അമേരിക്ക സാങ്കേതിക മാന്ദ്യത്തിൽ; എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം! എന്തുകൊണ്ട്?

ആഗോള സാമ്പത്തിക ശക്തിയെന്ന തലക്കനവുമായി അമേരിക്ക നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതിനിടയില്‍ എപ്പഴോ പറഞ്ഞു പതിഞ്ഞൊരു ചൊല്ലാണ് ''അമേരിക്ക തുമ്മിയാല്‍ ലോകത്തിന് ജലദോഷം പിടിക്കും'' എന്നത്. 21-ാം നൂറ്റാണ്ടിന്റെ കാല്‍ഭാഗം പൂര്‍ത്തീയാകാറായപ്പോഴും രാജ്യാന്തര വ്യാപാരത്തിന്റേയും ആഗോള സമ്പദ്ഘടനയുടേയും നട്ടെല്ലായി വര്‍ത്തിക്കുന്നത് അമേരിക്കയാണെന്നതിനാല്‍ ഇത്തരമൊരു വിശേഷണത്തിനും സാംഗ്യത്യമുണ്ട്.

അമേരിക്കന്‍ സമ്പദ്ഘടന

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തിടെ പുറത്തുവന്ന സാമ്പത്തിക സൂചകങ്ങളില്‍ നിന്നും അമേരിക്കന്‍ സമ്പദ്ഘടന വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്കില്‍ തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക പാദത്തിലും ഇടിവ് രേഖപ്പെടുത്തി. ഇതോടെ സാങ്കേതികമായി സാമ്പത്തിക മാന്ദ്യമെന്ന കരിനിഴല്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ മേല്‍ വീണുകഴിഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണികളാവട്ടെ ആവശേക്കുതിപ്പിലൂടെയാണ് കടന്നു പോകുന്നത്. നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കും ആഭ്യന്തര സൂചികകള്‍ മടങ്ങിയെത്തി. അമേരിക്കയെ മാന്ദ്യം തുറിച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ ആവേശം താത്കാലിക പ്രതിഭാസമായി ചുരുങ്ങുമോ?

ആവേശം കെട്ടടങ്ങുമോ ?

ആവേശം കെട്ടടങ്ങുമോ ?

അമേരിക്കന്‍ സമ്പദ്ഘടന സാങ്കേതികമായാണെങ്കിലും മാന്ദ്യത്തിലേക്ക് വീഴുന്നത് ഇന്ത്യക്കും ലോകത്തിനും ശുഭവാര്‍ത്തയല്ല. എന്നാല്‍ രണ്ടു തവണ ജിഡിപി നിരക്കുകള്‍ ഇടിഞ്ഞതിന്റെ പേരില്‍ മാത്രം ലോകത്തെ ഏറ്റവും വലിയ 'ഉപഭോക്താവി'നെ കുറച്ചു കാണേണ്ടെന്നാണ് ഒരു വിഭാഗം അനലിസ്റ്റുകള്‍ സൂചിപ്പിച്ചത്. അമേരിക്കയുടെ 'ഉപഭോക്തൃ സമ്പദ്ഘടന'യ്ക്ക് വളരെ വേഗത്തില്‍ പൂര്‍വസ്ഥിതി ആര്‍ജിക്കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ കേന്ദ്ര ബാങ്ക്

അതേസമയം തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളിലെ ഇടിവിനെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് ഗൗനിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ധനനയ യോഗങ്ങളില്‍ പലിശ നിരക്കു വര്‍ധനയുടെ തോത് കുറയ്ക്കാന്‍ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ യുഎസ് ഡോളറിന്റെ നിലവിലെ കുതിപ്പിനും അത് തടയാകും.

ഇത് വിനിമയ മൂല്യം പിടിച്ചു നിര്‍ത്താന്‍ പാടുപെടുന്ന ഇന്ത്യന്‍ രൂപയ്ക്ക് വളരെ ആശ്വാസമേകുന്ന ഘടകമാകും. അതോടെ ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ ഫണ്ട് പിന്‍വലിക്കുന്നതില്‍ നിന്നും ഇടവേളയെടുക്കാന്‍ നിര്‍ബന്ധിതരാകും.

എന്തു പ്രതീക്ഷിക്കാം ?

എന്തു പ്രതീക്ഷിക്കാം ?

ഒരു വശത്ത് റെക്കോഡ് പണപ്പെരുപ്പ നിരക്ക് അഭിമുഖീകരിക്കുകയും മറുവശത്ത് കേന്ദ്ര ബാങ്കുകള്‍ ചടുലമായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനാലും അമേരിക്കയും യൂറോപ്പും ചെറിയ തോതില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ചൈനയിലെ വളര്‍ച്ചാ നിരക്കുകളും ആശാവഹമല്ല. ഈയൊരു പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ ഇനി വര്‍ധന നടപ്പാക്കാതിരുന്നാല്‍ വികസ്വര വിപണികള്‍ക്ക് താത്കാലിക ആശ്വാസം ലഭിക്കാം.

എന്നാല്‍ പണപ്പെരുപ്പ ഭീഷണി ശമിക്കാതിരിക്കുകയും അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ വളര്‍ച്ചാ ഇടിവ് കനക്കുകയും ചെയ്താല്‍ വികസ്വര വിപണികളിലും തിരിച്ചടി നേരിടുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജുകളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X