ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും. അതേസമയം ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഷെയര്‍ ബൈബാക്ക് പദ്ധതി.
ഷെയര്‍ ബൈബാക്ക്
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയായിരിക്കും പൊതുവില്‍ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിക്കാറുള്ളത്. നിര്‍ദിഷ്ട സ്വീകരണ അനുപാതത്തിലാവും (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങുക. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിക്ക് ശേഷം വൈകാതെ തന്നെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിന് അപേക്ഷിക്കാനുള്ള ഓപ്ഷന് ദൃശ്യമാകും. അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ (Buyback Window) കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം.
എസ്പി അപ്പാരല്‍സ്
കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ മുന്‍നിരയിലുള്ള ടെക്സ്റ്റൈല്‍സ് കമ്പനിയാണ് എസ്പി അപ്പാരല്‍സ് ലിമിറ്റഡ്. കയറ്റുമതി ലക്ഷ്യമിട്ടാണ് വസ്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തര സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ സ്മോള്‍ കാപ് കമ്പനിയുടെ പ്രവര്‍ത്തനം. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണത്തിനുള്ള ഛായം ചേര്‍ക്കാതെ നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ മുതല്‍ പൂര്‍ത്തീകരിച്ച വസ്ത്രങ്ങള്‍ വരെ കമ്പനിയുടെ ഉത്പന്ന ശ്രേണിയിലുണ്ട്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് എസ്പി അപ്പാരല്‍സ് ഓഹരി തിരികെ വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചത്. കമ്പനിയുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 2.34 ശതമാനം വരുന്ന ഓഹരികളാകും നിക്ഷേപകരുടെ പക്കല്‍ നിന്നും തിരികെ വാങ്ങുക. കമ്പനിയുടെ ഭാഗത്ത് നിന്നും ബൈബാക്ക് പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഹരിയില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. എസ്പി അപ്പാരല്‍സ് ബൈബാക്ക് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
എസ്പി അപ്പാരല്‍സ് ബൈബാക്ക്- പ്രധാന 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- 1) ഷെയര്‍ ബൈബാക്ക് വില- ഓഹരിയൊന്നിന് 585 രൂപ നിരക്കിലാവും തിരികെ വാങ്ങുക.
- 2) ബൈബാക്ക് പദ്ധതി- 6 ലക്ഷം ഓഹരികള്‍ തിരികെ വാങ്ങാനാണ് തീരുമാനം.
- 3) ബൈബാക്കിനായി ചെലവിടുന്നത്- 35.10 കോടി.
- 4) ബൈബാക്ക് രീതി- ആനുപാതിക തോതില്‍ ടെന്‍ഡര്‍ (Tender) ഓഫര്‍ മുഖേനയാവും തിരികെ വാങ്ങുക.
- 5) റെക്കോഡ് തീയതി- ഒക്ടോബര്‍ 7.
വെള്ളിയാഴ്ച 427 രൂപയിലായിരുന്നു എസ്പി അപ്പാരല്‍സ് (BSE: 540048, NSE : SPAL) ഓഹരിയുടെ ക്ലോസിങ്. ഓഹരിയുടെ നിലവിലെ വിപണിയുടെ വിലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 37 ശതമാനത്തോളം പ്രീമിയം നിരക്കിലാണ് ബൈബാക്ക് ഓഫര്‍ ലഭ്യമായിരിക്കുന്നത്. അതേസമയം എസ്പി അപ്പാരല്‍സ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം 1,096 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 246 രൂപ നിരക്കിലും പിഇ അനുപാതം 11 മടങ്ങിലുമാണുള്ളത്.
ഇടവിട്ട വര്‍ഷങ്ങളില്‍ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.53 ശതമാനമാണ്. 52 ആഴ്ച കാലയളവില്‍ എസ്പി അപ്പാരല്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 531 രൂപയും താഴ്ന്ന വില 304 രൂപയും രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 245 കോടിയും അറ്റാദായം 25 കോടിയുമാണ്.
അതേസമയം എസ്പി അപ്പാരല്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 61.69 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.31 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.34 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
