വമ്പന്‍ പ്രമീയത്തോടെയുള്ള ലിസ്റ്റിങ്ങും ഓഹരി വില ഇരട്ടിയിലധികമായി മാറിയ അത്ഭുത കുതിപ്പും കാഴ്ചവെച്ച് പുതുതലമുറ ടെക് കമ്പനിയായ സൊമാറ്റോ ആരംഭത്തില്‍ നിക്ഷേപകര്‍ക്ക് വമ്പന്‍ പ്രതീക്ഷയാണ് നല്‍കിയത്.
എന്നാല്‍ ഈ വര്‍ഷമാദ്യം ആഗോള തലത്തില്‍ ടെക് കമ്പനികള്‍ക്ക് നേരിട്ട വമ്പന്‍ തിരിച്ചടിയുടെ ഭാഗമായും ലിസ്റ്റിങ്ങിനു ശേഷം പ്രസിദ്ധീകരിച്ച പാദഫലങ്ങളില്‍ കമ്പനിക്ക് ലാഭം എത്തിപ്പിടിക്കാനാകാത്ത സ്ഥിതിവിശേഷം തുടര്‍ച്ചയായി രേഖപ്പെടുത്തിയതോടെ സൊമാറ്റ ഓഹരി വില കൂപ്പുകുത്തി.
പിന്നീടിങ്ങോട്ട് ഇഷ്യൂ വിലയായ 76 രൂപയിലും താഴെയാണ് സൊമാറ്റോ ഓഹരി തുടരുന്നത്. കഴിഞ്ഞയാഴ്ച സൊമാറ്റോ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ക്കും സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി പൂര്‍ത്തിയായതോടെ ഓഹരിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം ഉയരുകയും വില 40 രൂപ നിലവാരങ്ങളിലേക്ക് പതിച്ചു.
ഇത്തരത്തില്‍ കടുത്ത നിരാശയിലാണ്ട നിക്ഷേപകര്‍ക്ക് മുന്നിലേക്കാണ് തീര്‍ത്തും അപ്രതീക്ഷിതമായ സൊമാറ്റോയുടെ ജൂണ്‍ പാദഫലം എത്തുന്നത്. ഈ മികച്ച പ്രകടനത്തെ തുടര്‍ന്ന് സൊമാറ്റോ ഓഹരികള്‍ ഇന്ന് 20 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 55.55 രൂപയിലാണ് ക്ലോസ് ചെയ്തത്.
ജൂണ്‍ പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ സൊമാറ്റോയുടെ സംയോജിത വരുമാനം 1,414 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67 ശതമാനത്തിലധികം വര്‍ധനയാണ്. അതേസമയം ജൂണ്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടം 186 കോടിയിലേക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 365 കോടിയായിരുന്നു അറ്റ നഷ്ടം. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ സൊമാറ്റോയുടെ നഷ്ടം പകുതിയായി ചുരുങ്ങിയെന്ന് സാരം.
അനുകൂല മാറ്റങ്ങള്‍
കഴിഞ്ഞയാഴ്ച സൊമാറ്റോ ഓഹരികള്‍ നേരിട്ട കനത്ത വില്പന സമ്മര്‍ദത്തിനും ഒന്നാം പാദഫലത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനും പിന്നാലെ സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ കമ്പനിക്ക് പുതിയ മേല്‍വിലാസം സൃഷ്ടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി കമ്പനിക്ക് പുതിയ 4 സിഇഒ-മാരെക്കൂടി നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ കമ്പനിയുടെ ഓരോ ഉപവിഭാഗത്തിന്റേയും ചുമതല വഹിക്കും.
അതേസമയം ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വിലയിരുത്തിയാല്‍ സൊമാറ്റോ (BSE: 543320, NSE: ZOMATO) ലാഭക്ഷമതയുടെ വിഷയത്തില്‍ നിര്‍ണായകമായൊരു നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. തിട്ടപ്പെടുത്തിയ ഒന്നാം പാദത്തിലെ വരുമാനത്തില്‍ നിന്നും കമ്പനി ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലേക്ക് (Break-even) എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭക്ഷ്യ വിതരണ ബിസിനസില്‍ നിന്നുള്ള വരുമാനം പാദാനുപാദത്തില്‍ 15 ശതമാനം വര്‍ധന കൈവരിച്ചു.
ഉപഭോക്താക്കളുടെ മൊത്ത ഓര്‍ഡര്‍ മൂല്യവും ഓരോ ഓര്‍ഡറില്‍ നിന്നും കമ്പനിക്കുള്ള വരുമാനവും വര്‍ധിച്ചിട്ടുണ്ട്. വളര്‍ച്ചയില്‍ നിന്നും ലാഭക്ഷമതയിലേക്ക് ശ്രദ്ധമാറ്റിയതിന്റെ പ്രതിഫലനമാണിതെന്ന് ദീപിന്ദര്‍ ഗോയല്‍ പ്രതികരിച്ചു. ഇതിനോടൊപ്പം സമീപകാലത്ത് ഏറ്റെടുത്ത പലവ്യഞ്ജനം/ അവശ്യവസ്തുക്കളും ഉടനടി എത്തിച്ചുകൊടുക്കുന്ന സേവന ദാതാക്കളായ 'ബ്ലിന്‍കിറ്റ്' കമ്പനിയുടെ നഷ്ടവും ഗണ്യമായി കുറഞ്ഞുവരുന്നതും ശ്രദ്ധേയമാണ്. ബാധ്യതകള്‍ പുനഃക്രമീകരിച്ചും നടത്തിപ്പിലെ ഏകോപനവുമായി ബ്ലിന്‍കിറ്റിന്റെ നില മെച്ചപ്പെടുത്തുന്നത്.
ഇനിയെന്ത് ?
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം സൊമാറ്റോ ഓഹരികള്‍ കാഴ്ച വെച്ചതിനു പിന്നാലെ പ്രമുഖ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയിലെ സാധ്യതകള്‍ വിശദീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
- ഗോള്‍ഡ്മാന്‍ സാക്സ്- സൊമാറ്റോ ഓഹരിക്ക് ബൈ (BUY) റേറ്റിങ് നല്കി. സമീപകാല ലക്ഷ്യവില 100 രൂപയായും നിര്‍ദേശിച്ചു.
- മോര്ഗന് സ്റ്റാന്‍ലി- മുന്തിയ പരിഗണനയെന്ന ഓവര്‍വെയിറ്റ് (Overweight) എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപകാല ലക്ഷ്യവില 80 രൂപയായും നിശ്ചയിച്ചു.
- യുബിഎസ്- സാമാറ്റോ ഓഹരിക്ക് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപകാല ലക്ഷ്യവില 95 രൂപയായും നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications