ജോലി സ്ഥലത്ത് പരദൂഷണം പറയാറില്ലേ? ഇല്ലെങ്കില്‍ അത് തുടങ്ങിക്കൊളൂ! ഓഫീസ് ഗോസിപ്പ് നല്ലതെന്നു പഠനം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പരസ്പരം പരദൂഷണം പറയുന്ന സ്വഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചെറുതും വലുതും, കണ്ടതും കേട്ടതുമായ കാര്യങ്ങളെ കുറിച്ച് പൊടിപ്പും തൊങ്കലും കൂട്ടി ഗോസിപ്പടിക്കാന്‍ മിടുക്കരാണ് നമ്മില്‍ പലരും. അത് മാനേജറെ കുറിച്ചോ സഹപ്രവര്‍ത്തകരെ കുറിച്ചോ അപ്പുറത്തെ ഓഫീസിലെ ആളുകളെ കുറിച്ചോ ആവാം. ഏതായാലും ഈ സ്വഭാവം നന്നല്ലെന്ന അഭിപ്രായമായിരിക്കും ഭൂരിപക്ഷം പേര്‍ക്കും. എന്നാല്‍ കാര്യങ്ങള്‍ മറിച്ചണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഹരിദ്വാറില്‍ നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്തു; സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും നോട്ടീസ് ഹരിദ്വാറില്‍ നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്തു; സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും നോട്ടീസ്

90% സംസാരവും പരദൂഷണം

90% സംസാരവും പരദൂഷണം

മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടെത്തിയ പറയുകയെന്നത് ആളുകളുടെ ഒരു ശീലമാണ്. ആംസ്റ്റര്‍ഡാം യൂിവേഴ്‌സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനം വ്യക്തമാക്കുന്നത് ഓഫീസില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ 90 ശതമാനവും ഗോസിപ്പുമായി ബന്ധപ്പെട്ടതാണെന്നാണ്. ചിലപ്പോള്‍ നേരിട്ടുള്ള പരദൂഷണമാവാം. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം.

ഇമെയിലുകളില്‍ 15% ഗോസിപ്പ്

ഇമെയിലുകളില്‍ 15% ഗോസിപ്പ്

ഓഫീസ് ജീവനക്കാര്‍ക്കിടയിലെ സംസാരം മാത്രമല്ല, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷനില്‍ പോലും പരദൂഷണത്തിന്റെ സ്വാധീനം പ്രകടമാണെന്നാണ്. ഇതുമായി ബന്ധപ്പെട്ട് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഓഫീസില്‍ നടക്കുന്ന ഇമെയില്‍ ഇടപാടുകളില്‍ 15 ശതമാനവും ഗോസിപ്പുമായി ബന്ധപ്പെട്ടവയാണെന്നാണ്.

മാനേജ്‌മെന്റിന്റെ നെറ്റി ചുളിയും

മാനേജ്‌മെന്റിന്റെ നെറ്റി ചുളിയും

പരദൂഷണ സ്വഭാവം അത്രമാത്രം സാര്‍വത്രികമാണെങ്കിലും ഒരു മാനേജ്‌മെന്റും ഇതിനെ പ്രോല്‍സാഹിപ്പിക്കാറില്ല. ജോലി ചെയ്യാതെ ഉഴപ്പിനടക്കുന്നവരാണ് മറ്റുള്ളവരുടെ പരദൂഷണങ്ങളും പറഞ്ഞുനടക്കുന്നതെന്നാണ് പൊതുവായി ചിത്രീകരിക്കപ്പെടാറ്. ഇത് ഓഫീസിന്റെ അന്തരീക്ഷത്തെ മോശമാക്കുകയും ജോലി സമയം നശിപ്പിക്കുകയും തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തുകയും ചെയ്യുമെന്നാകും പൊതുവെ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

പരദൂഷണം ഹിംസയാണെന്ന്

പരദൂഷണം ഹിംസയാണെന്ന്

അതേസമയം, പരദൂഷണം തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമമാണെന്ന് വിശേഷിപ്പിച്ചവരുമുണ്ട്. ഒരു വ്യക്തിക്കെതിരായ ഒരുതരം അക്രമമാണ് ഇതെന്നാണ് അമേരിക്കന്‍ ചിന്തകന്‍ പീറ്റര്‍ വജ്ദയുടെ നിലപാട്. ഇത് തികച്ചും പ്രഫഷനലിസത്തിന് എതിരാണെന്നും തൊഴിലിടങ്ങളില്‍ ഇത്തരം ശീലങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് കമ്പനിയുടെ സല്‍പേരിന് തന്നെ കളങ്കമാവുമെന്നും വിലയിരുത്തുന്നവരും കുറവല്ല.

ഗോസിപ്പ് നല്ലതെന്ന് പഠനം

ഗോസിപ്പ് നല്ലതെന്ന് പഠനം

അതേസമയം, പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഗോസിപ്പുകള്‍ ഒരു പരിധി വരെ നല്ലതാണെന്നാണ്. നിരുപദ്രവകാരികളായ പരദൂഷണങ്ങള്‍ കൊണ്ട് കുഴപ്പമില്ലെന്നു മാത്രമല്ല, അത് പലവിധത്തില്‍ വ്യക്തിയെയും സ്ഥാപനത്തെയും സഹായിക്കുമെന്നും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ഒരു സഹപ്രവര്‍ത്തനെ കുറിച്ച് മറ്റൊരാളോട് സംസാരിക്കുന്നത് വലിയ തെറ്റല്ലെന്നാണ് ഇവരുടെ വാദം. എന്നു മാത്രമല്ല, അത് ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ശക്തിപ്പെടുത്താനും പരസ്പരമുള്ള ആശയവിനിമയം നന്നാക്കുവാനും ഇതുപകരിക്കുകയും ചെയ്യും.

