ഫ്ലാറ്റോ വീടോ വാങ്ങുക എന്നത് വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് വാങ്ങുന്നതാണോ പണി പൂർത്തിയായ ഫ്ലാറ്റ് വാങ്ങുന്നതാണോ കൂടുതൽ ലാഭകരമെന്ന് പരിശോധിക്കാം. നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. എന്നാൽ ഏത് തരം ഫ്ലാറ്റ് വാങ്ങണമെന്ന് തീരുമാനിക്കും മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..
ജിഎസ്ടി
നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ വില പണി പൂർത്തിയായ ഫ്ലാറ്റുകളേക്കാൾ കുറവാണെങ്കിലും, താങ്ങാനാവുന്ന ഭവന വിഭാഗത്തിൽ പെടുന്നില്ലെങ്കിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകൾക്ക് ജിഎസ്ടി 5% നൽകണം. താങ്ങുവില ഭവന പദ്ധതികൾക്ക് ജിഎസ്ടി 1% ആണ്. എന്നാൽ പണി പൂർത്തിയായ ഫ്ലാറ്റുകൾക്ക്, ജിഎസ്ടി ഇല്ല.
നികുതി ആനുകൂല്യം
ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ച് 5 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയായാൽ, ഭവന നിർമ്മാണ വായ്പയ്ക്ക് പലിശയ്ക്ക് ഒരു സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം രൂപ വരെ നികുതി ആനുകൂല്യം നിങ്ങൾക്ക് അവകാശപ്പെടാം. ഭവനവായ്പ എടുത്ത് അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ, ഒരു സാമ്പത്തിക വർഷത്തിൽ 30,000 രൂപ വരെ മാത്രമേ പലിശ പേയ്‌മെന്റിന് നികുതി ആനുകൂല്യം ലഭിക്കൂ. എന്നിരുന്നാലും, റെഡി-ടു-മൂവ്-ഇൻ ഫ്ലാറ്റുകളുടെ കാര്യത്തിൽ, നിങ്ങൾ പ്രോപ്പർട്ടി വാങ്ങുന്ന അതേ സാമ്പത്തിക വർഷം മുതൽ ഭവനവായ്പ പലിശ പേയ്മെന്റിനും പ്രധാന തിരിച്ചടവിനും നികുതി ആനുകൂല്യം നേടാവുന്നതാണ്.
പൂർത്തീകരണത്തിലെ അനിശ്ചിതത്വം
നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തു വാങ്ങുന്നതിലെ ഏറ്റവും വലിയ അപാകത പൂർത്തിയാകുന്നതിലെ കാലതാമസമാണ്. ഇത് നിങ്ങളുടെ ധനകാര്യത്തെ സാരമായി ബാധിക്കും. പൂർത്തിയാക്കുന്നതിനുള്ള ഒരോ ദിവസത്തെ കാലതാമസം നിങ്ങളുടെ സ്വത്തിൻറെ വില വർദ്ധിപ്പിക്കുകയും ഭവനവായ്പയിൽ പൂർണ്ണ നികുതി ആനുകൂല്യങ്ങൾ നേടുന്നതിനുള്ള നിങ്ങളുടെ യോഗ്യതയെ വർദ്ധിപ്പിക്കുകയും ചെയ്യും. ഒന്നിലധികം പോരായ്മകളുണ്ടെങ്കിലും നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടി വാങ്ങുന്നതിന്റെ ഒരേയൊരു ഗുണം കുറഞ്ഞ വിലയാണ്. അതിനാൽ, പൂർത്തിയായതിനേക്കാൾ കുറഞ്ഞത് 20% കുറഞ്ഞ വിലയുള്ള ഒരു അണ്ടർ കൺസ്ട്രക്ഷൻ പ്രോപ്പർട്ടി നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി വാങ്ങുന്നതുകൊണ്ട് യാതൊരു ലാഭവുമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
