സാമ്പത്തിക കാര്യങ്ങളെക്കുറിയ്ച്ച് മുതിർന്നവർ സംസാരിക്കുന്നിടത്ത് പലപ്പോഴും കുട്ടികളെ മാറ്റി നിർത്താറുണ്ട്, എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം തെളിയിക്കുന്നത് കുട്ടികളെ സാമ്പത്തിക കാര്യങ്ങളെക്കുറിയ്ച്ച് ബോധവാൻമാരാക്കണം എന്നാണ്. കുട്ടികളല്ലേ എന്ന് കരുതി ഒരിയ്ക്കലും ഒരിക്കലുമവരെ മാറ്റി നിർത്തുകയോ, അറിയാനുള്ള ജിഞ്ജാസയെ പാടേ തള്ളിക്കളയുകയും ചെയ്യുകയും ചെയ്യരുത്. ശരിയായ പ്രായത്തിൽ കുട്ടികളോട് ഇത്തരം കാര്യങ്ങളെക്കുറിയ്ച്ച് നിങ്ങൾക്ക് പറയ്ഞ്ഞ് തുടങ്ങാവുന്നതാണ്, സാമ്പത്തിക കാര്യങ്ങളെക്കുറിയ്ച്ച് കുട്ടിയുടെ ഉള്ളിൽ ധാരണ രൂപപ്പെട്ട് വരാൻ ഇത്തരം സംസാരങ്ങൾ സഹായിക്കും.

സാമ്പത്തിക പ്രശ്നങ്ങളെക്കുറിയ്ച്ച് കുട്ടികളോട് സംസാരിക്കേണ്ടുന്നവിധം....
1. കുട്ടികളോട് സാമ്പത്തിക കാര്യങ്ങളെക്കുറിയ്ച്ച് സംസാരിക്കുമ്പോൾ കൃത്യമായി പറയ്ഞ്ഞ് മനസിലാക്കുക, യഥാർഥ പ്രശ്നമെന്തെന്ന് കുട്ടിക്ക് മനസിലാകുന്ന തരത്തിലാവണം കാര്യങ്ങൾ പറയ്ഞ്ഞ് കൊടുക്കേണ്ടത്, അല്ലാത്ത പക്ഷം കുഞ്ഞുങ്ങൾ കടബാധ്യതയെക്കുറിയ്ച്ച് തെറ്റായ രീതിയിൽ മനസിലാക്കുകയും മാതാപിതാക്കളെ എല്ലായ്പ്പോഴും പഴി ചാരുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തും എന്നതിനാലാണിത്.

2. ബഡ്ജറ്റ് , പ്ലാനിംങ്, സാഹചര്യത്തെ നേരിടൽ എന്നിവയൊക്കെ കുട്ടി സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ആർജിച്ചെടുക്കുന്നു, കൂടാതെ പണത്തിന്റെ ശരിയായ വിനിയോഗം എന്നിവയും സാമ്പത്തിക പ്രശ്നം കുട്ടികളുമായ ചർച്ചചെയ്യുന്നതിലൂടെ കുട്ടികൾ പഠിയ്ക്കുന്നു.
മൊബൈൽ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

3, കുട്ടികളിൽ നിന്ന് സാമ്പത്തിക പ്രശ്നങ്ങളെക്കുറിയ്ച്ച് ഒളിച്ച് വെയ്ക്കുന്നതോ, മൂടി വെക്കുന്നതോ ശരിയല്ല , പകരം തുറന്ന ചർച്ചകലാണ് വേണ്ടത്, ഏതൊക്കെ രീതിയിൽ ഈ പ്രശ്നത്തെ മറികടക്കാമെന്ന് കുട്ടിയും ചിന്തിക്കുക വഴി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ കുട്ടി ആർജി്ച്ചെടുക്കും. ഇത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിനും സഹായിക്കും.
ആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

4. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും കുട്ടികളുടെ മുന്നിൽ വച്ച് വേണ്ട, അതവരുടെ മനസിനെ മുറിവേൽപ്പിയ്ക്കുകയും ചെയ്യും, ഏറ്റവും ഉചിതമായ വഴിയെന്നത് എല്ലാവരും ഒന്നിച്ചിരുന്ന് കാര്യങ്ങൾ സമാധാനപരമായ ചർച്ച ചെയ്യുക എന്നതാണ്, ഇടക്ക് അഭിപ്രായങ്ങൾ കുട്ടിയോടും ചോദിക്കാം, ഇതുവഴി തനിക്കും പ്രാധാന്യം നൽകുന്നുണ്ടെന്നും കുട്ടി മനസിലാക്കുകയും അനാവശ്യമായ സാമ്പത്തിക നിയന്ത്രണങ്ങൾ കുട്ടിയുടെ മേൽ ഏർപ്പെടുത്തുന്നതും ഒഴിവാക്കാം.