യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് ഈ എട്ട് വയസ്സുകാരൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എട്ട് വയസുകാരനായ റയാൻ കാജി തന്റെ യൂട്യൂബ് ചാനലിൽ നിന്ന് 2019 ൽ നേടിയ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും. 185 കോടി രൂപ. വെറും ഒരു വർഷം കൊണ്ട് എട്ടു വയസ്സുകാരനായ റയാൽ സമ്പാദിച്ചതാണ് ഈ 185 കോടി. ഇതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന യൂട്യൂബർമാരുടെ ഫോബ്സ് മാഗസിൻ പട്ടികയിലും റയാൻ ഒന്നാമനായി.

 

റയാൻ ഗുവാൻ

റയാൻ ഗുവാൻ

ഫോബ്സിന്റെ കണക്കനുസരിച്ച് കാജി എന്നറിയപ്പെടുന്ന റയാൻ ഗുവാൻ, 2018ലും യൂട്യൂബിന്റെ വീഡിയോ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയിരുന്നു. 2015 ൽ റിയാന്റെ മാതാപിതാക്കൾ ആരംഭിച്ച "റയാൻസ് വേൾഡ്" എന്ന ചാനലിന് ഇതിനകം 22.9 ദശലക്ഷം വരിക്കാരുണ്ട്. റയാൻ ടോയ്‌സ് റിവ്യൂ എന്നായിരുന്നു ആദ്യം ചാനലിന്റെ പേര്. ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് എന്ന ഉപഭോക്തൃ അഭിഭാഷക സംഘടന യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) പരാതി നൽകിയതിനെത്തുടർന്നാണ് ചാനലിന്റെ പേര് മാറ്റിയത്. ഏത് വീഡിയോകളാണ് സ്പോൺസർ ചെയ്തതെന്ന് ചാനൽ വ്യക്തമായി സൂചിപ്പിക്കുന്നില്ലെന്നും ട്രൂത്ത് ഇൻ അഡ്വർടൈസിംഗ് ആരോപിച്ചിരുന്നു.

ചാനലിന്റെ പ്രത്യേകത

ചാനലിന്റെ പ്രത്യേകത

കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തുന്ന "അൺബോക്സിംഗ്" വീഡിയോകളും റയാൻ കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുന്ന വീഡിയോകളുമാണ് ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി വീഡിയോകൾ ഒരു ബില്ല്യണിലധികം വ്യൂകൾ നേടിയിട്ടുണ്ട്, ചാനൽ ആരംഭിതച്ചതിന് ശേഷം ഏകദേശം 35 ബില്ല്യൺ വ്യൂകളാണ് ലഭിച്ചതെന്ന് അനലിറ്റിക്സ് വെബ്‌സൈറ്റായ സോഷ്യൽ ബ്ലേഡിൽ നിന്നുള്ള ഡാറ്റയിൽ പറയുന്നു.

യു ട്യൂബ് വീഡിയോകൾ വഴി പണമുണ്ടാക്കുന്നത് എങ്ങനെ

രണ്ടാം സ്ഥാനം

രണ്ടാം സ്ഥാനം

കളിപ്പാട്ടങ്ങൾക്ക് പുറമേ കൂടുതൽ വിദ്യാഭ്യാസ വീഡിയോകളും ഇപ്പോൾ ചാനൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോബ്‌സിന്റെ റാങ്കിംഗിൽ, ടെക്സാസിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന "ഡ്യൂഡ് പെർഫെക്റ്റ്" ചാനലിനെയാണ് റയാൻ കാജി മറികടന്നിരിക്കുന്നത്. ഡ്യൂഡ് പെർഫെക്റ്റ് രണ്ടാം സ്ഥാനത്തെത്തി.

106-ാം വയസ്സിലും ഈ മുത്തശ്ശി കാശുണ്ടാക്കുന്നത് യൂട്യൂബിൽ നിന്ന്

മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനത്ത് മറ്റൊരു ബാലതാരമായ റഷ്യയുടെ അനസ്താസിയ റാഡ്‌സിൻസ്കായയുടെ ചാനലാണുള്ളത്. അഞ്ചു വയസ്സുകാരിയായ ഈ യൂട്യൂബർ നേടിയിരിക്കുന്നത് 18 മില്യൺ ഡോളറാണ്. നാസ്ത്യ വ്ലോഗ്", "ഫണ്ണി സ്റ്റേസി" എന്നീ രണ്ട് ചാനലുകളിലൂടെ മൊത്തം 70 ദശലക്ഷം വരിക്കാരെയാണ് നേടിയിരിക്കുന്നത്. റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ വീഡിയോകൾ ലഭ്യമാണ്.

ഏഴ് വയസ്സുകാരന്റെ സമ്പാദ്യം 156 കോടി; റയാൻ കളിപ്പാട്ടമെടുക്കുന്നത് കളിക്കാനല്ല, കാശുണ്ടാക്കാനാണ്

English summary

യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് ഈ എട്ട് വയസ്സുകാരൻ

Eight-year-old Ryan Kajis 2019 earnings from his YouTube channel is 185 crores. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X