ഈയാഴ്ച സൗജന്യ ഓഹരി നല്‍കുന്ന 5 സ്‌മോള്‍ കാപ് കമ്പനികള്‍; നിങ്ങളുടെ കൈവശമുണ്ടോ?

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.

ബോണസ് ഓഹരി

പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന അധിക നേട്ടവുമുണ്ട്. അതേസമയം ഒക്ടോബര്‍ രണ്ടാം ആഴ്ചയില്‍ നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യുന്ന 5 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

രുചിര പേപ്പേര്‍സ്

രുചിര പേപ്പേര്‍സ്

40 വര്‍ഷത്തിലേറെയായി എഴുതുന്നതിനും പ്രിന്റിങ്ങിനും പൊതിയാനുള്ള കട്ടിക്കടലാസുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് രുചിര പേപ്പേര്‍സ് (BSE: 532785, NSE : RUCHIRA). നിലവില്‍ 105 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം 377 കോടിയാണ്. അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു 1:10 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അതായത്, കൈവശമുള്ള 10 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിന് അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള എക്‌സ് ബോണസ് തീയതി ഒക്ടോബര്‍ 10-നും റെക്കോഡ് തീയതി 11-നും ഉറപ്പിച്ചു.

കാര്യ ഫെസിലിറ്റീസ് & സര്‍വീസസ്

കാര്യ ഫെസിലിറ്റീസ് & സര്‍വീസസ്

കോര്‍പറേറ്റ് കമ്പനികളുടേയും വന്‍കിട ഓഫീസുകളുടേയും പരിപാലനം കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തുകൊടുക്കുന്ന മുന്‍നിര കമ്പനിയാണ് കാര്യ ഫെസിലിറ്റീസ് & സര്‍വീസസ് (BSE : 540756). ഓഫീസ് ശുചീകരണം, ഹൗസ്‌കീപ്പിങ്, ഉദ്യാന പരിപാലനം എന്നിവയാണ് പ്രധാന സേവനങ്ങള്‍. നിലവില്‍ 14 കോടിയാണ് വിപണി മൂല്യം.

അതേസമയം സെപ്റ്റംബറില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 1:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുന്ന തീരുമാനമെടുത്തത്. ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരോ ഓഹരി വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ബോണസ്/ റെക്കോഡ് തീയതികളായി ഒക്ടോബര്‍ 12 തീരുമാനിച്ചുവെന്നും കാര്യ ഫെസിലിറ്റീസ് നേതൃത്വം അറിയിച്ചു.

സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി

സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി

ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വേണ്ട മാര്‍ഗോപദേശങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി (BSE : 543234). ഒരു സംരംഭം ചിട്ടപ്പെടുത്തുന്നത് മുതല്‍ രജിസ്ട്രേഷനും ധനസഹായവും നികുതി, നിയമ സേവനങ്ങളും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 105 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.

അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു 3:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി 3 ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്‌സ് ബോണസ്/ റെക്കോഡ് തീയതികളായി ഒക്ടോബര്‍ 12 നിശ്ചയിച്ചുവെന്നും സെക്മാര്‍ക്ക് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ നേതൃത്വം വ്യക്തമാക്കി.

ശിവാലിക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ്

ശിവാലിക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ്

ഡിഫ്യൂഷന്‍ ബോണ്ടിങ്/ ക്ലാഡിങ്, ഇലക്ട്രോണ്‍ ബീം വെല്‍ഡിങ്, സോള്‍ഡര്‍ റീഫ്‌ലോ, റെസിസ്റ്റന്‍സ് വെല്‍ഡിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിവിധ വസ്തുസാമഗ്രികളെ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന മുന്‍നിര കമ്പനിയാണ് ശിവാലിക് ബൈമെറ്റല്‍ കണ്‍ട്രോള്‍സ് (BSE: 513097, NSE : SBCL). കമ്പനിയുടെ നിലവിലെ വിപണി മൂല്യം 2,725 കോടിയാണ്.

അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി നല്‍കുമെന്ന് സാരം. ഇതിനുള്ള എക്‌സ് ബോണസ് തീയതി ഒക്ടോബര്‍ 12-നും റെക്കോഡ് തീയതി 13-നുമായി നിശ്ചയിച്ചു.

ഗ്രീന്‍ടെക്സ് കോര്‍പറേറ്റ്

ഗ്രീന്‍ടെക്സ് കോര്‍പറേറ്റ്

ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയാണ് ഗ്രീന്‍ടെക്സ് കോര്‍പറേറ്റ് സര്‍വീസസ് (BSE : 543324). മെര്‍ച്ചന്റ് ബാങ്കിംഗ് സേവനങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 71 കോടിയാണ്. അതേസമയം സെപ്റ്റംബറില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു 8:1 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുന്ന തീരുമാനമെടുത്തത്.

ഇതുപ്രകാരം കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 8 ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്‌സ് ബോണസ്/ റെക്കോഡ് തീയതികളായി ഒക്ടോബര്‍ 13് നിശ്ചയിച്ചുവെന്നും ഗ്രീന്‍ടെക്സ് കോര്‍പറേറ്റ് നേതൃത്വം അറിയിച്ചു.

ബോണസ് ഇഷ്യൂ- ഡിവിഡന്റ് വര്‍ധിക്കുമോ ?

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X