എല്ലാ മാസവും നിങ്ങളുടെ കമ്പനി നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടിലേക്ക് സംഭാവനയായി കുറയ്ക്കാറുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥാവാ പിഎഫ് എന്നറിയപ്പെടുന്ന ഈ തുക നിങ്ങൾക്ക് വിരമിച്ച ശേഷമോ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഈ തുക ഓരോ മാസവും ശേഖരിക്കുന്നത്.
പിഎഫ് ആർക്കെല്ലാം?
ഇപിഎഫ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ ജീവനക്കാർക്ക് മാത്രമേ ഇപിഎഫ് അല്ലെങ്കിൽ പിഎഫിൽ നിക്ഷേപിക്കാൻ കഴിയൂ. കമ്പനിയും ജീവനക്കാരനും ഓരോ മാസവും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം വീതം സംഭാവനയാണ് നൽകുന്നത്. കമ്പനിയുടെ സംഭാവന പ്രത്യേകമായിട്ടുള്ള ഇപിഎഫ് അക്കൗണ്ടിലേയ്ക്കാണ് നിക്ഷേപിക്കുന്നത്.
അംഗത്തിന് മരണം സംഭവിച്ചാൽ
ഈ സേവിംഗ്സ് സ്കീം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നു. ഇപിഎഫ്‌ഒയിലെ ഒരു അംഗം പതിവായി ഫണ്ടിലേക്ക് സംഭാവന നൽകുന്നുണ്ടെങ്കിൽ ഈ അംഗത്തിന് മരണം സംഭവിച്ചാൽ അംഗത്തിന്റെ കുടുംബത്തിന് ഇൻഷുറൻസ് സ്കീം 1976 (ഇഡിഎൽഐ) പ്രകാരം ആനുകൂല്യം ലഭിക്കും. ഈ സ്കീം അംഗത്തിന് അവസാനമായി ലഭിച്ച പ്രതിമാസ ശമ്പളത്തിന്റെ 20 ഇരട്ടിയാണ്. ഇത് പരമാവധി 6 ലക്ഷം രൂപ വരെയാകാം.
പലിശ നിരക്ക്
നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) അക്കൗണ്ടുള്ള അംഗങ്ങൾക്ക് ഉയർന്ന വരുമാനം നേടി തരും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്റ്റ്, 1956 പ്രകാരം ഇപിഎഫ് പലിശ നിരക്ക് എല്ലാ വർഷവും പ്രഖ്യാപിക്കും. ഈ സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് 8.5 ശതമാനമാണ്.
ആജീവനാന്ത പെൻഷൻ
ഈ പദ്ധതി പെൻഷൻ സ്കീം 1995 (ഇപിഎസ്) പ്രകാരം ആജീവനാന്ത പെൻഷൻ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പകർച്ചവ്യാധി, തൊഴിലില്ലായ്മ എന്നിവയുടെ പശ്ചാത്തലത്തിൽ ഭാഗിക പിൻവലിക്കൽ സൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
