പെൺകരുത്തിന്റെ കഥ ഇവർ പറയും, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സംരംഭകർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണ്ടുകാലം മുതൽ സമൂഹത്തിൽ പുരുഷന്മാരാണ് ആധിപത്യം പുലർത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകൾ ഈ പ്രവണത തകർക്കുകയും എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കി കൊണ്ടിരിക്കുകയുമാണ്. മാറ്റത്തിന്റെ കാറ്റ് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തും ശക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ സംരംഭകർ ആരൊക്കെയെന്ന് നോക്കാം.

 

ഇന്ദു ജെയിൻ

ഇന്ദു ജെയിൻ

ഉത്തരപ്രദേശിലെ ഫൈസാബാദിലാണ് ഇന്ദു ജെയിൻ ജനിച്ചത്. ഏറ്റവും സ്വാധീനമുള്ള ഇന്ത്യയിലെ സ്ത്രീകളിൽ ഒരാളാണ് ഇവർ. നിലവിൽ, ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ' യുടെയും മറ്റ് നിരവധി മാധ്യമ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയുള്ള ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിന്റെ ചെയർപേഴ്സണാണ്. കല, സാംസ്കാരിക മേഖലയിൽ ഇവർ നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ സർക്കാർ 2016 ൽ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഫോബ്‌സ് 2015 പട്ടികയിൽ ഇന്ദു ജെയിന്റെ ആസ്തി 3.1 ബില്യൺ ഡോളറായിരുന്നു കൂടാതെ ഇന്ത്യയിലെ 57-ാമത്തെ സമ്പന്ന വ്യക്തിയായിരുന്നു അന്ന് ഇവർ.

ഇന്ദ്ര നൂയി

ഇന്ദ്ര നൂയി

63 വയസ്സിനിടയിലും ഇന്ദ്ര നൂയി ഇപ്പോഴും ശക്തമായി മുന്നേറുകയാണ്. ഇന്ദ്ര നൂയി നിലവിൽ ആമസോണിലെ ഡയറക്ടർ ബോർഡിലാണ് സേവനമനുഷ്ഠിക്കുന്നത്. പെപ്‌സികോ ഇന്ത്യ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർപേഴ്‌സൺ, സിഇഒ എന്നീ നിലകളിലും ഇവർ സേവനമനുഷ്ഠിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാളാണ് ഇന്ദ്ര നൂയി.

കിരൺ മസുംദാർ ഷാ

കിരൺ മസുംദാർ ഷാ

ബയോകോൺ ലിമിറ്റഡിന്റെ സ്ഥാപകയായ കിരൺ മസുംദാർ ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ബാംഗ്ലൂരിലെ മൌണ്ട് കാർമൽ കോളേജിൽ ചേർന്നു. അവിടെ നിന്ന് സയൻസിൽ ബിരുദം നേടി. നിലവിൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള ബയോകോൺ ലിമിറ്റഡിന്റെ എംഡിയും ചെയർപേഴ്‌സണുമാണ്. 1973 ൽ ബിരുദം നേടി 1978 ൽ കമ്പനി ആരംഭിച്ചു. പ്രാരംഭ വർഷങ്ങളിൽ ഇത് ഒരു വ്യാവസായിക എൻസൈം നിർമ്മാണ കമ്പനിയായിരുന്നു, എന്നാൽ കിരണിന്റെ നേതൃത്വത്തിൽ, ഇന്ന് ഇത് ഒരു സമ്പൂർണ്ണ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഇന്ത്യയെ ബാധിക്കുന്ന പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

വന്ദന ലുത്ര

വന്ദന ലുത്ര

വി‌എൽ‌സി‌സി സ്ഥാപകയായ വന്ദന ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളാണ്. 1959 ൽ ന്യൂഡൽഹിയിൽ ജനിച്ച ഇവർ ന്യൂ ഡൽഹിയിലെ പോളിടെക്നിക്കിൽ നിന്നുള്ള ബിരുദം പൂർത്തിയാക്കി. പോഷകാഹാരം, ഭക്ഷണം, ശാരീരികക്ഷമത, സൗന്ദര്യം എന്നിവയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി. പിന്നീട് 1989 ൽ വന്ദന വെൽനസ് ആൻഡ് ബ്യൂട്ടി ഭീമൻ വി‌എൽ‌സി‌സി ആരംഭിച്ചു. ഗാർഹികജീവിതത്തിന്റെ ചങ്ങലകളിൽ തുടരാൻ വിസമ്മതിച്ച ഒരു വീട്ടമ്മയായിരുന്നു അവർ. ഇവരുടെ ദൃഡ നിശ്ചയവും ഉത്സാഹവും 2013 ൽ പത്മശ്രീ അവാർഡിന് അർഹയാക്കി.

പ്രിയ പോൾ

പ്രിയ പോൾ

ഇന്ത്യയിലെ സ്വാധീനമുള്ള സ്ത്രീകൾ, പ്രിയ പോൾ

യു‌എസ്‌എയുടെ വെല്ലസ്ലി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ പ്രിയ പോൾ പാർക്ക് ഹോട്ടൽസിന്റെ ചെയർപേഴ്സൺ ആണ്. ഇന്ത്യയിലെ സ്ത്രീകൾക്ക് ഒരു മികച്ച പ്രചോദനമാണ് ഇവർ. 2012 ൽ ഇന്ത്യൻ സർക്കാർ പത്മശ്രീ അവാർഡ് നൽകി ആദരിച്ചു.

English summary

Best Women entrepreneurs in India | പെൺകരുത്തിന്റെ കഥ ഇവർ പറയും, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സംരംഭകർ

let's take a look at some of the most influential women entrepreneurs in India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X