രാജ്യത്തെ തൊഴിൽ വിപണിയിൽ ഉയർന്ന ശമ്പളമുള്ള നിരവധി ജോലികൾക്ക് ഇന്ന് ബിരുദത്തിന്റെ ആവശ്യമില്ല. ഉന്നതവിദ്യാഭ്യാസത്തിന് വലിയ ചെലവുകൾ വേണ്ടിവരുന്നതാണ് കൂടുതൽ പേരെയും ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്. കോളേജ് ബിരുദം കൂടാതെ നിങ്ങൾക്ക് നേടാവുന്ന മികച്ച പത്ത് ജോലികൾ ഇവയാണ്.
മ്യൂച്വൽ ഫണ്ടിൽ കോടികൾ സമ്പാദിച്ച് പ്രിയങ്കാ ഗാന്ധി; മാറ്റത്തിനൊപ്പം നേട്ടവുമായി കോൺഗ്രസ് നേതാവ്
1. ഡിജിറ്റൽ മാർക്കറ്റർ
ഓൺലൈൻ ബിസിനസ് വലിയ തോതിൽ വളർന്നതോടെ ഡിജിറ്റൽ മാർക്കറ്റുകളുടെ ആവശ്യകത ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യൽ, കണ്ടന്റ് ക്രിയേറ്റ് ചെയ്യുക, സെർച്ച് എൻജിനുകൾക്കായി വെബ്‌സൈറ്റുകൾ ഒപ്റ്റിമൈസ് ചെയ്യൽ (SEO), ഓൺലൈൻ പരസ്യ കാമ്പെയ്‌നുകൾ എന്നിവ ഈ ജോലിയിൽ ഉൾപ്പെടാം. ഡിജിറ്റൽ മാർക്കറ്ററുകൾക്ക് പ്രതിവർഷം 5-10 ലക്ഷം ശമ്പളം ലഭിക്കും.

2. കണ്ടന്റ് ക്രിയേറ്റർ/യൂട്യൂബർ
പാചകം മുതൽ ടെക് റിവ്യൂകൾ വരെ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്യ വരുമാനം, സ്പോൺസർഷിപ്പുകൾ, പ്രമുഖ ബ്രാൻഡുകളുമായുള്ള സഹകരണങ്ങൾ എന്നിവയിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം. മുൻനിര കണ്ടന്റ് ക്രിയേറ്റർമാർ പ്രതിമാസം 10 ലക്ഷം രൂപവരെ സമ്പാദിക്കുന്നുണ്ട്.
3. സ്റ്റോക്ക് മാർക്കറ്റ് ട്രേഡർ
നല്ല വൈദഗ്ധ്യമുള്ള സ്റ്റോക്ക് മാർക്കറ്റ് ട്രേഡർമാർക്ക് പ്രതിവർഷം 15-20 ലക്ഷം വരെ സമ്പാദിക്കാൻ സാധിക്കും. എന്നാൽ, ഓഹരി വിപണിയിലെ ചാഞ്ചാട്ടം സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്.
4. ഫ്രീലാൻസ് പ്രോഗ്രാമർ
പൈത്തൻ അല്ലെങ്കിൽ ജാവാസ്ക്രിപ്റ്റ് പോലുള്ള ഭാഷകളിലെ പ്രോഗ്രാമിംഗ് കഴിവുകൾക്ക് ഡിജിറ്റൽ ലോകത്ത് വളരെ പ്രാധാന്യമുണ്ട്. ഫ്രീലാൻസർമാർക്ക് പ്രതിവർഷം 8-15 ലക്ഷം രൂപ ലഭിക്കും.
പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ പെൻഷൻ വേണമെങ്കിൽ നിങ്ങൾ എത്ര രൂപ നിക്ഷേപിക്കണം?
5. റിയൽ എസ്റ്റേറ്റ് ഏജന്റ്
വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നതിലൂടെ ഏജന്റുമാർ ഉയർന്ന കമ്മീഷനുകൾ വാങ്ങുന്നുണ്ട്. ഈ രംഗത്ത് കഴിവുള്ള ഏജന്റുമാർക്ക് പ്രതിവർഷം 10-20 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാം.
6. ഗ്രാഫിക് ഡിസൈനർ
പത്രത്തിനും ഡിജിറ്റൽ മീഡിയയ്ക്കും ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്. ഡിജിറ്റൽ മീഡിയയുടെ വളർച്ചയോടെ, വൈദഗ്ധ്യമുള്ള ഡിസൈനർമാർക്ക് ഉയർന്ന ആവശ്യകതയുണ്ട്. കൂടാതെ പലരും ഫ്രീലാൻസർമാരായി പ്രവർത്തിക്കുകയോ സ്വന്തമായി ഡിസൈൻ ബിസിനസ് ആരംഭിക്കുകയോ ചെയ്യുന്നു. ഫോട്ടോഷോപ്പ് അല്ലെങ്കിൽ ഇല്യുസ്ട്രേറ്റർ പോലുള്ള ഉപകരണങ്ങളുടെ വൈദഗ്ധ്യം ഈ മേഖലയിൽ പ്രധാനമാണ്. വിദഗ്ധരായ ഡിസൈനർമാർ ബിരുദങ്ങൾ ഇല്ലാതെ പോലും പ്രതിവർഷം 5-12 ലക്ഷം രൂപ സമ്പാദിക്കുന്നു.
7. ഫിറ്റ്നസ് ട്രെയിനർ
സർട്ടിഫൈഡ് ഫിറ്റ്നസ് പരിശീലകർക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. വ്യായാമങ്ങളിലൂടെയും പോഷകാഹാര ഉപദേശങ്ങളിലൂടെയും ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇവർ സഹായിക്കുന്നു. പരിശീലകർക്ക് പ്രതിവർഷം 6-10 ലക്ഷം രൂപ സമ്പാദിക്കാം.
25000 നിക്ഷേപിച്ച് 8 കോടി നേടാൻ എത്ര വർഷമെടുക്കും? ചിട്ടിയേക്കാൾ മികച്ചതോ എസ്ഐപി?
8. വെഡ്ഡിങ് ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ
ഫോട്ടോഗ്രാഫിയിലും എഡിറ്റിങ്ങിലും വൈദഗ്ധ്യം ഉള്ളതിനാൽ, ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് ഒരു ഇവന്റിന് 1-2 ലക്ഷം രൂപ ഈടാക്കാം. അങ്ങനെയെങ്കിൽ വാർഷിക വരുമാനം 15 ലക്ഷം കവിയും.
9. ഷെഫ് അല്ലെങ്കിൽ ബേക്കർ
ക്രിയേറ്റീവ് ഷെഫുകൾക്കോ ബേക്കർമാർക്കോ സ്വന്തമായി ബിസിനസ് നടത്തുന്നതിലൂടെയോ ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകളിൽ ജോലി ചെയ്യുന്നതിലൂടെയോ വലിയ വരുമാനം നേടാനാകും. ഇവരുടെ വാർഷിക വരുമാനം പലപ്പോഴും 12-15 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
10. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
ചില പ്രമുഖ ബ്രാൻഡുകളുമായുള്ള സഹകരണങ്ങൾ, അഫിലിയേറ്റ് മാർക്കറ്റിംഗ്, പണം വാങ്ങിയുള്ള പ്രൊമോഷനുകൾ എന്നിവയിലൂടെ വലിയ ഫോളോവേഴ്സുള്ളവർക്ക് പ്രതിവർഷം 5-20 ലക്ഷം രൂപ സമ്പാദിക്കാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications