ഇന്ത്യയിൽ വിമാനക്കമ്പനികൾ പൊട്ടി പാളീസാകുന്നത് എന്തുകൊണ്ട്? തകർച്ചയ്ക്ക് കാരണങ്ങൾ ഇവയാണ്

വിമാനക്കമ്പനികളുടെ തകർച്ചയ്ക്ക് ഇന്ത്യ സാക്ഷിയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 90 കളിലെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്, ഡമാനിയ എയർവേസ് എന്നിവയിൽ തുടങ്ങി വിവാദമായ കിംഗ്ഫിഷർ എയർലൈൻസിന്റെയും അടുത്തിടെ അടച്ചു പൂട്ടിയ ജെറ്റ് എയർവേസിന്റെയും തകർച്ചയ്ക്ക് ഇന്ത്യ സാക്ഷിയായി. നിലവിൽ ഇൻഡിഗോയും പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. എന്നാൽ എന്താണ് ഇന്ത്യയിൽ വിമാന കമ്പനികൾ നേരിടുന്ന യഥാർത്ഥ പ്രശ്നം?

എയർലൈൻ ബിസിനസ്

എയർലൈൻ ബിസിനസ്

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും എയർലൈനുകളുടെ പ്രവർത്തനം ബുദ്ധിമുട്ടേറിയ കാര്യമാണ്. സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ തുടങ്ങിയ ചില എയർലൈനുകളെ മാറ്റിനിർത്തിയാൽ, മിക്ക കമ്പനികളും നിലനിൽപ്പിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. പുറത്തു നിന്ന് നോക്കുന്നവർക്ക് വളരെ ഗ്ലാമറസായ ബിസിനസ് ആണെങ്കിലും എയർലൈനുകളിൽ പലതും ബിസിനസ് മേഖലയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ഓട്ടത്തിലാണ്.

കാലിയായ ഓരോ സീറ്റിനും വില

കാലിയായ ഓരോ സീറ്റിനും വില

ഒരു വിമാനത്തിലെ കാലിയായ ഓരോ സീറ്റും എയർലൈനിന്റെ വളർച്ചയെ ബാധിക്കുന്ന ഘടകമാണ്. ലോകത്ത് വിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ വളരെ കുറവാണ്. ഓരോ വിമാനത്തിനും കോടിക്കണക്കിന് രൂപയാണ് ചെലവാകുക. കൂടാതെ സർക്കാർ ഈ മേഖലയെ വളരെയധികം നിയന്ത്രിക്കുകയും ചെയ്യും. അതോടൊപ്പം പ്രവർത്തനച്ചെലവും ഉയർന്നതാണ്. ഇവയൊക്കെ കമ്പനിയുടെ നഷ്ട്ടത്തെ ബാധിക്കുന്ന ചില ഘടകങ്ങളാണ്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം 2018 ൽ നിന്ന് 18.6 ശതമാനമാണ് ഉയർന്നിരിക്കുന്നത്. കൂടുതൽ ആളുകൾ യാത്രയ്ക്ക് വിമാനം തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ പല കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ഇത്തരത്തിലുള്ള ടിക്കറ്റ് നിരക്ക് മത്സരമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്സിനെയും കടക്കെണിയിലാക്കിയത്. വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; പുതിയ റൂട്ടുകളും നിരക്കിളവുകളും പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍

നിരക്ക് കുറഞ്ഞ സർവ്വീസുകൾ

നിരക്ക് കുറഞ്ഞ സർവ്വീസുകൾ

ഡൽഹി - മുംബൈ, ഡൽഹി - ബെംഗളൂരു, മുംബൈ - ബെംഗളൂരു, ഡൽഹി - ഹൈദരാബാദ് തുടങ്ങിയ ഏതാനും റൂട്ടുകളിൽ മാത്രമേ ടിക്കറ്റിന് താങ്ങാവുന്ന നിരക്കുള്ളൂ. വിമാനത്താവളങ്ങൾക്ക് ശേഷി വർദ്ധിപ്പിക്കാൻ കഴിയാത്തതിനാൽ എയർലൈനുകൾക്ക് ആ റൂട്ടുകളിൽ കൂടുതൽ വിമാനങ്ങളുടെ സർവീസ് നടത്താനാകില്ല. അതിനാലാണ് ടിക്കറ്റ് നിരക്കുകളും കുറച്ചിരിക്കുന്നത്.

വിമാനക്കമ്പനികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ

വിമാനക്കമ്പനികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ

രാജ്യത്ത് അഞ്ച് സ്വകാര്യ വിമാനത്താവളങ്ങളാണുള്ളത്. ഡൽഹി, മുംബൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്. മറ്റുള്ള വിമാനത്താവളങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ആണ് നടത്തുന്നത്. എയർപോർട്ട് ഓപ്പറേറ്റർമാരും എ‌എ‌ഐയും വിമാന സർവീസുകൾ നടത്തുന്നതിന് എയർലൈൻ‌സിൽ നിന്ന് ഉയർന്ന തുകയാണ് ഈടാക്കുന്നത്. ലാൻഡിംഗ്, റൂട്ട് നാവിഗേഷൻ, ടെർമിനൽ, പാർക്കിംഗ്, ഇന്ധനം, റോയൽറ്റി എന്നിവയ്ക്കായി പ്രത്യേക നിരക്കുകൾ ഇതിൽ ഉൾപ്പെടുന്നു. വിമാനത്തിന്റെ വലിപ്പമനുസരിച്ചും നിരക്കിൽ വ്യത്യാസം വരാം. വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍?

ഉഡാൻ പദ്ധതി

ഉഡാൻ പദ്ധതി

കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി സാധാരണക്കാർക്കും വിമാന സർവ്വീസ് താങ്ങാനാകുന്ന വിധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. രാജ്യത്തെ അണ്ടർ സർവീസ്, അൺ സർവീസ് വിമാനത്താവളങ്ങളെയാണ് ഈ പദ്ധതി വഴി ബന്ധിപ്പിക്കുക. വിമാനക്കമ്പനികൾക്ക് ലാഭകരമാകുന്നതിനായി സർക്കാർ സബ്‌സിഡി നൽകിക്കൊണ്ടാണ് നിരക്ക് ഈടാക്കുന്നത്. മത്സരാധിഷ്ഠിത ബിഡ്ഡിംഗിലൂടെ ഈ സ്കീമിലെ എയർലൈനുകൾക്ക് റൂട്ടുകളും നൽകുന്നു. വിമാനയാത്രകള്‍ക്ക് ലെവി, നിരക്കുകള്‍ ഉയരും

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X