യൂട്യൂബ് വീഡിയോ ഹിറ്റായാല്‍, അറിയാം കിട്ടുന്ന പൈസയുടെ കണക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്യൂബ് വീഡിയോകള്‍ക്ക് എന്തു പൈസ കിട്ടും? ഡിജിറ്റല്‍ യുഗത്തില്‍ ഈ സംശയം പലര്‍ക്കുമുണ്ട്. ഒരു വീഡിയോ എത്ര ആളുകള്‍ കണ്ടെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാനലുകള്‍ക്ക് യൂട്യൂബ് പ്രതിഫലം നല്‍കുന്നത്. ഇതേസമയം, പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി പെട്ടെന്നു പണം സമ്പാദിക്കാമെന്ന് കരുതിയാല്‍ തെറ്റി. വീഡിയോ 'മോണിറ്റൈസ്' ചെയ്യാന്‍ ചില നിബന്ധനകള്‍ യൂട്യൂബ് മുന്നോട്ടു വെയ്ക്കുന്നുണ്ട്.

നിബന്ധനകൾ

ചാനലിന് കുറഞ്ഞത് ആയിരം സബ്‌സ്‌ക്രൈബര്‍മാര്‍ വേണം. ഒപ്പം മൊത്തം 'വാച്ച് അവര്‍' 4,000 മണിക്കൂറും പിന്നിടണം. വാച്ച് അവര്‍ എന്ന് കേട്ടിട്ട് സംശയമുണ്ടോ? ഒരു ചാനലില്‍ നിന്നും ആളുകള്‍ വന്ന് വീഡിയോ കണ്ടതിന്റെ ആകെ ദൈര്‍ഘ്യമാണിത്. ഈ രണ്ടു നിബന്ധനകള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ (YouTube Partner Program) ചാനലുകള്‍ക്ക് അംഗത്വം ലഭിക്കുകയുള്ളൂ.

കണക്കുകൾ

യൂട്യൂബ് പാര്‍ട്ണറായി കഴിഞ്ഞാല്‍ ചാനലുകള്‍ക്ക് വീഡിയോ മോണിറ്റൈസ് ചെയ്യാം. അതായത് വീഡിയോയ്ക്കിടയില്‍ പരസ്യങ്ങള്‍ യൂട്യൂബ് കാണിക്കും. ദൈര്‍ഘ്യം, വാച്ച് ടൈം, ഗണം തുടങ്ങിയ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് ഓരോ വീഡിയോയ്ക്കും കമ്പനി നിരക്ക് നിശ്ചയിക്കുന്നത്.

ഈ അവസരത്തില്‍ ഒരു ലക്ഷം, പത്തു ലക്ഷം, 15 കോടി വ്യൂ നേടുന്ന വീഡിയോകള്‍ക്ക് യൂട്യൂബ് എന്തു പ്രതിഫലം നല്‍കുന്നുണ്ടെന്ന് പരിശോധിക്കാം. പ്രശസ്ത വ്‌ളോഗര്‍മാര്‍ക്കിടയില്‍ ബിസിനസ് ഇന്‍സൈഡര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചുവടെയുള്ള കണക്കുകള്‍.

ഒരു ലക്ഷം വ്യൂ കിട്ടുമ്പോള്‍

ഒരു ലക്ഷം വ്യൂ കിട്ടുമ്പോള്‍

യൂട്യൂബ് ലോകത്തെ പ്രധാനികളില്‍ ഒരാളാണ് നതാലി ബാര്‍ബ്യു. എട്ടു വര്‍ഷം മുന്‍പ് സ്‌കൂള്‍ കാലത്തെ ഹോബിയായിരുന്നു നതാലിക്ക് യൂട്യൂബ് ചാനല്‍. ഇന്ന് 2.57 ലക്ഷം വരിക്കാരുണ്ട് ഇവര്‍ക്ക്. ഫാഷനും ലൈഫ്‌സ്റ്റൈലുമായി ബന്ധപ്പെട്ട വീഡിയോകളാണ് നതാലി അപ്‌ലോഡ് ചെയ്യാറ്. ആഴ്ച്ചയില്‍ ഒന്നുവീതം വീഡിയോ നതാലി യൂട്യൂബില്‍ ഇടും. നിലവില്‍ നതാലിയുടെ 20 വീഡിയോകള്‍ക്ക് ഒരു ലക്ഷത്തില്‍പ്പരം വ്യൂ ലഭിച്ചിട്ടുണ്ട്.

