ഇന്നത്തെ കാലത്ത് ഒരു കാർ എന്നത് ഒരു ആഡംബരമല്ല, മറിച്ച് ഒരു ആവശ്യമാണ്. കാർ വാങ്ങുന്നവരിൽ ഭൂരിഭാഗം പേരും കാർ ലോണിനെ ആശ്രയിക്കുന്നു. കാർ വാങ്ങുന്നവർ ഡൗൺ പേയ്‌മെന്റ് നടത്തി ബാക്കി തുകയ്ക്ക് ലോൺ എടുക്കുന്നു. കാർ ലോണുകൾക്ക് 7 വർഷം വരെ കാലാവധിയുണ്ട്. എങ്കിലും, നിങ്ങൾ കാർ ലോണിന് പലിശ നൽകേണ്ടതായുണ്ട്. പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യാസപ്പെടാം. ഈ പലിശ ഒഴിവാക്കാൻ ഒരു മാർഗമുണ്ട്. നിങ്ങൾ ലോൺ എടുക്കാതിരിക്കുകയും പകരം 12 ശതമാനം വാർഷിക വരുമാനം നൽകുന്ന ഒരു പദ്ധതിയിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ആ ഒരേയൊരു മാർഗം. അതു പറയുന്നതിന് മുമ്പ് കാർ ലോണിലുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മികച്ച ഓഫർ, മികച്ച കാർഡ്, ഇതാണ് ഈ വർഷത്തെ മികച്ച ക്രെഡിറ്റ് കാർഡുകൾ, ഓണം അടിപൊളിയാക്കാം
അതിനായി 10 ശതമാനം വാർഷിക പലിശ നിരക്കിൽ 7 വർഷത്തേക്ക് 15 ലക്ഷം രൂപയുടെ കാറിനുള്ള ലോൺ ഉദാഹരണമായി എടുക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ കണക്കാക്കിയ പലിശ 5,91,749 രൂപയും തിരിച്ചടവിലെ ആകെ തുക 20,91,749 രൂപയുമായിരിക്കും. അതായത് 7 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം നിങ്ങൾ ഏകദേശം 6 ലക്ഷം രൂപ നൽകേണ്ടി വരുന്നു. അങ്ങനെ പ്രതിമാസം ഏകദേശം 24,902 രൂപ ഇ.എം.ഐ അടയ്‌ക്കേണ്ടതായുണ്ടാകും.

ഈയൊരു കണക്ക് വെച്ച് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ ഏകദേശ ഇ.എം.ഐ തുക 24,902 രൂപയായി നിങ്ങൾക്ക് മനസിലായി. ആയൊരു കണക്കിൽ തന്നെ നിങ്ങൾ ഒരു നിക്ഷേപ പദ്ധതിയിൽ പ്രതിമാസം നിക്ഷേപം നടത്തേണ്ടതുണ്ട്. നിങ്ങളുടെ നിക്ഷേപത്തിൽ 12 ശതമാനം വാർഷിക വരുമാനം നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ, പ്രതിമാസം 24,902 രൂപയിൽ 4 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 11,95,296 രൂപയായിരിക്കും. പലിശയലീനത്തിൽ നിന്ന് ലഭിച്ച 3,24,107 രൂപ കൂടി ചേരുന്നതോടെ, നിങ്ങളുടെ ആകെ നിക്ഷേപ സമ്പാദ്യം 15,19,403 രൂപയാകും.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
ഇതിൽ കണക്കാക്കിയിട്ടുള്ള പലിശ തുകയായ 3,24,107 രൂപയിൽ, നിങ്ങൾക്ക് 1,25,000 രൂപ നികുതി ഇളവ് ലഭിക്കും. അതിനാൽ നിങ്ങൾ നികുതിയടയ്‌ക്കേണ്ട വരുമാന തുക 1,99,107 രൂപയായിരിക്കും. നിങ്ങൾ അതിന് 12.50 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി അടയ്ക്കുകയാണെങ്കിൽ, കണക്കാക്കിയ നികുതി 24,888.375 രൂപയും നികുതിക്ക് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 14,94,514.625 രൂപയും ആയിരിക്കും. നിങ്ങൾ അതിലേക്ക് 5,485.375 രൂപ കൂടി ഉൾപ്പെടുത്തിയാൽ കാർ വാങ്ങുന്നതിനുള്ള നിങ്ങളുടെ ബജറ്റായ 15 ലക്ഷം പൂർത്തിയാകും.
1,000 രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യമായി നേടാം; വിശദമായി അറിയാം
ഇവിടെ കാർ ലോണിൽ നിങ്ങൾ ആകെ തിരിച്ചടയ്‌ക്കേണ്ട തുക 20,91,749 രൂപയാണെന്ന് നമ്മൾ കണ്ടു. നിങ്ങളുടെ എസ്.ഐ.പിയിലെ ആകെ നിക്ഷേപമായ 11,95,296 രൂപയോട് കൂടെ നിങ്ങൾ പിന്നീട് ഉൾപ്പെടുത്തിയ തുകയായ 5,485.375 രൂപയും കൂടുമ്പോൾ കാർ വാങ്ങുന്നതിൽ നിങ്ങൾ നൽകുന്ന തുക 12,00,781.375 രൂപയായിരിക്കും.അതിനാൽ, 20,91,749 രൂപയിൽ നിന്ന് നിങ്ങൾ നിങ്ങൾ ആകെ നൽകുന്ന തുകയായ 12,00,781.375 രൂപ കുറക്കുമ്പോൾ ലഭിക്കുന്ന 8,90,967.625 രൂപ നിങ്ങൾക്ക് ലാഭമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
