അടിയന്തര സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും ഒരാളുടെ ജീവിതത്തിൽ സംഭവിക്കാം. അത് ചിലപ്പോൾ ഒരു മെഡിക്കൽ എമർജൻസി ആകാം അതല്ലെങ്കിൽ പെട്ടെന്നുള്ള ഒരു യാത്ര ആകാം. അത്തരമൊരു സാഹചര്യം മറികടക്കാൻ പണം ആവശ്യമാണ്. നിങ്ങളുടെ കൈയിൽ എപ്പോഴും പണം ഉണ്ടായിരിക്കണമെന്നില്ല, നിങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ വളരെയധികം സമയമെടുത്തേക്കാം. ചില നിക്ഷേപ സ്കീമുകൾക്ക് പ്രത്യേക ലോക്ക്-ഇൻ കാലയളവുകൾ ഉണ്ട്, ഒരു നിശ്ചിത സമയത്തിന് മുമ്പ് നിങ്ങൾക്ക് പണം പിൻവലിക്കാൻ കഴിയില്ല. ഈ സമയങ്ങളിൽ, എമർജൻസി ലോണുകൾ നിങ്ങളെ സഹായിക്കും.
വെറും 6000 രൂപ നിക്ഷേപിച്ചാൽ 3.9 കോടി റിട്ടയർമെന്റ് കോർപ്പസ് ലഭിക്കുമോ? എവിടെ നിക്ഷേപിക്കണം?
നിരവധി ആപ്പുകളും ഓൺലൈൻ ലെൻഡിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കൾക്ക് എമർജൻസി ലോൺ നൽകുന്നുണ്ട്. ഇവ വളരെ പെട്ടെന്ന് കിട്ടുന്ന വായ്പകളാണ്. മെഡിക്കൽ എമർജൻസി, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, യാത്രാ ആവശ്യകതകൾ, അപ്രതീക്ഷിതമായ വീട് നന്നാക്കൽ തുടങ്ങിയ ഏതു സാഹചര്യങ്ങളിലും അവ ഉപയോഗപ്രദമാകും. ഓൺലൈനിലൂടെ എമർജൻസി ലോണിന് അപേക്ഷിക്കാവുന്നതാണ്. ലോൺ ലഭിക്കുന്നതിന് വസ്തുവകകളൊന്നും ഈടായി നൽകേണ്ടതില്ല.

ഇപ്പോൾ, ഉപയോക്താക്കൾക്ക് മണികൺട്രോൾ ആപ്പിലും വെബ്‌സൈറ്റിലും 15 ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം. ഈ പ്രക്രിയ 100% പേപ്പർ രഹിതമാണ്. മണികൺട്രോളിലെ വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 12% മുതൽ ആരംഭിക്കുന്നു.
എമർജൻസി ലോണിന് എങ്ങനെ അപേക്ഷിക്കാം
ഇന്ത്യയിൽ എമർജൻസി ലോണിന് ഓൺലൈനായി അപേക്ഷിക്കുന്നത് എളുപ്പമാണ്. ആദ്യം, നിങ്ങളുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോൺ ആപ്പ് തുറക്കണം.ആപ്പിൽ എത്തിക്കഴിഞ്ഞാൽ, പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ പരിശോധിക്കാം. പ്രീ-അപ്രൂവ്ഡ് ലോൺ ആപ്പുകൾ കടം വാങ്ങുന്നവർക്ക് മണിക്കൂറുകൾക്കോ മിനിറ്റുകൾക്കോ ഉള്ളിൽ പണം വാഗ്‌ദാനം ചെയ്യുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള അപേക്ഷകർക്ക് സാധാരണയായി മികച്ച ഓഫറുകൾ ലഭിക്കും.
