വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് സ്റ്റാമ്പ് ഡ്യൂട്ടി. ഇതിനായി വസ്തുവിന്റെ വില അനുസരിച്ച് ന്യായമായ തുക ചെലവഴിക്കേണ്ടി വരും. സ്വത്തവകാശത്തിന്റെ തെളിവായി നിലകൊള്ളുന്നതും ഈ പേപ്പറുകളാണ്. 1899 ലെ ഇന്ത്യൻ സ്റ്റാമ്പ് ഡ്യൂട്ടി ആക്ടിന്റെ സെക്ഷൻ 3 പ്രകാരം നിങ്ങൾ നൽകേണ്ട ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും പ്രധാന ചെലവുകളിലൊന്നാണ്. സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക്

സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക്

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന നിരക്ക് 4 ശതമാനം മുതൽ 10 ശതമാനം വരെയാണ്. രജിസ്ട്രേഷൻ ഫീസ്, സംസ്ഥാനങ്ങളിൽ ഉടനീളം ഒരു ശതമാനമാണ്. ഇന്ത്യൻ സ്റ്റാമ്പ് ഡ്യൂട്ടി ആക്ട് 1899 ലെ സെക്ഷൻ 3 പ്രകാരം അടച്ച ഒറ്റത്തവണ ചാർജാണ് സ്റ്റാമ്പ് ഡ്യൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടി കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കുടിശ്ശിക തുകയും രണ്ട് ശതമാനം പിഴയും അടയ്ക്കണം. യഥാർത്ഥ ബാധ്യതയുടെ 200 ശതമാനം വരെ പിഴ ഈടാക്കാം.

സ്ത്രീകൾക്ക് കുറഞ്ഞ നിരക്ക്

സ്ത്രീകൾക്ക് കുറഞ്ഞ നിരക്ക്

സ്ത്രീകൾക്കിടയിൽ വസ്തു ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിന്, സ്ത്രീകളുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പല സംസ്ഥാനങ്ങളും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കുക. ഉദാഹരണത്തിന്, ദേശീയ തലസ്ഥാനമായ ഡൽഹിയിൽ, സ്ത്രീകൾ വീട് വാങ്ങുന്നവർ വിൽപ്പന ഡീഡിന്റെ മൂല്യത്തിന്റെ നാല് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി നൽകിയാൽ മതി. സാധാരണ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ആറ് ശതമാനമാണ്.

കേരളത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾകേരളത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

അപ്പാർട്ടുമെന്റുകൾ വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി

അപ്പാർട്ടുമെന്റുകൾ വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി

അപ്പാർട്ട്മെന്റ് വാങ്ങുന്നവർ സ്വത്തിന്റെ വ്യക്തിഗത വിഹിതത്തെ അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ നൽകണം. ഇതിനർത്ഥം 50,000 ചതുരശ്ര അടി സ്ഥലത്ത് ഒരു പ്രോജക്റ്റ് നിർമ്മിക്കുകയും സമാന വലുപ്പത്തിലുള്ള യൂണിറ്റുകൾ 10 പേർക്ക് വിൽക്കുകയും ചെയ്യുന്നുവെങ്കിൽ, ഓരോരുത്തരും 5,000 ചതുരശ്ര അടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ചാർജ് നൽകണം.

പ്രവാസികൾക്ക് ഇനി നാട്ടിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ?പ്രവാസികൾക്ക് ഇനി നാട്ടിൽ സ്ഥലം വാങ്ങാൻ സാധിക്കുമോ?

രേഖകൾ

രേഖകൾ

ഒരു തർക്കമുണ്ടായാൽ, നിങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായി കാണിക്കുന്ന പ്രമാണം പ്രോപ്പർട്ടിയിലെ നിങ്ങളുടെ ഉടമസ്ഥാവകാശത്തിന്റെ നിയമപരമായ തെളിവായി പ്രവർത്തിക്കുന്നു. എന്നാൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ പേപ്പറുകൾ നിയമപരമായ തെളിവായി കണക്കാക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, ഭാവിയിൽ നിങ്ങളുടെ സ്വത്ത് വിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, രജിസ്ട്രേഷൻ നടന്നിട്ടില്ലെങ്കിൽ വിൽപ്പന ബുദ്ധിമുട്ടായിരിക്കും.

സംസ്ഥാന നിയമങ്ങൾ

സംസ്ഥാന നിയമങ്ങൾ

സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ സ്റ്റാമ്പ് ഡ്യൂട്ടി, പ്രോപ്പർട്ടി രജിസ്ട്രേഷൻ എന്നിവ നിയന്ത്രിക്കുന്ന ബോംബെ സ്റ്റാമ്പ് ആക്റ്റ് 1958 ഉണ്ട്. ഗുജറാത്ത്, കർണാടക, കേരളം, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കും സ്വന്തമായി സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങളുണ്ട്.

നാട്ടിൽ സ്ഥലം വാങ്ങുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ; ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടുംനാട്ടിൽ സ്ഥലം വാങ്ങുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ; ഇല്ലെങ്കിൽ മുട്ടൻ പണി കിട്ടും

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ

ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ കാരണം ഇന്ത്യയിൽ വീട് വാങ്ങുന്നവർ ചിലപ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ നിർത്തിവയ്ക്കുന്നു. ഇത് സർക്കാരിന്റെ വരുമാന ശേഖരണത്തെ സാരമായി ബാധിക്കും. മറ്റ് സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ കൂടുതലാണ്. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കുന്നത്.

ഓൺലൈൻ സ്റ്റാമ്പ് ഡ്യൂട്ടി പേയ്മെന്റുകൾ

ഓൺലൈൻ സ്റ്റാമ്പ് ഡ്യൂട്ടി പേയ്മെന്റുകൾ

സ്റ്റാമ്പ് ഡ്യൂട്ടി പേയ്മെന്റും പ്രോപ്പർട്ടി രജിസ്ട്രേഷനും ലളിതമാക്കുന്നതിന്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ഇവയ്ക്കായി ഒരു ഓൺലൈൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. വീട് വാങ്ങുന്നവരെ അവരുടെ സ്വത്ത് രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പല സംസ്ഥാനങ്ങളും സമീപകാലത്ത് ഈ നിരക്കുകൾ കുറച്ചിട്ടുണ്ട്.

English summary

stamp duty on property registration in kerala 2020 | വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Stamp duty is one of the most important documents in real estate transactions. Read in malayalam.
Story first published: Saturday, February 8, 2020, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X