നിങ്ങൾ അറിഞ്ഞോ, 2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങൾ‌ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുതിയ ചില പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിയമങ്ങൾ അറിയിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് പിപിഎഫ് അക്കൗണ്ടിലെ തുക അറ്റാച്ചുമെന്റ് അഥവാ കണ്ടുകെട്ടലിന് ബാധകമല്ല. പി‌പി‌എഫ് നിയമങ്ങളിൽ പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. വിജ്ഞാപനത്തിലെ 15-ാം പോയിന്റ് പ്രകാരം ഏതെങ്കിലും അക്കൌണ്ട് ഉടമയുടെ ക്രെഡിറ്റിലുള്ള തുക ഏതെങ്കിലും കടത്തിന്റെയോ ബാധ്യതയുടെയോ കാര്യത്തിൽ കോടതിയുടെ ഏതെങ്കിലും ഉത്തരവിലോ മറ്റോ അറ്റാച്ചു ചെയ്യുന്നതിന് ബാധ്യസ്ഥമല്ല.

 

പിപിഎഫ് നിക്ഷേപം

പിപിഎഫ് നിക്ഷേപം

ഒരു വ്യക്തിയ്ക്കോ സ്വന്തമായോ അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി ഒരു രക്ഷാധികാരിയായോ പിപിഎഫിൽ നിക്ഷേപം നടത്താം. 500 മുതൽ 1,50,000 രൂപ വരെയാണ് ഒരു അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തേണ്ടത്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് പൂർത്തിയാകുമ്പോൾ, അക്കൌണ്ട് ഉടമയ്ക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാനും സാധിക്കും. ഇതിനായി, അക്കൗണ്ടുള്ള ബാങ്കിൽ നിന്നോ പോസ്റ്റോഫീസിൽ നിന്നോ ഫോം സി നേടി അക്കൗണ്ട് അവസാനിപ്പിക്കുന്നതിനും പൂർണമായി പിൻവലിക്കുന്നതിനും അപേക്ഷ സമർപ്പിക്കണം.

കാലാവധി നീട്ടാം

കാലാവധി നീട്ടാം

ഇതുകൂടാതെ നിങ്ങളുടെ പി‌പി‌എഫ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിന് പകരം നിങ്ങൾക്ക് അഞ്ച് വർഷത്തെ ലോക്ക് ഇൻ കാലയളവിൽ വീണ്ടും നിക്ഷേപ കാലാവധി നീട്ടാൻ കഴിയും. ഇതിനായി ഫോം എച്ച് ശേഖരിച്ച് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ അക്കൗണ്ട് അഞ്ച് സാമ്പത്തിക വർഷം പൂർത്തിയാക്കിയതിനുശേഷം മാത്രമേ പി‌പി‌എഫിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ.

പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകാറായോ? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

നേരത്തെ പണം പിൻവലിക്കാവുന്നത് എപ്പോൾ

നേരത്തെ പണം പിൻവലിക്കാവുന്നത് എപ്പോൾ

അക്കൌണ്ട് ഉടമയുടെയോ പങ്കാളിയുടെയോ ആശ്രിതരായ കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഗുരുതരമായ രോഗങ്ങൾ അല്ലെങ്കിൽ ജീവന് ഭീഷണിയായ രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള തുകയ്ക്ക് വേണ്ടി പിപിഎഫ് അക്കൌണ്ടിൽ നിന്ന് കാലാവധിയ്ക്ക് മുമ്പ് പണം പിൻവലിക്കാം. എന്നാൽ ഒരു യോഗ്യതയുള്ള മെഡിക്കൽ അതോറിറ്റിയിൽ നിന്ന് ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അക്കൌണ്ട് ഉടമയുടെയോ മൈനർ അക്കൌണ്ട് ഉടമയുടെയോ ഉന്നത വിദ്യാഭ്യാസത്തിന് തുക ആവശ്യമാണെങ്കിലും പണം പിൻവലിക്കാവുന്നതാണ്.

നിഷ്ക്രിയമായ സുകന്യ സമൃദ്ധി, പിപിഎഫ്, ആർഡി, ഹെൽത്ത് ഇൻഷുറൻസ് നിക്ഷേപങ്ങൾ എങ്ങനെ പുതുക്കാം?

പോസ്റ്റ് ഓഫീസ് നിക്ഷേപം

പോസ്റ്റ് ഓഫീസ് നിക്ഷേപം

ചെറുകിട സേവിംഗ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ അടുത്തിടെ തപാൽ വകുപ്പും പരിഷ്കരിച്ചിരുന്നു. 25,000 രൂപയിലധികമുള്ള ചെക്കുകള്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി നിങ്ങളുടെ അക്കൌണ്ടിൽ നിക്ഷേപിക്കാം. നേരത്തെ 25,000 രൂപ വരെയുള്ള നിക്ഷേപം മാത്രമേ അക്കൌണ്ടില്ലാത്ത മറ്റ് പോസ്റ്റ് ഓഫീസ് വഴി നിക്ഷേപിക്കാൻ സാധിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്; ഫോം എച്ചിനെക്കുറിച്ച് തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

English summary

നിങ്ങൾ അറിഞ്ഞോ, 2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങൾ‌ ഇവയാണ്

The central government had announced some new PPF rules. Under the new law, the amount in the PPF account does not apply to attachment or confiscation. Read in malayalam.
Story first published: Tuesday, December 24, 2019, 8:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X