തല്‍ക്കാലം ഒരു ജോലിയാണോ വേണ്ടത്? ഏത് കമ്പനിയിലാണെങ്കിലും ലെമനോപ്പ് ആപ്പില്‍ അത് റെഡിയാണ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: നിങ്ങള്‍ കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയോ കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പുറത്തിറങ്ങിയ ആളോ ആണോ? ഏത് ജോലിയാണ് തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടോ? നല്ലൊരു ജോലി ലഭിക്കുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ ഒരു താല്‍ക്കാലിക ജോലി വേണോ? ഇതിനൊക്കെ ഉത്തരമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവ കൂട്ടായ്മയുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ലെമനോപ്പ് മൊബൈല്‍ ആപ്പ്.

 

എസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

ഫ്രഷേഴ്‌സിന് താല്‍ക്കാലിക ജോലി

ഫ്രഷേഴ്‌സിന് താല്‍ക്കാലിക ജോലി

രാജ്യത്തിനകത്തും പുറത്തുമുള്ള ഏകദേശം ഇരുനൂറോളം കമ്പനികളില്‍ താല്‍ക്കാലികമായി ജോലി നേടാന്‍ ഫ്രഷേഴ്‌സിനെ സഹായിക്കുകയെന്നതാണ് ലെമനോപ്പ് ടീമിന്റെ ലക്ഷ്യം. സ്വരൂപ് ചന്ദ്, രാംകിരണ്‍ ഭട്ട്, സതീഷ് ഹവണ്ണവര്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് നൂതനമായ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഏത് ജോലിയാണ് തനിക്ക് കൂടുതല്‍ ഇണങ്ങുകയെന്ന് പരീക്ഷിച്ചറിയാന്‍ യുവാക്കള്‍ക്ക് ലെമനോപ്പ് അവസരം നല്‍കുന്നുണ്ട്.

ലെമനോപ്പില്‍ എങ്ങനെ ജോലി കണ്ടെത്താം?

ലെമനോപ്പില്‍ എങ്ങനെ ജോലി കണ്ടെത്താം?

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കമ്പനിയില്‍ ഇഷ്ടപ്പെട്ട ജോലി നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ലെമനോപ്പ് ആപ്പ് (Lemonop) മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്. ശേഷം നിങ്ങളുടെ ഒരു പ്രൊഫൈല്‍ തയ്യാറാക്കണം. അതായത് നിങ്ങളുടെ യോഗ്യത, താല്‍പര്യങ്ങള്‍, ഇഷ്ടങ്ങള്‍, കഴിവുകള്‍, ഒഴിവ് സമയം തുടങ്ങിയവ വിവരങ്ങള്‍ ആപ്പില്‍ നല്‍കണം. നിങ്ങള്‍ക്ക് അനുയോജ്യമായ ജോലി എവിടെയാണുള്ളതെന്ന് ആപ്പ് നിങ്ങള്‍ക്ക് പറഞ്ഞുതരും.

ജോലിക്കാരെ തേടി നിരവധി കമ്പനികള്‍

ജോലിക്കാരെ തേടി നിരവധി കമ്പനികള്‍

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇരുനൂറോളം കമ്പനികള്‍ താല്‍ക്കാലിക ജീവനക്കാരെ തേടി ഇപ്പോള്‍ ലെമനോപ്പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട്, ഇനോക്‌സ്, സൊമാറ്റോ, മക്‌ഡൊണാള്‍ഡ്‌സ്, ഹാക്കര്‍എര്‍ത്ത്, എംടിവിഅപ്പ് തുടങ്ങിയ വന്‍ കമ്പനികളും യുവര്‍‌സ്റ്റോറി, അണ്ടര്‍മാന്‍, ഡണ്‍സോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ഇക്കൂട്ടത്തിലുണ്ട്.