പഠനങ്ങള്‍ വ്യക്തമാക്കുന്നത്

പഠനങ്ങള്‍ വ്യക്തമാക്കുന്നത്

പരദൂഷണം പലപ്പോഴും ദോഷത്തേക്കാളേറെ ഗുണം ചെയ്യുമെന്നാണ് പോസിറ്റീവ് ആന്റ് നെഗറ്റീവ് വര്‍ക്ക്‌പ്ലേസ് ഗോസിപ്പ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ഗവേഷണ പ്രബന്ധം അഭിപ്രായപ്പെടുന്നത്. നിയന്ത്രണത്തോടെയാണെങ്കില്‍ അത് വ്യക്തികളെയും സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായി മാറ്റാനാവും. തൊഴിലാളികള്‍ക്കിടയിലെ വ്യക്തിബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അവര്‍ക്കിടയില്‍ എളുപ്പത്തിലുള്ള വിവരവിനിമയങ്ങള്‍ നടക്കാനും ഇതുപകരിക്കും.

ആത്മബന്ധത്തിന് കാരണമാവും

ആത്മബന്ധത്തിന് കാരണമാവും

പരസ്പരമുള്ള പരദൂഷണം പറച്ചില്‍ രണ്ടുപേര്‍ തമ്മിലുള്ള ആത്മബന്ധത്തിന് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അവര്‍ക്ക് മാനസികവും സാമൂഹികവുമായ ഒരു തരതരം സുരക്ഷിതത്വം അനുഭവപ്പെടും. തന്റെ കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ അത് സൃഷ്ടിക്കും. ജോലി സ്ഥലങ്ങളുണ്ടാവുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം ആത്മബന്ധങ്ങള്‍ സഹായകമാവുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മാനേജ്‌മെന്റുകള്‍ക്ക് പേടി

മാനേജ്‌മെന്റുകള്‍ക്ക് പേടി

പരദൂഷണത്തെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സ്ഥാപനത്തിലെ മാനേജ്‌മെന്റാണെന്നാണ് പഠനത്തില്‍ വ്യക്തമായ മറ്റൊരു കാര്യം. കാരണം ജീവനക്കാര്‍ക്കിടയില്‍ പരദൂഷണത്തിലൂടെ ഉണ്ടാവുന്ന ആത്മബന്ധവും ഐക്യവും മാനേജ്‌മെന്റിന്റെ നിയന്ത്രണങ്ങള്‍ക്ക് ഭീഷണിയായി മാറും. മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കുമിടയിലുള്ള ബന്ധത്തെക്കാള്‍ ശക്തമായിരിക്കും ജീവനക്കാര്‍ക്കിടയിലുള്ള ബന്ധം എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഗോസിപ്പ് ജോലി ആസ്വാദ്യകരമാക്കും

ഗോസിപ്പ് ജോലി ആസ്വാദ്യകരമാക്കും

ടെന്‍ഷന്‍ പിടിച്ച ജോലികള്‍ക്കിടയില്‍ അല്‍പസമയം ഗോസിപ്പുകള്‍ പറയുന്നത് ആശ്വാസകരമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഓഫീസില്‍ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടെന്ന ചന്ത തന്നെ ജോലിയോടുള്ള അയാളുടെ താല്‍പര്യം വര്‍ധിപ്പിക്കും. നല്ല പരദൂഷണക്കാര്‍ ആശയവിനിമയത്തില്‍ നല്ല മിടുക്കരായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ മിടുക്ക് ഓഫീസ് കാര്യത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്.

നിയന്ത്രണ രേഖ വേണം

നിയന്ത്രണ രേഖ വേണം

അതേസമയം, തോന്നിയ പോലെ മറ്റുള്ളവരെ കുറിച്ച് പരദൂഷണവും പറഞ്ഞ് ഓഫീസ് സമയം കൊല്ലുന്നത് നല്ലതാണെന്ന് ഇതിന് അര്‍ഥമില്ല. എല്ലാറ്റിനും ഒരു ആത്മനിയന്ത്രണം അനിവാര്യമാണ്. ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സമയങ്ങളിലും ജോലിക്കിടെ കിട്ടുന്ന കൊച്ചുകൊച്ചു ഇടവേളകളിലും കുഞ്ഞുകുഞ്ഞു കുശുമ്പും കുന്നായ്മയും ആവാമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അല്ലാതെ ഗോസിപ്പു തന്നെ ഒരു ജോലിയായി കാണുന്ന ചിലരുണ്ട്. അവര്‍ക്ക് അധികകാലം ഒരിടത്ത് ജോലി ചെയ്യാനാവുക പ്രയാസമായിരിക്കുമെന്നാണ് അനുഭവം.

English summary

Research shows that gossiping is a normal human instinct in office time

Research shows that gossiping is a normal human instinct in office time
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X