കോവിഡ് 19 പശ്ചാത്തലത്തിൽ ഇപി‌എഫ്ഒ ലഭ്യമാക്കുന്ന സേവനങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 പശ്ചാത്തലത്തിൽ എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷൻ (ഇപി‌എഫ്‌ഒ) അവരുടെ എല്ലാ അംഗങ്ങൾക്കും ഇപി‌എഫ്ഒയുമായി ബന്ധപ്പെട്ടഎല്ലാ സേവനങ്ങളും ഓൺ‌ലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം വാഗ്‌ധാനം ചെയ്യുന്നുണ്ട്. വൈറസ് ബാധയിൽ നിന്ന് സ്വയം അകന്നു നിൽക്കാനും ആളുകൾ വീട്ടിൽ തന്നെ തുടരാനും സാമൂഹിക അകലം പാലിക്കാനുമായി മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റിട്ടയർമെന്റ് ബോഡി വാഗ്ദാനം ചെയ്യുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ അവരുടെ വീടുകളിൽ നിന്ന് ഉപയോഗിക്കണമെന്നും ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഇപിഎഫ് അംഗങ്ങളോടും പെൻഷൻകാരോടും തൊഴിലുടമകളോടും ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

ലോക്ക്‌ഡൗൺ കാലത്ത് സാമ്പത്തിക ഇടപാടുകൾ എങ്ങനെ നടത്താം

കോവിഡ് 19 പശ്ചാത്തലത്തിൽ ഇപി‌എഫ്ഒ ലഭ്യമാക്കുന്ന സേവനങ്ങൾ ഇവയാണ്

ജീവനക്കാർക്കായി ഇപിഎഫ്ഒ ലഭ്യമാക്കുന്ന ഓൺലൈൻ സേവനങ്ങൾ എന്തെല്ലാമാണ്?

തുക പിൻ‌വലിക്കൽ, ട്രാൻസ്‌ഫർ ചെയ്യൽ, നോമിനേഷൻ മാറ്റൽ, വിലാസം മാറ്റൽ എന്നിവ പോലുള്ള ഒട്ടുമിക്ക ഇപി‌എഫ്‌ഒ സേവനങ്ങളും വരിക്കാർക്ക് ഓൺ‌ലൈനായി വെബ്‌സൈറ്റിൽ നിന്നോ അംഗത്വ പോർട്ടലിൽ നിന്നോ ചെയ്യാവുന്നതാണ്. ഇപി‌എഫ്‌ഒ അംഗങ്ങൾക്ക് അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ജനറേറ്റ് ചെയ്യാനും അവരുടെ യുഎഎൻ ഓൺ‌ലൈനിൽ ആക്‌റ്റിവേറ്റ് ചെയ്യാനും കഴിയും. മാത്രമല്ല ജീവനക്കാർ‌ക്ക് യു‌എ‌എന്നുമായി‌ അവരുടെ ആധാർ‌, പാൻ‌, ബാങ്ക് അക്കൗണ്ട്, മൊബൈൽ‌ നമ്പർ‌ എന്നിവ ലിങ്കുചെയ്‌ത്‌ ഓൺ‌ലൈനായി കെ‌വൈ‌സി പ്രക്രിയ പൂർ‌ത്തിയാക്കാനും കഴിയും. ഇപി‌എഫ്‌ഒ വരിക്കാർക്ക് അംഗത്വ പോർട്ടലിൽ പ്രവേശിച്ച് നോമിനേഷൻ നടത്താനും അവരുടെ ഇപിഎഫ് അക്കൗണ്ട് ബാലൻസ് അറിയാനും കഴിയും. ഇപിഎഫ് അക്കൗണ്ട് ഒരു ഓർഗനൈസേഷനിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഇപ്പോൾ ഓൺലൈനായി ചെയ്യാം.

പെൻഷനർക്കുള്ള ഇപിഎഫ്ഒ ഓൺലൈൻ സേവനങ്ങൾ

പെൻഷൻകാർക്കും ഇപിഎഫ്ഒ വിവിധ ഓൺലൈൻ സേവനങ്ങൾ നൽകുന്നുണ്ട്. പെൻഷൻകാർക്ക് അവരുടെ പിപിഒ നമ്പർ അറിയില്ലെങ്കിൽ, അവരുടെ ബാങ്ക് അക്കൗണ്ടിന്റെയോ യുഎഎന്റെയോ സഹായത്തോടെ അത് കണ്ടെത്താൻ കഴിയും. കൂടതെ നിങ്ങൾ ജീവൻ പ്രമൻ പത്ര (ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) നൽകിയിട്ടില്ലെങ്കിൽ അതും ഇപ്പോൾ ഓൺലൈനായി നൽകാൻ കഴിയും. ഇപി‌എഫ്‌ഒയുടെ https: //epfigms.gov.in/In എന്ന ഗ്രീവൻസ് പോർട്ടൽ വഴി ജീവനക്കാർക്കും തൊഴിലുടമകൾക്കും പെൻഷൻകാർക്കും അവരുടെ പരാതികൾ ഓൺലൈൻ വഴി പരിഹരിക്കാനാകും. ഗവൺമെന്റിന്റെ ഉമാംഗ് ആപ്പിലും ഇപിഎഫ്ഒ സേവനങ്ങൾ ലഭ്യമാണ്.

Read more about: coronavirus epfo
English summary

കോവിഡ് 19 പശ്ചാത്തലത്തിൽ ഇപി‌എഫ്ഒ ലഭ്യമാക്കുന്ന സേവനങ്ങൾ ഇവയാണ് | Covid 19: These are the services provided by EPFO

Covid 19: These are the services provided by EPFO
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X