ഈ എസ്ബിഐ ഗ്രൂപ്പ് ഓഹരിക്ക് സെല്‍ റേറ്റിങ്; ഇരട്ടയക്ക നിരക്കില്‍ വില ഇടിയാം; ജാഗ്രതൈ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുകൂല ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പിന്തുണയോടെ ഓഹരി വിപണിയില്‍ മുന്നേറ്റം ശക്തമാണ്. കഴിഞ്ഞ 12 വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പ്രധാന സൂചികകള്‍ 9 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനിടെ കമ്പനികളുടെ ഒന്നാം പാദഫലവും പുറത്തു വരുന്നുണ്ട്.

ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം തത്കാലം ഒഴിവാക്കണമെന്ന് വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ നിര്‍ദേശിച്ച ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

എസ്ബിഐ കാര്‍ഡ്‌സ്

എസ്ബിഐ കാര്‍ഡ്‌സ്

ക്രെഡിറ്റ് കാര്‍ഡ് സേവന മേഖലയില്‍ നിന്നും ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് എസ്ബിഐ കാര്‍ഡ്‌സ് & പേയ്‌മെന്റ്‌സ് സര്‍വീസസ്. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണിത്. 1998-ലാണ് തുടക്കം. രാജ്യത്തെ നൂറിലധികം നഗരങ്ങളില്‍ ശാഖകളുണ്ട്. നിലവില്‍ കമ്പനിക്ക് 1.2 കോടി ഉപഭോക്താക്കളുടെ നീണ്ട നിരയുണ്ട്.

Also Read: വിപണി കുതിപ്പിലായിരിക്കാം; പക്ഷേ ഈ ഓഹരികള്‍ തത്കാലം ഒഴിവാക്കണം; പട്ടികയില്‍ ടാറ്റ ഓഹരിയുംAlso Read: വിപണി കുതിപ്പിലായിരിക്കാം; പക്ഷേ ഈ ഓഹരികള്‍ തത്കാലം ഒഴിവാക്കണം; പട്ടികയില്‍ ടാറ്റ ഓഹരിയും

ഓഹരി വിശദാംശം

ഓഹരി വിശദാംശം

എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരിയില്‍ 69.64 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.29 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.24 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 5.84 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ വിപണി മൂല്യം 89,065 കോടിയാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.27 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 82.19 രൂപ നിരക്കിലും പിഇ അനുപാതം 45.95 മടങ്ങിലുമാണുള്ളത്.

സാമ്പത്തികം

സാമ്പത്തികം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ എസ്ബിഐ കാര്‍ഡ്‌സ് (BSE: 543066, NSE : SBICARD) നേടിയ വരുമാനം 3,100 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 31 ശതമാനം വര്‍ധനയാണ്. അതുപോലെ കമ്പനിയുടെ ജൂണ്‍ പാദത്തിലെ അറ്റാദായം 627 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 106 ശതമാനം വര്‍ധനയാണിത്. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ എസ്ബിഐ കാര്‍ഡ്‌സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണുള്ളത്.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

എസ്ബിഐ കാര്‍ഡ്‌സ് ഓഹരിയില്‍ വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ ഒഴിവാക്കണമെന്ന നിര്‍ദേശത്തോടെയുള്ള സെല്‍ (SELL) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് മോഡല്‍ മെച്ചപ്പെട്ടതാണെങ്കിലും അനവധി വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെ കടുത്ത മത്സരം, വളര്‍ച്ച ഇടിയാനുള്ള സാഹചര്യം, ലാഭ മാര്‍ജിനും കുറയാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Also Read: ഈയാഴ്ച അവകാശ ഓഹരികള്‍ നല്‍കുന്ന 2 നാനോ കാപ് കമ്പനികള്‍; പരിഗണിക്കുന്നോ?Also Read: ഈയാഴ്ച അവകാശ ഓഹരികള്‍ നല്‍കുന്ന 2 നാനോ കാപ് കമ്പനികള്‍; പരിഗണിക്കുന്നോ?

ലക്ഷ്യവില 830

ലക്ഷ്യവില 830

തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 944 രൂപയിലായിരുന്നു എസ്ബിഐ കാര്‍ഡ്‌സ് ഓഹരിയുടെ ക്ലോസിങ്. സമീപ കാലയളവില്‍ ഈ ഓഹരി 830 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് സിഎല്‍എസ്എ സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ 12 ശതമാനം താഴ്ന്ന നിലവാരമാണിത്. ഒരു വര്‍ഷത്തിനിടെ എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരികളുടെ ഉയര്‍ന്ന വില 1,165 രൂപയും കുറഞ്ഞ വില 781.20 രൂപയുമാണ്.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ എസ്ബിഐ കാര്‍ഡ്‌സ് ഓഹരിയില്‍ 22 ശതമാനം നേട്ടം കരസ്ഥമാക്കിയതോടെ ഒരു വര്‍ഷക്കാലയളവിലെ നഷ്ടം 9 ശതമാനമായി താഴ്ന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സിഎല്‍എസ്എ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

SBI Group Companies: CLSA Gives Sell Rating On Large Cap Stock SBI Cards And Payments Check Details

SBI Group Companies: CLSA Gives Sell Rating On Large Cap Stock SBI Cards And Payments Check Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X