പരസ്യങ്ങളുടെ എണ്ണം ആശ്രയിച്ച്

500 മുതല്‍ 1,000 ഡോളര്‍ വരെയാണ് ഈ വീഡിയോകളിലൂടെ നതാലി സമ്പാദിച്ചിരിക്കുന്നതും. ഓരോ വീഡിയോയിലും അനുവദിക്കുന്ന പരസ്യങ്ങളെ ആധാരമാക്കിയാണ് നിരക്കിലെ ഈ വ്യത്യാസം. പരസ്യങ്ങളുടെ എണ്ണം കൂടുന്തോറും നിരക്കും വര്‍ധിക്കും.

വ്‌ളോഗ് മാതൃകയിലുള്ള വീഡിയോയെക്കാളുപരി വിഞ്ജാപനപ്രദമായ ബിസിനസ് സംബന്ധമായ വീഡിയോകള്‍ക്കാണ് പരസ്യവരുമാനം കൂടുതല്‍. ഇതേസമയം, ഇന്ത്യയിലേക്ക് വരുമ്പോള്‍ ഈ ചിത്രം പാടെ മാറും. ഒരു ലക്ഷം വാച്ച് ടൈം നേടിയ വീഡിയോയ്ക്ക് 50 മുതല്‍ 100 ഡോളര്‍ വരെയാണ് ഇവിടെ ലഭിക്കുക.

പത്തു ലക്ഷം വ്യൂ കിട്ടുമ്പോള്‍

പത്തു ലക്ഷം വ്യൂ കിട്ടുമ്പോള്‍

മുകളില്‍ സൂചിപ്പിച്ചതുപോലെ പത്തു ലക്ഷം വ്യൂ കിട്ടുന്ന വീഡിയോയ്ക്ക് എപ്പോഴും ഒരേ നിരക്ക് കിട്ടുമെന്ന് കരുതരുത്. 10 മുതല്‍ 15 ലക്ഷം വരെ വ്യൂ ലഭിച്ച വീഡിയോകള്‍ക്ക് യൂട്യൂബ് നല്‍കുന്ന വരുമാനം വ്യത്യാസപ്പെടും. രാജ്യവും വീഡിയോ കാറ്റഗറിയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് അതത് വീഡിയോകള്‍ക്ക് യൂട്യൂബ് നിരക്ക് നിശ്ചയിക്കുന്നത്.

Most Read: വെറും 1,014 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി എയർ ഏഷ്യ, വേഗം ബുക്ക് ചെയ്യാംMost Read: വെറും 1,014 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി എയർ ഏഷ്യ, വേഗം ബുക്ക് ചെയ്യാം

 
പൈസ ഇങ്ങനെ

പൊതുവേ ടെക്ക്/ഗാഡ്ജറ്റ് വീഡിയോകള്‍ക്ക് യൂട്യൂബില്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കും. അടുത്തകാലത്ത് പത്തു ലക്ഷം വീഡിയോ വ്യൂ വെച്ച് പ്രശസ്തരായ നാലു വ്‌ളോഗര്‍മാര്‍ എത്ര പണം സമ്പാദിച്ചെന്ന് ചുവടെ കാണാം.

— ഷെല്‍ബി ചര്‍ച്ച് (14 ലക്ഷം വരിക്കാര്‍): 2,000 മുതല്‍ 5,000 ഡോളര്‍ വരെ
— ഓസ്റ്റിന്‍ അലെക്‌സാണ്ടര്‍ (1.65 ലക്ഷം വരിക്കാര്‍): 6,000 ഡോളര്‍
— മറീന മൊഗില്‍ക്കോ (17 ലക്ഷം വരിക്കാര്‍): 10,000 ഡോളര്‍
— കെവിന്‍ ഡേവിഡ് (8.44 ലക്ഷം വരിക്കാര്‍): 40,000 ഡോളര്‍

