നിങ്ങൾ ജോലി മടുത്തോ? എങ്കിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലോ? ഇങ്ങനെ ചിന്തിക്കുന്ന നിരവധി ചെറുപ്പക്കാർ ഇന്നുണ്ട്. പ്രൊഫഷണൽ ജോലിയുടെ ചട്ടക്കൂടുകൾക്ക് അപ്പുറം സ്വന്തം സംരംഭം എന്നത് യുവാക്കളിൽ ചിലരുടെ എങ്കിലും സ്വപ്നമാണ്. ഇങ്ങനെ സ്വന്തം സ്വപ്നത്തിന്റെ ചിറകിലേറി വിജയം കൈവരിച്ചതും നിരവധിയാണ്. ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാൻ യുവാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.
ബോസ് നിങ്ങൾ തന്നെ
ഒരു ബോസിന് കീഴിൽ കൃത്യം സമയത്ത് ജോലി ചെയ്യാൻ മടിയുള്ളവർ ജോലി ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങുന്ന ബഹുഭൂരിപക്ഷം സംരംഭകരും ഈ കാരണത്താലാകും ജോലി കളയുന്നത്. കാശുണ്ടാക്കുന്നതിലുപരി മറ്റുള്ളവരുടെ ആജ്ഞാപനങ്ങൾ കേൾക്കാൻ മടിയുള്ളവരാണ് ഇക്കൂട്ടർ.
പിരിച്ചു വിടുമെന്ന ഭയം വേണ്ട
നിങ്ങളുടെ സ്വന്തം കമ്പനിയിൽ നിന്ന് നിങ്ങളെ ഒരിയ്ക്കലും പിരിച്ചുവിടുമെന്ന ഭയം വേണ്ട. എന്നാൽ മറ്റ് കമ്പനികളിൽ ജോലി ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്രൊഫഷണൽ ജോലിക്കാരുടെയും മറ്റും സ്ഥിതി ഇതല്ല. പ്രകടനം മോശമായാൽ ഏത് സമയത്തും കമ്പനിയിൽ നിന്ന് പുറത്താക്കും.
താത്പര്യമില്ലാത്ത ജോലി
പഠിച്ച വിഷയമോ ഇഷ്ട്ടപ്പെട്ട വിഷയമോ ആയി യാതൊരു ബന്ധവുമില്ലാത്ത ജോലിയാണ് നിങ്ങൾ ചെയ്യുന്നതെങ്കിലും നിങ്ങൾക്ക് പെട്ടെന്ന് മടുപ്പ് അനുഭവപ്പെടും. ഇതും ജോലി രാജി വച്ച് മറ്റ് സംരംഭങ്ങൾ എന്ന ചിന്തയിലേയ്ക്ക് പ്രേരിപ്പിച്ചേക്കാം.
മറ്റ് സംരംഭകരുടെ വിജയം
മറ്റ് സംരംഭകരുടെ വിജയം കണ്ട് ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങുന്നവരും നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ എടുത്തുചാടി തീരുമാനം എടുക്കുന്നത് ചിലപ്പോൾ ബിസിനസ് പരാജയപ്പെടാനും കാരണമാകാറുണ്ട്. കൃത്യമായ പ്ലാനിങ്ങോടു കൂടി മാത്രമേ പുതിയ സംരംഭങ്ങൾ ആരംഭിക്കാവൂ. എന്നാൽ ബിസിനസ് ക്ലിക്കായാൽ ജോലി ചെയ്ത് ഉണ്ടാക്കുന്നതിലും പെട്ടെന്ന് നിങ്ങൾക്ക് കാശുകാരാകുകയും ചെയ്യാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
