ജോലി സ്ഥലത്ത് നിങ്ങൾ ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ;പണി പോകും ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ പല കാര്യങ്ങളിലും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ശരീരഭാഷ. ശരീരഭാഷയിൽ അൽപ്പം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ജോലിയുടെ സുരക്ഷയെ തന്നെ ബാധിക്കും.
അതിനാൽ ഓഫീസ് സമയങ്ങളിൽ നിങ്ങളറിയാതെ ചെയ്ത് പോകുന്ന ചില തെറ്റുകളും അവ എങ്ങനെ നിങ്ങളുടെ ജോലിയെ ബാധിക്കും എന്നും നോക്കാം.

 

ഉറക്കം തൂങ്ങൽ

ഉറക്കം തൂങ്ങൽ

ഓഫീസുകളിൽ ഉറക്കം തൂങ്ങിയുള്ള ഇരിപ്പ് നിങ്ങൾക്ക് മടിയൻ എന്ന ഇമേജ് ഉണ്ടാക്കി തരും. അതിനാൽ ജോലി സമയത്ത് ഊർജസ്വലതയോടെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

സൗഹൃദങ്ങൾ

സൗഹൃദങ്ങൾ

നിങ്ങൾ സഹപ്രവർത്തകരോട് വളരെ സൗഹാർദപരമായി പെരുമാറുന്ന ആളാണെങ്കിൽ പോലും ജോലി സമയങ്ങളിൽ സുഹൃത്തുക്കളുമായി ആരോഗ്യകരമായ ദൂരം നിലനിർത്തുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ ബോസ് നിങ്ങളോട് പറയുന്ന പ്രൊഫഷണൽ വിഷയങ്ങൾ മറ്റുള്ളവരെ അറിയിക്കേണ്ട കാര്യമില്ല.

ചാരിക്കിടക്കൽ

ചാരിക്കിടക്കൽ

ചാരിക്കിടന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ നടുവിന് ദോഷമാണ്. അതു മാത്രമല്ല നിങ്ങൾ ചെയ്യുന്ന ജോലി തീരെ പ്രാധാന്യമില്ലാത്ത കാര്യമാണെന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കാനും ഇടയുണ്ട്. സ്ഥിരമായി ഇങ്ങനെ ചാരിക്കിടന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ മാനേജ‍ർമാരിലും സഹപ്രവ‍ർത്തകരിലും ജോലിയോടുള്ള നിങ്ങളുടെ താത്പര്യക്കുറവിനെ എടുത്തു കാണിക്കും.

കൈ കെട്ടിയുള്ള ഇരിപ്പ്

കൈ കെട്ടിയുള്ള ഇരിപ്പ്

വളരെ പ്രാധാന്യമുള്ള ജോലികൾ ചെയ്യുമ്പോഴും നിങ്ങളുടെ ബോസ് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴുമൊക്കെ കൈ കെട്ടിയിരിക്കുന്നതും കാലുകൾ കോർത്ത് ഇരിക്കുന്നതും മറ്റുള്ളവരിൽ നെ​ഗറ്റീവ് ഇമേജ് ഉണ്ടാക്കും. നിങ്ങൾ പ്രതിരോധ സ്വഭാവക്കാരാണെന്ന ചിന്ത മറ്റുള്ളവരിൽ ഉണ്ടാക്കാൻ ഇത് കാരണമാകും.

കണ്ണിൽ നോക്കി സംസാരിക്കുക

കണ്ണിൽ നോക്കി സംസാരിക്കുക

ജോലിക്കിടയിലെ ഗൗരവപരമായ സംഭാഷണങ്ങളിലും മറ്റും മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നിങ്ങൾ ആത്മവിശ്വാസം ഉള്ളവരാണെന്ന് തോന്നിപ്പിക്കും. മാത്രമല്ല സംസാരിക്കുന്നവർ തമ്മിൽ ആഴത്തിലുള്ള ബന്ധം ഉണ്ടാക്കാനും ഇത് സഹായിക്കും.

ഹാൻഡ് ഷെയ്ക്ക്

ഹാൻഡ് ഷെയ്ക്ക്

വളരെ ഉറപ്പോടെയുള്ള ഹാൻഡ് ഷെയ്ക്കും നിങ്ങളിലെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഹാൻഡ് ഷെയ്ക്ക് ചെയ്യുമ്പോഴും ഐ കോണ്ടാക്ട് നിലനിർത്താൻ ശ്രമിക്കണം.

അലസത

അലസത

ക്ലോക്കിലേയ്ക്ക് നോക്കി ജോലി സമയം തീരുന്നത് കാത്തിരുന്ന് ജോലി ചെയ്യാതിരിക്കുക. ജോലി ചെയ്ത് ബോറടിച്ചാൽ അൽപ്പ സമയം എഴുന്നേറ്റ് നടന്നും വെള്ളം കുടിച്ചുമൊക്കെ നിങ്ങളുടെ ബോറടി മാറ്റാവുന്നതാണ്.

ചിരിക്കാൻ മറക്കരുത്

ചിരിക്കാൻ മറക്കരുത്

ചിരിക്കുന്നതിലൂടെ നിങ്ങൾ ആത്മവിശ്വാസമുള്ളവരാണെന്ന് മറ്റുള്ളവരെ വളരെ വേ​ഗം അറിയിക്കാനാകും. അതുകൊണ്ട് തന്നെ ആളുകളോട് സംസാരിക്കുമ്പോൾ ഒരു ചെറു പുഞ്ചിരി ചുണ്ടുകളിൽ നിലനിർത്താൻ ശ്രമിക്കണം.

malayalam.goodreturns.in

English summary

Get Ahead in Your Career by Avoiding These Body Language Mistakes

Your body language, for instance, could actually be the one thing that’s holding you back from growing in your career.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X