ഓഫർ പരിശോധിച്ച് അത് നിങ്ങളുടെ ആവശ്യവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ, കടം എടുക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക. അതിനുശേഷം ലോൺ കാലാവധി തിരഞ്ഞെടുക്കുക. കുറഞ്ഞ കാലയളവ് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ ഉയർന്ന ഇഎംഐകൾ (ഇക്വേറ്റഡ് പ്രതിമാസ തവണകൾ) അടയ്‌ക്കേണ്ടി വരുമെന്നാണ്. എന്നാൽ, പലിശ നിരക്ക് കുറച്ചേക്കാം. ഇഎംഐകൾ കുറവാണെങ്കിലും ദൈർഘ്യമേറിയ ലോൺ കാലാവധികൾ സാധാരണയായി ഉയർന്ന പലിശ പേയ്മെന്റിലേക്ക് നയിക്കുന്നു.
10 ലക്ഷം നിക്ഷേപിച്ച് 30 ലക്ഷം നേടാം, പോസ്റ്റ് ഓഫീസിന്റെ സ്‌പെഷ്യൽ സ്കീം
ലോൺ ഓഫർ, തുക, കാലാവധി എന്നിവ അന്തിമമാക്കിയ ശേഷം, നിങ്ങളുടെ കെവൈസി ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക. വിവിധ വായ്പാ ദാതാക്കൾക്ക് ലോൺ അംഗീകാരത്തിനായി വ്യത്യസ്ത ഡോക്യുമെന്റുകൾ ആവശ്യമായി വന്നേക്കാം. ആധാർ, വോട്ടർ അല്ലെങ്കിൽ പാൻ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്‌റ്റേറ്റ്‌മെന്റുകൾ എന്നിവ പോലുള്ളവ ആവശ്യമായി വന്നേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർ അവരുടെ വരുമാനത്തിന്റെ തെളിവ് കാണിക്കേണ്ടി വന്നേക്കാം. ബാങ്കുമായോ സാമ്പത്തിക സേവന ദാതാവുമായോ ഉള്ള നിങ്ങളുടെ ബന്ധത്തെ ആശ്രയിച്ച് ഡോക്യുമെന്റുകളിൽ മാറ്റം വന്നേക്കാം.
ആവശ്യമായ രേഖകൾ നൽകി കഴിഞ്ഞാൽ ലോൺ തുകയും കാലാവധിയും പരിശോധിക്കുക. അതിനുശേഷം ലോൺ അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ ലോൺ തുക ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
എമർജൻസി ലോൺ ലഭിക്കുന്നതിനുള്ള യോഗ്യത
ഇന്ത്യയിൽ എമർജൻസി ലോൺഅപേക്ഷിക്കുന്നതിന് വ്യത്യസ്ത ബാങ്കുകൾക്ക് വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളുണ്ട്.
സാധാരണയായി, ലോണിന് അപേക്ഷിക്കുന്നയാൾ 21നും 60 നും വയസിന് ഇടയിൽ പ്രായമുള്ളവരായിരിക്കണം.
കടം വാങ്ങുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം.
അപേക്ഷകൻ ശമ്പളമുള്ള ഒരു ജീവനക്കാരനോ സ്ഥിരവരുമാനമുള്ള ആളോ ആയിരിക്കണം
ഉയർന്ന ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ പ്രധാനമാണ്
ഇന്ത്യയിൽ ഒരു എമർജൻസി ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. 300 നും 900 നും ഇടയിലുള്ള ക്രെഡിറ്റ് സ്കോർ ലോൺ കിട്ടുന്നത് എളുപ്പമാക്കും. വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും നല്ല ക്രെഡിറ്റ് ചരിത്രവും ഉണ്ടങ്കിൽ ക്രെഡിറ്റ് സ്കോർ വർധിക്കും. 700-ൽ കൂടുതൽ ക്രെഡിറ്റ് സ്‌കോറുകൾ ഉള്ള വ്യക്തികൾക്ക് സാധാരണയായി മികച്ച ലോൺ ഓഫറുകൾ ലഭിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില് മാറ്റം, വിശദാംശങ്ങള്

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications