ഡിജിറ്റല്‍ ഇന്ത്യയിലേക്ക് അതിവേഗം; ഓണ്‍ലൈന്‍ പണമിടപാടിന് പ്രോല്‍സാഹനം, കാഷ് ആണെങ്കില്‍ പണി കിട്ടും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയെ ഡിജിറ്റല്‍ ഇക്കോണമിയാക്കി മാറ്റുകയെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികളുമായി കേന്ദ്ര ബജറ്റ്. ഒന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ സങ്കല്‍പം വെറുമൊരു അലങ്കാരവാക്ക് മാത്രമായിരുന്നില്ലെന്നും അത് ഗൗരവത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും വ്യക്തമാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങള്‍.

 ഗ്രാമവികസനം മുഖ്യ അജണ്ട; 1.25 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ക്കായി 80,000 കോടി രൂപ<br> ഗ്രാമവികസനം മുഖ്യ അജണ്ട; 1.25 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ക്കായി 80,000 കോടി രൂപ

കാഷ്‌ലെസ് ഇക്കോണമിക്ക് സഹായം

കാഷ്‌ലെസ് ഇക്കോണമിക്ക് സഹായം

ഓണ്‍ലൈന്‍ പണമിടപാടുകളെ പ്രോല്‍സാഹിപ്പിക്കുകയും കാഷ് ഉപയോഗിച്ചുള്ള ഇടപാടുകളെ പരമാവധി നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികളാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി കാഷ്‌ലെസ് ഇക്കോണമിയെന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

പണം ഇടപാടുകള്‍ക്ക് രണ്ട് ശതമാനം നികുതി

പണം ഇടപാടുകള്‍ക്ക് രണ്ട് ശതമാനം നികുതി

വര്‍ഷത്തില്‍ ഒരു കോടിയിലേറെ രൂപ പണമായി ഇടപാട് നടത്തുന്നവരില്‍ നിന്ന് രണ്ട് ശതമാനം അതായത് രണ്ട് ലക്ഷം രൂപ ടിഡിഎസ്സായി പിടിക്കാനാണ് ബജറ്റ് തീരുമാനങ്ങളിലൊന്ന്. വന്‍കിട ഇടപാടുകള്‍ പണം ഉപയോഗിച്ച് നടത്തുന്നത് തടയുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യക്തികള്‍ക്കും ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഇതില്‍ നിന്ന് ഒഴിവാക്കിയതായി ധനകാര്യ ബില്ലില്‍ വ്യക്തമക്കിയിട്ടുണ്ട്.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഫീസില്ല

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഫീസില്ല

അതോടൊപ്പം 50 കോടി രൂപയിലധിരം വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ ചെറിയ തോതിലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് രീതികളിലേക്ക് മാറണമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഭിം യുപിഐ, യുപിഐ, ആധാര്‍ പേ, ഡെബിറ്റ് കാര്‍ഡുകള്‍, നെഫ്റ്റ്, ആര്‍ടിജിഎസ് തുടങ്ങിയവയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഉപഭോക്താക്കളില്‍ നിന്നോ വ്യാപാരികളില്‍ നിന്നോ എന്തെങ്കിലും ഫീസോ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റോ (എംഡിആര്‍) ഈടാക്കില്ലെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ജനങ്ങള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറുന്നതോടെ ബാങ്കുകളിലുണ്ടാവുന്ന സേവിംഗ്‌സില്‍ നിന്ന് ഈ ചാര്‍ജുകള്‍ ആര്‍ബിഐയും ബാങ്കുകളും ഈടാക്കാനാണ് തീരുമാനം.

ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്‍ വര്‍ധന

ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്‍ വര്‍ധന

റിസര്‍വ് ബാങ്കിന്റെയും നാഷനല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ പ്രകാരം 2016 ഒക്ടോബറില്‍ വിവിധ രീതിയിലുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ തോത് 796.7 ദശലക്ഷമായിരുന്നു. എന്നാല്‍ 2019 മാര്‍ച്ചില്‍ അത് 3,323.4 ദശലക്ഷമായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവില്‍ 108 ലക്ഷം കോടി രൂപയില്‍ നിന്ന് 258 ലക്ഷം കോടി രൂപയിലേക്ക് ഡിജിറ്റല്‍ രീതികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട തുക വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

English summary

Union Budget has introduced various means for encouraging digital India program

Union Budget has introduced various means for encouraging digital India program
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X