ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐ‌ഡി‌എ‌ഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർഡിൽ ഒരു മൊബൈൽ നമ്പർ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടോ? രേഖകളൊന്നും സമർപ്പിക്കാതെ തന്നെ നിങ്ങൾക്ക് ഇത് നടത്താം. നിങ്ങളുടെ ആധാർ കാർഡുമായി ഇതിനായി ഒരു ആധാർ കേന്ദ്രം സന്ദ‍ർശിക്കേണ്ടി വരും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) അടുത്തിടെ നടത്തിയ ഒരു ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാറിൽ ഒരു മൊബൈൽ നമ്പർ ചേർക്കുന്നതിന് ഒരു രേഖയും ആവശ്യമില്ലെന്നാണ് യുഐഡിഎഐയുടെ ട്വീറ്റ്.

മൊബൈൽ‌ നമ്പ‍ർ ആധാറുമായി ലിങ്ക് ചെയ്താലുള്ള നേട്ടങ്ങൾ‌
ഐഡന്റിറ്റി പ്രൂഫായി പ്രവർത്തിക്കുന്ന യുഐ‌ഡി‌എ‌ഐ നൽകിയ 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. സർക്കാർ സബ്‌സിഡികൾ നേടാൻ ഉടമയെ അനുവദിക്കുന്നതാണ് ആധാർ കാർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ആധാറിന്റെ ആനുകൂല്യങ്ങളും ഓൺലൈൻ സേവനങ്ങളും ലഭിക്കാൻ, നിങ്ങളുടെ മൊബൈൽ നമ്പർ യുഐ‌ഡി‌ഐ‌ഐയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആധാർ ഡാറ്റാ ഓൺലൈൻ മോഡിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഇ-ആധാറിന്റെ പകർപ്പ് ഡൗൺ‌ലോഡുചെയ്യാനും കഴിയും, അതിനായി നിങ്ങളുടെ ലിങ്കുചെയ്ത മൊബൈൽ‌ നമ്പറിലേക്ക് ഒ‌ടി‌പി ലഭിക്കുന്നതാണ്.

ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐ‌ഡി‌എ‌ഐ

മൊബൈൽ‌ നമ്പറിനുപുറമെ, ഒരു രേഖയും കൂടാതെ ആധാർ‌ കാർ‌ഡ് ഉടമകക്ക് അവരുടെ ഫോട്ടോ, ബയോമെട്രിക്സ് അല്ലെങ്കിൽ‌ ഇമെയിൽ‌ ഐഡി പോലുള്ള വിശദാംശങ്ങൾ‌ അപ്‌ഡേറ്റ് ചെയ്യാൻ‌ കഴിയും. ഇതിനായി ഏതെങ്കിലും ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.

ഇനിപ്പറയുന്ന സേവനങ്ങൾ ആധാർ സേവാ കേന്ദ്രങ്ങളിൽ ലഭ്യമാണ്:

  • പുതിയ ആധാർ എൻറോൾമെന്റ്
  • പേര് അപ്‌ഡേറ്റ്
  • വിലാസ അപ്‌ഡേറ്റ്
  • മൊബൈൽ നമ്പർ അപ്‌ഡേറ്റ്
  • ഇമെയിൽ ഐഡി അപ്‌ഡേറ്റ്
  • ജനനത്തീയതി അപ്‌ഡേറ്റ്
  • ലിംഗ അപ്‌ഡേറ്റ്
  • ബയോമെട്രിക് (ഫോട്ടോ + ഫിംഗർപ്രിൻറുകൾ + ഐറിസ്) അപ്‌ഡേറ്റ്
ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐ‌ഡി‌എ‌ഐ

കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഐ‌ഡി‌ഐ‌ഐ, പോളി വിനൈൽ ക്ലോറൈഡ് (പിവിസി) രൂപത്തിൽ ആധാർ അവതരിപ്പിച്ചു. നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ പോലെ ആധാർ പിവിസി കാർഡ് വളരെ സൗകര്യപ്രദവും നിങ്ങളുടെ വാലറ്റുകളിൽ എളുപ്പത്തിൽ വയ്ക്കാവുന്നതുമാണ്.

English summary

UIDAI says no documents required to update mobile number on Aadhaar card | ആധാർ കാർഡിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യുഐ‌ഡി‌എ‌ഐ

UIDAI tweeted that no document is required to add a mobile number to Aadhaar. Read in malayalam.
Story first published: Monday, January 25, 2021, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X