ചിത്രം വ്യത്യസ്തം

എല്ലാത്തരം പരസ്യങ്ങളും അനുവദിച്ചാല്‍ മാത്രമേ വീഡിയോയില്‍ നിന്നും ഉയര്‍ന്ന വരുമാനം ലഭിക്കുകയുള്ളൂ. ഇതില്‍ ബാനര്‍, പ്രീറോള്‍, മിഡ്‌റോള്‍ ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടും. വീഡിയോയുടെ ദൈര്‍ഘ്യവും വരുമാനത്തെ സ്വാധീനിക്കുമെന്ന് പ്രത്യേകം പരാമര്‍ശിക്കണം. ഇതേസമയം ഇന്ത്യയില്‍ ഈ ചിത്രം വ്യത്യസ്തമാണ്. പത്തു ലക്ഷം വ്യൂ കടക്കുന്ന വീഡിയോകള്‍ക്ക് 100 മുതല്‍ 500 ഡോളര്‍ വരെയാണ് യൂട്യൂബ് നല്‍കുന്നത്.

15 കോടി വ്യൂ കിട്ടുമ്പോള്‍

15 കോടി വ്യൂ കിട്ടുമ്പോള്‍

യൂട്യൂബില്‍ ഒരു കോടിയില്‍പ്പരം വരിക്കാരുണ്ട് പ്രശസ്ത വ്‌ളോഗര്‍ പോള്‍ കോസ്‌ക്കിയുടെ പിഡികെ ഫിലിംസിന്. 2018 ഫെബ്രുവരിയില്‍ ഇദ്ദേഹം പോസ്റ്റ് ചെയ്ത 'നേര്‍ഫ് വാര്‍: ടാങ്ക് ബാറ്റില്‍' വീഡിയോ ആറു മാസംകൊണ്ട് 15 കോടി ആളുകളാണ് കണ്ടത്. ഫലമോ, ഈ വീഡിയോയില്‍ നിന്നും മാത്രം 97,000 ഡോളര്‍ ഇദ്ദേഹത്തിന് വരുമാനം ലഭിച്ചു. കോസ്‌കി ആദ്യം ഈ വീഡിയോ പബ്ലിഷ് ചെയ്തപ്പോള്‍ 50 ശതമാനം കാഴ്ച്ചക്കാരും അമേരിക്കയില്‍ നിന്നായിരുന്നു.

Most Read: കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴിMost Read: കാശുണ്ടാക്കാം ഈ മൊബൈല്‍ ആപ്പുകള്‍ വഴി

 
വരുമാനം

എന്നാല്‍ വീഡിയോ ലോകമെങ്ങും വൈറലായതോടെ നാനാഭാഗത്തു നിന്നും ആളുകള്‍ വീഡിയോ കാണാനെത്തി. ഇതോടെ അമേരിക്കയില്‍ നിന്നുള്ള കാഴ്ച്ചക്കാരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായി ചുരുങ്ങി. ഈ സംഭവം കോസ്‌ക്കിയുടെ വരുമാനത്തെയും ബാധിച്ചു. അമേരിക്കയില്‍ നിന്നുള്ള കാഴ്ച്ചക്കാരായിരുന്നു ഏറിയപങ്കുമെങ്കില്‍ ഇതില്‍ കൂടുതല്‍ വരുമാനം കോസ്‌കി നേടിയേനെ.

CPM നിരക്ക് (ആയിരം പേരില്‍ വീഡിയോ എത്തുമ്പോഴുള്ള ചിലവ്) കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വീഡിയോ കണ്ടതാണ് ഇവിടെ വിനയായത്. ഇതേസമയം, ഇന്ത്യന്‍ ചിത്രമെടുത്താല്‍ 500 മുതല്‍ 1,000 ഡോളര്‍ വരെയാണ് 15 കോടി വ്യൂ കടക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

English summary

YouTube Video Earnings | യൂട്യൂബ് വീഡിയോ ഹിറ്റായാല്‍, അറിയാം കിട്ടുന്ന പൈസയുടെ കണക്ക്

How Much Money Does Youtube Pay For Videos? Read in Malayalam.
Story first published: Thursday, February 13, 2020, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X