ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം. അതേസമയം അടുത്തിടെ ഓഹരി വിഭജനം പ്രഖ്യാപിച്ച സ്മോള്‍ കാപ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടിപിഎല്‍ പ്ലാസ്റ്റെക്
ഡ്രം പോലെയുള്ള പോളിമര്‍ അധിഷ്ഠിത വ്യാവസായിക പാക്കേജിങ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടിപിഎല്‍ പ്ലാസ്റ്റെക് ലിമിറ്റഡ്. ബള്‍ക്ക് പാക്കേജിങ് ഉപയോഗിക്കുന്ന 210-250 ലിറ്റര്‍ ശേഷിയുള്ള ഡ്രം നിര്‍മിക്കുന്നതില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ചെറിയ വട്ടമുള്ളത് മുതല്‍ മുകളില്‍ തുറക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പാട്ടകള്‍ നിര്‍മിക്കുന്നു. ഉന്നത ഗുണമേന്മയും സാന്ദ്രതയുമുള്ള പോളീഥീലിന് ഉപയോഗിച്ചാണ് ഉത്പന്ന നിര്‍മാണം. എഫ്എംസിജി, പെട്രോകെമിക്കല്‍, സ്പെഷ്യാല്‍റ്റി കെമിക്കല്‍, ഫാര്‍മ മേഖലകളിലെ കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍.
ഓഹരി വിശദാംശം
ടിപിഎല്‍ പ്ലാസ്റ്റെക് കമ്പനിയുടെ ആകെയുള്ളതില്‍ 74.86 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 25.05 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കാലണ്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 63 കോടിയും അറ്റാദായം 3 കോടിയുമാണ്. അടുത്തിടെയായി ടിപിഎല്‍ പ്ലാസ്റ്റെക്കിന്റെ കടബാധ്യത കുറഞ്ഞിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 323 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടിപിഎല്‍ പ്ലാസ്റ്റെക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1 ശതമാനമാണ്.
പ്രതിയോഹരി ബുക്ക് വാല്യൂ 59 രൂപ നിരക്കിലും പിഇ അനുപാതം 23 മടങ്ങിലുമാണുള്ളത്. ടിപിഎല്‍ പ്ലാസ്റ്റെക്കിന്റെ (BSE: 526582, NSE : TPLPLASTEH) ഓഹരിയിന്മേലുള്ള ആദായം 13.7 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 18.40 ശതമാനം നിരക്കിലുമാണുള്ളത്. ഇതു രണ്ടും ഭേദപ്പെട്ട നിലവാരമാണ്.
അതേസമയം ടിപിഎല്‍ പ്ലാസ്റ്റെക് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 218 രൂപയും താഴ്ന്ന വില 105 രൂപയുമാണ്. ഇന്നു രാവിലെ 205 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
സ്റ്റോക്ക് സ്പ്ലിറ്റ്
സെപ്റ്റംബറില്‍ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ടിപിഎല്‍ പ്ലാസ്റ്റെക്കിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനത്തിനുള്ള അന്തിമ നടപടി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10:2 അനുപാതത്തിലാവും ടിപിഎല്‍ പ്ലാസ്റ്റെക് ഓഹരി വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള നിലവിലെ ഒരു ഓഹരി വിഭജനത്തിനു ശേഷം 2 രൂപ മൂഖവിലയുള്ള 5 ഓഹരികളായി മാറുമെന്ന് സാരം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 19-നും റെക്കോഡ് തീയതി 20-നുമായും നിശ്ചയിച്ചു.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധന ഉണ്ടാകുമോയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, കമ്പനികള്‍ ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും ആനുപാതികമായി കുറയുന്നതിനാല്‍ ആകെയുള്ള ലാഭവിഹിതത്തില്‍ വര്‍ധനയുണ്ടാകില്ല.
ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
