ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍: ഇപ്പോള്‍ മല്‍സരം അധിക കണ്ടന്റുകള്‍ നല്‍കുന്നതില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ടോക്ക്‌ടൈം നല്‍കുന്നതിലായിരുന്നു മൊബൈല്‍ സേവന ദാതാക്കള്‍ തമ്മില്‍ മല്‍സരം. എന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോള്‍ ഓഫറുണ്ട്. ഇന്റര്‍നെറ്റ് വ്യാപകമായപ്പോള്‍ പിന്നെ ഡാറ്റയിലായി മല്‍സരം. അതുംകഴിഞ്ഞ പ്ലാനുകള്‍ക്കൊപ്പമുള്ള കണ്ടന്റ് ഓഫറുകളിലാണ് ഇപ്പോള്‍ മൊബൈല്‍ സേവനദാതാക്കള്‍ മല്‍സരിക്കുന്നത്. നിലവിലെ പ്രീപെയ്ഡ് വരിക്കാരെ നിലനിര്‍ത്താനും പുതിയവരെ ആകര്‍ഷിക്കാനും ജിയോയും എയര്‍ടെല്ലും വൊഡഫോണ്‍ ഐഡിയയും തമ്മില്‍ കടുത്ത കിടമല്‍സരമാണിപ്പോള്‍ നടക്കുന്നത്.

 

മികച്ച ഡാറ്റ, ടോക്ക്‌ടൈം ഓഫറുകളുമായി എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

മികച്ച കണ്ടന്റ് ബണ്ടിലുമായി ജിയോ

മികച്ച കണ്ടന്റ് ബണ്ടിലുമായി ജിയോ

തങ്ങളുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് മികച്ച കണ്ടന്റ് ബണ്ടിലുകളാണ് റിലയന്‍സ് ജിയോ ഓഫര്‍ ചെയ്യുന്നത്. ജിയോ ടിവി എന്ന പേരിലുള്ള ലൈവ് ടിവി ആപ്പിലൂടെ 600ലേറെ ലൈവ് ടിവി ചാനല്‍ ആസ്വദിക്കാം. അതോടൊപ്പം എക്‌സ്‌ക്ലൂസീവായി ജിയോ ചാനലുകളും. വീഡിയോ ഓണ്‍ ഡിമാന്റിന് ജിയോ സിനിമാ ആപ്പുണ്ട്. മ്യൂസിക്കിന് ജിയോ സാവന്‍ ആപ്പും. പക്ഷെ, ഈ കണ്ടന്റ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്. നിങ്ങള്‍ക്ക് ജിയോയുടെ പ്രൈം മെംബര്‍ഷിപ്പ് ഉണ്ടാവണം. ഒരു വര്‍ഷത്തേക്ക് 99 രൂപയാണ് പ്രൈം മെംബര്‍ഷിപ്പിന് ഈടാക്കുന്നത്.

സൗജന്യ കണ്ടന്റ് സേവനങ്ങളുമായി എയര്‍ടെല്‍

സൗജന്യ കണ്ടന്റ് സേവനങ്ങളുമായി എയര്‍ടെല്‍

ജിയോ തങ്ങളുടെ കണ്ടന്റ് ഓഫറുകള്‍ നല്‍കുന്നത് പ്രൈം മെംബര്‍ഷിപ്പ് ഉള്ളവര്‍ക്ക് മാത്രമാണെങ്കില്‍ എയര്‍ ടെല്‍ എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും സൗജന്യമായാണ് ഇവ നല്‍കുന്നത്. എയര്‍ടെല്‍ ടിവി ആപ്പിലൂടെ ലൈവ് ടിവി കാണാം എന്നു മാത്രമല്ല, 10,000ത്തിലേറെ സിനിമകളും ടിവി ഷോകളും ആസ്വദിക്കാം. HOOQ, എറോസ് നൗ, എഎല്‍ടി ബാലാജി, ഹംഗാമ തുടങ്ങിയ ഓണ്‍ ഡിമാന്റ് കണ്ടന്റുകളും ഇതിലുണ്ട്. ഇതോടൊപ്പം വിങ്ക് മ്യൂസിക് ആപ്പ്, വീഡിയോ സംഗീതത്തിനുള്ള വിങ്ക് ട്യൂബ് ആപ്പ്, വായനയ്ക്കായുള്ള എയര്‍ടെല്‍ ബുക്ക്‌സ് എന്നിവയും നല്‍കുന്നു.

മോശമാക്കാതെ വൊഡഫോണ്‍-ഐഡിയയും

മോശമാക്കാതെ വൊഡഫോണ്‍-ഐഡിയയും

പ്രീപെയ്ഡ് വരിക്കാര്‍ക്ക് എക്‌സ്ട്രാ കണ്ടന്റുകള്‍ നല്‍കുന്നതില്‍ വൊഡഫോണ്‍-ഐഡിയയും പിറകിലല്ല. ലൈവ് ടിവിക്ക് പുറമെ സീ5, എഎല്‍ടി ബാലാജി തുടങ്ങിയവയില്‍ നിന്നുള്ള ഓണ്‍ ഡിമാന്റ് വീഡിയോകളും നല്‍കുന്ന വൊഡഫോണ്‍ പ്ലേയാണ് ഇവയില്‍ പ്രധാനം. ടിവി ഷോകള്‍ക്കും സിനിമകള്‍ക്കും പുറമെ, സോണി ലൈവ്, ഹോയ്‌ചോയ്, ഹംഗാമ തുടങ്ങിയവയില്‍ നിന്ന് വിവിധ കണ്ടന്റുകളും വരിക്കാര്‍ക്ക് ലഭിക്കും.

English summary

which telco offers the-bestcontent

which telco offers the-bestcontent
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X