ഫീല്‍ഡുകള്‍ വ്യത്യസ്തം

ഫീല്‍ഡുകള്‍ വ്യത്യസ്തം

കമ്പനികള്‍ വ്യത്യസ്തമായതു പോലെ തന്നെ അവര്‍ക്കാവശ്യമുള്ള ജോലിക്കാരും വ്യത്യസ്ത ഫീല്‍ഡില്‍ നിന്നുള്ളവരാണ്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സോഫ്റ്റ് വെയര്‍ ഡെവലപ്പിംഗ്, ഫാഷന്‍, സ്‌പോര്‍ട്‌സ്, ഡിസൈനിംഗ്, കണ്ടന്റ് ഡെവലപ്പിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങി ഏതാണ്ടെല്ലാ ജോലികളും ലെമനോപ്പ് ആപ്പില്‍ ലഭ്യമാണ്. ഓരോ ആള്‍ക്കും അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ജോലി ഏതാണെന്ന് കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് ലെമനോപ്പ് ആപ്പ് നല്‍കുന്നത്.

വെറുതെയല്ല, മാന്യമായ ശമ്പളത്തിന്

വെറുതെയല്ല, മാന്യമായ ശമ്പളത്തിന്

മൊബൈല്‍ ആപ്പാണെന്ന് കരുതി തട്ടിപ്പാണെന്ന് കരുതരുത്. ഓരോ കമ്പനിയും ജോലിയുടെ സ്വഭാവത്തിനും സമയത്തിനും അനുസരിച്ച് മാന്യമായ ശമ്പളം നല്‍കുന്നുണ്ട്. പ്രഫഷനുകളുടെ കഴിവുകളെ അംഗീകരിക്കുന്ന രീതിയിലുള്ള വേതനം കമ്പനികള്‍ ഓഫര്‍ ചെയ്യുന്നതായി ലെമനോപ്പ് ആപ്പിന്റെ സ്ഥാപകരിലൊരാളായ സതീഷ് പറഞ്ഞു. എന്തായാലും ചെലവഴിക്കുന്ന സമയത്തിനും അധ്വാനത്തിനും അര്‍ഹമായ പ്രതിഫലം ലഭിക്കാതിരിക്കില്ലെന്നാണ അദ്ദേഹത്തിന്റെ ഉറപ്പ്.

ആപ്പ് സേവനം വിദ്യാര്‍ഥികള്‍ക്ക് സൗജന്യം

ആപ്പ് സേവനം വിദ്യാര്‍ഥികള്‍ക്ക് സൗജന്യം

ലെമനോപ്പ് ആപ്പിന്റെ സേവനം വിദ്യാര്‍ഥികള്‍ക്കും ഫ്രഷേഴ്‌സിനും പൂര്‍ണമായും സൗജന്യമാണ് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനോ ജോലി കണ്ടെത്താനോ ഫീസ് ആവശ്യമില്ല. ജോലി കിട്ടിയാല്‍ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് കട്ട് ചെയ്യുന്ന ഏര്‍പ്പാടുമില്ല. ജോലിക്കാരെ തേടി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ നല്‍കുന്ന ഫീസാണ് ആപ്പിന്റെ വരുമാനം. ഓരോ കമ്പനിയും ആവശ്യമായ ജീവനക്കാരെ കണ്ടെത്താന്‍ ആപ്പിനെ ആശ്രയിക്കുന്നതിനനുസരിച്ച് ആപ്പിന്റെ വരുമാനവും കൂടും. നിലവില്‍ ഇരുനൂറിലേറെ കമ്പനികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇഷ്ടപ്പെട്ടാല്‍ സ്ഥിരം ജോലി

ഇഷ്ടപ്പെട്ടാല്‍ സ്ഥിരം ജോലി

മണിക്കൂറുകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ജോലി ലെമനോപ്പില്‍ ലഭ്യമാണ്. നമ്മുടെ സൗകര്യത്തിനനുസരിച്ച് വീട്ടിലിരുന്ന ചെയ്യാവുന്ന ജോലിയും ആപ്പിലുണ്ട്. അതേസമയം, നിങ്ങള്‍ ഏറ്റെടുത്ത ജോലിയില്‍ കഴിവ് തെളിയിക്കുകയും നിങ്ങളെ കമ്പനിക്ക് ഇഷ്ടപ്പെടുകയും ചെയ്താല്‍ സ്ഥിരം ജീവനക്കാരനായി റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്.

English summary

Lemonop app helps you discover a job

Lemonop app helps you discover a job
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X