSE : PNB) ഓഹരിയുടെ ഉയര്‍ന്ന വില 50.90 രൂപയും താഴ്ന്ന വില 28.05 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share market nse
English summary

Recently Rallied 3 Mid Cap Banking Stocks Include PNB Gets Sell Rating From Emkay Global

Recently Rallied 3 Mid Cap Banking Stocks Include PNB Gets Sell Rating From Emkay Global
Story first published: Wednesday, November 23, 2022, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X