ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ ഉയരുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം. ഈയാഴ്ച ഓഹരി വിഭജിക്കുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ
പൊതു വ്യാപാരത്തിലും ഐടി/ ബിപിഒ സേവനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ലിമിറ്റഡ്. വിവിധ മേഖലകളിലേക്കുള്ള ചെലവു കുറഞ്ഞ കോള്‍ സെന്റര്‍ സേവന പ്രവര്‍ത്തനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 85.1 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 17.91 രൂപ നിരക്കിലാണ്. ഓഗസ്റ്റില്‍ ചേര്‍ന്ന എക്സല്‍ റിയാല്‍റ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഒരേസമയം ഓഹരി വിഭജനവും ബോണസ് ഇഷ്യൂവും പ്രഖ്യാപിച്ചിരുന്നു.
സ്പ്ലിറ്റും ബോണസും
ഇതുപ്രകാരം എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രായുടെ (BSE: 533090, NSE : EXCEL) ഓഹരി വിഭജനം നടത്തിയിട്ടാണ് ബോണസ് ഓഹരികള്‍ അനുവദിക്കുക. ഇതില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി ആദ്യം വിഭജിക്കും. ഇതിനുശേഷം 1:2 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും.
അതായത് 2 രൂപ മുഖവിലയിലുളള രണ്ട് ഓഹരിക്ക് വീതം അധികമായി ഓരോ ഓഹരി കൂടി നല്‍കും. ഈ രണ്ട് നടപടികള്‍ക്കുമുള്ള എക്സ് തീയതി സെപ്റ്റംബര്‍ 28 ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച 9.05 രൂപയിലായിരുന്നു എക്സല്‍ റിയാല്‍റ്റി & ഇന്‍ഫ്രാ ഓഹരിയുടെ ക്ലോസിങ്.
മാക്സിമസ് ഇന്റര്‍നാഷണല്‍
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒപ്റ്റിമസ് ഫൈനാന്‍സിന്റെ ഉപകമ്പനിയാണ് മാക്സിമസ് ഇന്റര്‍നാഷണല്‍. വിവിധതരം ലൂബ്രിക്കന്റ് ഓയിലുകളും പെട്രോകെമിക്കല്‍ ഉത്പന്നങ്ങളു െനിര്മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. നിലവില്‍ 568 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.
ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 30-നും റെക്കോഡ് തീയതി ഒക്ടോബര്‍ 3-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 452 രൂപയിലായിരുന്നു മാക്സിമസ് ഇന്റര്‍നാഷണല്‍ (BSE : 540401) ഓഹരിയുടെ ക്ലോസിങ്.
എങ്ങനെ പ്രതിഫലിക്കും ?
ഓഹരി വിഭജനം നടത്തുമ്പോള്‍ ഓഹരിയുടെ വിപണി വിലയില്‍ ആനുപാതിക പ്രതിഫലനമുണ്ടാകും. സമാനമായി ഓഹരിയുടെ മുഖവിലയിലും കുറവു വരും. എന്നാല്‍ നിക്ഷേപകന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതേസമയം ഓഹരി വിഭജനം കാരണം ഓഹരിയുടെ മുഖവില കുറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കൈവശമുള്ള ആകെ ഓഹരികള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ആകെ ഡിവിഡന്റ് വിഹിതത്തില്‍ വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications