ഭാവിയില്‍ നേട്ടം കൊയ്യാന്‍ എസ്‌ഐപി നിക്ഷേകര്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിപണിയിലുണ്ടായ വില്‍പ്പന, സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഭാവിയില്‍ വലിയ പ്രതിഫലം കൊയ്യാനുള്ള അവസരമായും ഇതിന് കണക്കാക്കുന്നു. ഇക്വറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ നെറ്റ് അസറ്റ് മൂല്യങ്ങള്‍ (എന്‍എവി) ശരാശരി 30 ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്കിംഗ് പോലുള്ള മേഖലാ നിര്‍ദിഷ്ട ഫണ്ടുകള്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അവരുടെ എന്‍എവിയില്‍ ഇതിലും വലിയ ഇടിവ് രേഖപ്പെടുത്തി.

 

നമുക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ, മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ യൂണിറ്റുകള്‍ വാങ്ങിക്കൊണ്ട് ഓരോ മാസവും നിശ്ചിത തുക എസ്‌ഐപി വഴി വിപണിയില്‍ നിക്ഷേപിക്കുന്നു. എന്‍എവികള്‍ കുറവാണെങ്കില്‍, അതേ, പ്രതിമാസ ഔട്ട്‌ഗോ ഉപയോഗിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയുന്നു. അതിനാല്‍, വിപണികള്‍ മുകളിലേക്കുള്ള പ്രവണത പുനരാരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുന്നതാണ്. എങ്കിലും, നിലവിലെ മാര്‍ക്കറ്റ് വില്‍പ്പനയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, നിങ്ങളുടെ എസ്‌ഐപി തുടരുന്നത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യില്ല. മാര്‍ക്കറ്റ് തിരുത്തലില്‍ നിന്ന് പ്രയോജനം നേടുന്നതിന് എസ്‌ഐപി നിക്ഷേപകര്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍ ഇതാ.

1. നിലവിലുള്ള നിങ്ങളുടെ എസ്‌ഐപികള്‍ ടോപ്പ് അപ്പ് ചെയ്യുക

1. നിലവിലുള്ള നിങ്ങളുടെ എസ്‌ഐപികള്‍ ടോപ്പ് അപ്പ് ചെയ്യുക

ഇക്വിറ്റി മാര്‍ക്കറ്റുകള്‍ എപ്പോള്‍ വീണ്ടെടുക്കുമെന്ന് ആര്‍ക്കും കൃത്യമായി പറയാന്‍ സാധിക്കാത്തതിനാല്‍, മാര്‍ക്കറ്റുകള്‍ താഴ്ന്ന നിലയില്‍ തുടരുന്നതു വരെ നിലവിലുള്ള നിങ്ങളുടെ എസ്‌ഐപികള്‍ ടോപ്പ് അപ്പ് ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എസ്‌ഐപികള്‍ കൂടുതല്‍ യൂണിറ്റുകള്‍ നേടും. ക്രമേണ, വിപണി വീണ്ടെടുക്കുമ്പോള്‍, ടോപ്പ് അപ്പ് എസ്‌ഐപി വഴി വിന്യസിച്ചിരിക്കുന്ന അധിക തുക നിങ്ങളുടെ മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോ വരുമാനത്തില്‍ കാര്യമായ മാറ്റമുണ്ടാക്കും.

2. എസ്‌ഐപി തുകയ്ക്ക് മുകളിലുള്ള ഒറ്റത്തവണ നിക്ഷേപം നടത്തുക

2. എസ്‌ഐപി തുകയ്ക്ക് മുകളിലുള്ള ഒറ്റത്തവണ നിക്ഷേപം നടത്തുക

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മാര്‍ക്കറ്റുകള്‍ താഴ്ന്ന നിലവാരത്തില്‍ വ്യാപാരം തുടരുകയാണെങ്കില്‍ മാത്രം മുകളില്‍ പറഞ്ഞ തന്ത്രം പ്രവര്‍ത്തിക്കും. അതുവഴി നിങ്ങള്‍ക്ക് കുറഞ്ഞ എന്‍എവിയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ള മാര്‍ക്കറ്റുകള്‍ തിരിച്ചുവന്നാല്‍ ഈ തന്ത്രം പ്രവര്‍ത്തിക്കില്ല. അതിനാല്‍, ഒന്നുകില്‍ നിങ്ങളുടെ നിലവിലുള്ള പ്രതിമാസ എസ്‌ഐപികളുടെ ആവൃത്തി ആഴ്ചതോറും വര്‍ദ്ധിപ്പിക്കാം അല്ലെങ്കില്‍ താഴ്ന്ന തലങ്ങളില്‍ കൂടുതല്‍ യൂണറ്റുകള്‍ വാങ്ങുന്നതിനായി നിങ്ങള്‍ക്ക് മൊത്തം തുക നാലോ അഞ്ചോ ട്രഞ്ചുകളില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന്, നിഫ്റ്റിയിലെ ഓരോ 300 പോയിന്റ് തിരുത്തലിനും നിങ്ങളുടെ നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ അഞ്ച് ട്രഞ്ചുകളായി ഒരു ലക്ഷം രൂപ നിക്ഷേപിക്കാവുന്നതാണ്.

3. ലിക്വിഡ് ഫണ്ടുകള്‍, സ്ഥിര നിക്ഷേപം എന്നിവയില്‍ നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് കുറച്ച് തുക മാറ്റുക

3. ലിക്വിഡ് ഫണ്ടുകള്‍, സ്ഥിര നിക്ഷേപം എന്നിവയില്‍ നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് കുറച്ച് തുക മാറ്റുക

നിങ്ങളുടെ നിലവിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ ഒന്നിച്ച് തുക നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഡെറ്റ് ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ കുറച്ച് തുക ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ നിലവിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്ക് പണം ചേര്‍ക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി സ്വരൂപിച്ച കോര്‍പ്പസില്‍ നഷ്ടപ്പെട്ട അടിസ്ഥാനം പുനസൃഷ്ടിക്കാന്‍ സഹായിക്കും. പിന്നീട്, മാര്‍ക്കറ്റുകള്‍ വീണ്ടെടുക്കുമ്പോള്‍, നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വീണ്ടും സമതുലിതമാക്കാം.


English summary

ഭാവിയില്‍ നേട്ടം കൊയ്യാന്‍ എസ്‌ഐപി നിക്ഷേകര്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

Three things SIP investors need to do yield big rewards in future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X