ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും.
ഷെയര്‍ ബൈബാക്ക്
പൊതുവില്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിക്കാറുള്ളത്. നിര്‍ദിഷ്ട സ്വീകരണ അനുപാതത്തിലാവും (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങുക. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിക്ക് ശേഷം സ്റ്റോക്ക് ബ്രോക്കറുടെ വെബ്സൈറ്റില്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള ഓപ്ഷന് തെളിയും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ (Buyback Window) കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി നിക്ഷേപകന് ടെന്‍ഡര്‍ ചെയ്യാനാകും.
ക്വിക് ഹീല്‍ ടെക്നോളജീസ്
സൈബര്‍ സെക്യൂരിറ്റിയിലും ഡേറ്റ സുരക്ഷിതമാക്കുന്നതിനുമുള്ള ഐടി സേവനങ്ങള്‍ നല്കുന്ന മുന്‍നിര കമ്പനിയാണ് ക്വിക് ഹീല്‍ ടെക്നോളജീസ്. ബി-2-ബി, ബി-2-ജി, ബി-2-സി വിഭാഗങ്ങളിലായാണ് ഈ സ്മോള്‍ കാപ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം.
ജൂലൈ 21-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു ഓഹരി തിരികെ വാങ്ങുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായ ഓഹരിയുടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോഡ് തീയതി സെപ്റ്റംബര്‍ 14 ആയിരുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ക്വിക് ഹീല്‍ ടെക്നോളജീസ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- ഷെയര്‍ ബൈബാക്ക് വില- ഓഹരിയൊന്നിന് 300 രൂപ നിരക്കില്‍ തിരികെ വാങ്ങും.
- ബൈബാക്കിന് അപേക്ഷിക്കാനുള്ള തീയതി- ഒക്ടോബര്‍ 4-നും 18-നും ഇടയില്‍ അപേക്ഷ സമര്‍പ്പിക്കണം.
- ബൈബാക്ക് രീതി- ഓഹരികള്‍ തിരികെ വാങ്ങുന്നത് ടെന്‍ഡര്‍ (Tender) ഓഫര്‍ മുഖേന.
- സ്വീകരണ അനുപാതം- ചെറിയ വിഭാഗം നിക്ഷേപകര്‍ക്ക് 81 ഓഹരികളില്‍ നിന്നും 10 ഓഹരികള്‍ വീതം തിരികെ വാങ്ങും. പൊതു വിഭാഗത്തില്‍ 61 ഓഹരികള്‍ക്ക് 5 എണ്ണം വീതവും തിരികെ വാങ്ങും.
- ബൈബാക്ക് പദ്ധതി- 150 കോടി ചെലവഴിച്ച് 50 ലക്ഷം ഓഹരികള്‍ തിരികെ വാങ്ങും.
ഓഹരി വിശദാംശം
കമ്പനിയുടെ വിപണി മൂല്യം 1,176 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ക്വിക് ഹീല്‍ ടെക്നോളജീസ് (BSE: 539678, NSE : QUICKHEAL) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.27 ശതമാനമാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 108 രൂപയും പിഇ അനുപാതം 15.14 മടങ്ങിലുമാണ്.
അതേസമയം 202 രൂപയിലായിരുന്നു ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ക്വിക് ഹീല്‍ ടെക്നോളജീസ് ഓഹരിയുടെ ഉയര്‍ന്ന വില 257 രൂപയും താഴ്ന്ന വില 141 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications