ബോളിവുഡ് താരങ്ങളുടെ സൈഡ് ബിസിനസുകൾ; കാശുണ്ടാക്കാൻ അഭിനയം മാത്രം പോരാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവു‍ഡ് താരങ്ങൾ കാശുണ്ടാക്കുന്നത് അഭിനയത്തിലൂടെ മാത്രമല്ല. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം ഇരട്ടിയാക്കുന്ന മറ്റ് പല ബിസിനസുകളും പല താരങ്ങളും നടത്തുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

 

പ്രൊഡക്ഷൻ ഹൗസുകൾ

പ്രൊഡക്ഷൻ ഹൗസുകൾ

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ പോലുള്ള ബോളിവുഡ് താരങ്ങൾക്ക് സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകളാണുള്ളത്. സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം മാത്രമല്ല, സിനിമകൾ വിജയിക്കുമ്പോൾ ലാഭത്തിന്റെ പങ്കും പ്രൊഡക്ഷൻ ഹൗസിന് ലഭിക്കും. കാശ് ഇരട്ടിയാക്കാനാകുന്ന ഒരു ബിസിനസാണിത്. റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സ്റ്റു‍ഡിയോ, സ്പാ എന്നിങ്ങനെ മറ്റ് ബിസിനസ് മേഖലകൾ തിരഞ്ഞെടുത്തിരിക്കുന്ന നിരവധി താരങ്ങളുമുണ്ട്.

സ്റ്റാർട്ട് അപ്പുകൾ

സ്റ്റാർട്ട് അപ്പുകൾ

സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപം നടത്തുന്ന സെലിബ്രിറ്റികളും കുറവല്ല. കാരണം ഇന്നത്തെ പല വലിയ ബിസിനസ് സംരംഭങ്ങളും ചെറിയ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളിൽ നിന്ന് തുടക്കമിട്ടവയാണ്. സൽമാൻ ഖാൻ, അമിതാബ് ബച്ചൻ തുടങ്ങിയവർ yathra.com, justdial.com തുടങ്ങിയ സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ജോൺ എബ്രഹാം നിരവധി ഫു‍ഡ് സ്റ്റാർട്ട് അപ്പുകളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. കരീന കപൂർ ഒരു ബേബി കെയർ പോർട്ടലിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

ടാക്സ് ഫ്രീ ബോണ്ട്

ടാക്സ് ഫ്രീ ബോണ്ട്

ആദായ നികുതി ബാധ്യതയില്ലാത്തതിനാല്‍ സ്ഥിരനിക്ഷേപത്തേക്കാള്‍ എന്തുകൊണ്ടും യോജിച്ചതാണ് ടാക്സ് ഫ്രീ ബോണ്ടുകൾ. നിശ്ചിതവരുമാനം കാലാകാലങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ഇത്തരത്തിൽ ടാക്സ് ഫ്രീ ബോണ്ടുകളിൽ യോജിച്ച നിക്ഷേപമാര്‍ഗമാണ്. നിരവധി സെലിബ്രിറ്റികൾ ടാക്സ് ഫ്രീ ബോണ്ടുകളിൽ നിക്ഷേപം നടത്തുന്നുമുണ്ട്. ആമീർ ഖാൻ, അക്ഷയ് കുമാർ, കരീന കപൂർ, കരിഷ്മ കപൂർ തുടങ്ങിയവരൊക്കെ ടാക്സ് ഫ്രീ ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന സെലിബ്രിറ്റികളാ‍ണ്.

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ് എക്കാലത്തും സെലിബ്രിറ്റികളുടെ മികച്ച നിക്ഷേപ മാർ​ഗമാണ്. മുംബൈ, യുഎഇ, യുകെ എന്നിവടങ്ങളൊക്കെ സെലിബ്രിറ്റികൾക്ക് ആഡംബര വീടിുകളുണ്ട്. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ദുബായിലാണ് ആഡംബര വീടുള്ളത്.

വരുമാനം എപ്പോഴും ഒരുപോലെയല്ല

വരുമാനം എപ്പോഴും ഒരുപോലെയല്ല

സെലിബ്രിറ്റികളുടെ വരുമാനം എക്കാലത്തും ഒരുപോലെ ആയിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ എപ്പോഴും മികച്ച നിക്ഷേപ മാർ​ഗങ്ങൾ കണ്ടെത്തുകയും സൈഡ് ബിസിനസുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നത് ഭാവിയിൽ ​ഗുണം ചെയ്യും.

malayalam.goodreturns.in

English summary

How do indian celebrities invest?

There are some investment tips we can learn from super successful celebrities.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X