എന്തുകൊണ്ട് അനില്‍ അംബാനി പാപ്പരത്ത നടപടി നേരിടുന്നു? അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനില്‍ അംബാനിക്ക് എതിരെ പാപ്പരത്ത നിയമനടപടിയെടുക്കാന്‍ ഉത്തരവായിരിക്കുന്നു. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ചാണ് നിര്‍ണായക തീരുമാനം വെള്ളിയാഴ്ച്ച അറിയിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 1,200 കോടി രൂപയുടെ കുടിശ്ശിക നാളിതുവരെയായി അനില്‍ അംബാനി അടച്ചുതീര്‍ത്തിട്ടില്ല.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടു സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക ഒടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാപ്പരത്ത നടപടിയല്ലാതെ മറ്റു നീക്കുപോക്ക് ട്രിബ്യൂണലിന് മുന്‍പിലില്ല. ഇന്ത്യയില്‍ ഇതാദ്യമായാണ് പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവിക്ക് എതിരെ പാപ്പരത്ത നടപടി സ്വീകരിക്കുന്നത്.

ബാങ്ക് വായ്പ

2015 -ലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ആര്‍കോം), റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് (ആര്‍ഐടിഎല്‍) കമ്പനികള്‍ക്ക് വായ്പയ്ക്കായി അനില്‍ അംബാനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കുന്നത്. 565 കോടി രൂപ ആര്‍കോമിനും 635 കോടി രൂപ ആര്‍ഐടിഎല്ലിനും ഇദ്ദേഹം വായ്പ ആവശ്യപ്പെട്ടു. ശേഷം 2016 -ല്‍ അനില്‍ അംബാനി നല്‍കിയ വ്യക്തിപരമായ ഉറപ്പിന്മേല്‍ (ഗ്യാരണ്ടി) ബാങ്ക് 1,200 കോടി രൂപ വായ്പ അനുവദിച്ചു. പക്ഷെ കാര്യങ്ങള്‍ കരുതിയതുപോലെ നടന്നില്ല. ഇരു കമ്പനികളും തിരിച്ചടവുകള്‍ മുടക്കി.

പാപ്പർ പട്ടികയിൽ

ഇതോടെ അനില്‍ അംബാനി നല്‍കിയ ഈടുവെച്ച ഗ്യാരണ്ടി തിരിച്ചുപിടിക്കാന്‍ എസ്ബിഐയുടെ നടപടി ആരംഭിച്ചു. എന്നാല്‍ ഇതിനിടയിലാണ് എറിക്‌സണ്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷയില്‍ അംബാനിയുടെ ഇരു കമ്പനികളും പാപ്പര്‍ പട്ടികയില്‍പ്പെട്ടത്.

കമ്പനികള്‍ പാപ്പരായതോടെ ആര്‍കോമിന്റെയും ആര്‍ഐടിഎല്ലിന്റെയും എല്ലാ വായ്പകളും ആസ്തികളും മൊറട്ടോറിയം ആനുകൂല്യത്തിന് കീഴില്‍ വന്നു. ഈ സാഹചര്യത്തില്‍ എസ്ബിഐക്ക് നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിയാതായി. അന്ന് വ്യക്തിഗത പാപ്പരത്വ ചട്ടം പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇന്ത്യയില്‍ വ്യക്തിപരമായ പാപ്പരത്വ നിയമം കേന്ദ്രം കൊണ്ടുവന്നത്.

ഇനിയുള്ള നടപടികള്‍

ഇനിയുള്ള നടപടികള്‍

അനില്‍ അംബാനിക്ക് എതിരെ പാപ്പരത്ത നടപടിയെടുക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിഷയത്തില്‍ ഇടക്കാല റസല്യൂഷന്‍ പ്രൊഫഷണലിനെയും (ഐആര്‍പി) ട്രിബ്യൂണല്‍ നിയമിച്ചിട്ടുണ്ട്. വായ്പയ്ക്കായി അംബാനി ഈടുനല്‍കിയ വസ്തുവകകളുടെ വിവരങ്ങള്‍ എസ്ബിഐ ഐആര്‍പി ഉദ്യോഗസ്ഥന് കൈമാറും. വ്യക്തിഗത ഗ്യാരണ്ടിയിന്മേല്‍ വായ്പ കൊടുക്കുമ്പോള്‍ ഈടുവെയ്ക്കുന്ന വസ്തുക്കളുടെ മൂല്യം വായ്പാ തുകയ്ക്ക് സമാനമാകണമെന്ന ചട്ടമുണ്ട്. തിരിച്ചടവുകള്‍ മുടക്കിയാല്‍ ഈടുവെച്ച ആസ്തികള്‍ തിരിച്ചെടുത്ത് ബാങ്കുകള്‍ക്ക് നഷ്ടം നികത്താന്‍ വേണ്ടിയാണിത്.

അവകാശവാദം

ഉദ്ദാഹരണത്തിന് അംബാനിയുടെ ഈടുവെച്ച മൊത്തം ആസ്തി 2,000 കോടി രൂപയുടേതാണെങ്കില്‍ എസ്ബിഐയ്ക്ക് സുഗമമായി വായ്പാ തുക തിരിച്ചുപിടിക്കാം. ഇതേസമയം, അംബാനിയുടെ വ്യക്തിഗത ആസ്തി 1,200 കോടിയില്‍ കുറവാണെങ്കില്‍ എസ്ബിഐക്ക് മറ്റൊന്നും ചെയ്യാനാവില്ല. കിട്ടുന്ന തുക വായ്പാ ഇനത്തിലേക്ക് തിരിച്ചെടുക്കാമെന്ന് മാത്രം. സ്വകാര്യ ഗ്യാരണ്ടികള്‍ തിരിച്ചുപിടിക്കുന്ന വേളയില്‍ വായ്പക്കാരന്റെ പേരിലുള്ള വ്യക്തിഗത ആസ്തികള്‍ മാത്രമേ ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാന്‍ അനുവാദമുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയുടെയോ മക്കളുടെയോ പേരിലുള്ള വസ്തുക്കളില്‍ ബാങ്കിന് അവകാശവാദം ഉന്നയിക്കാനാവില്ല.

പാപ്പരത്ത നടപടി കഴിഞ്ഞാല്‍ അനില്‍ അംബാനിയുടെ കാര്യം

പാപ്പരത്ത നടപടി കഴിഞ്ഞാല്‍ അനില്‍ അംബാനിയുടെ കാര്യം

ആസ്തികള്‍ ബാങ്ക് തിരിച്ചെടുത്ത് പാപ്പരത്ത കേസ് അവസാനിച്ചാല്‍ 'ക്ലീന്‍ സ്ലേറ്റോടെ' രണ്ടാമത് ബിസിനസ് തുടങ്ങാന്‍ അനില്‍ അംബാനിക്ക് സ്വാതന്ത്ര്യമുണ്ട്. കോര്‍പ്പറേറ്റ് പാപ്പരത്ത നടപടികള്‍ക്ക് സമാനമാണിത്. തിരിച്ചടവുകള്‍ മുടക്കിയാല്‍ ഈടുവെച്ച വ്യക്തിഗത ആസ്തികള്‍ തിരിച്ചെടുത്ത് വായ്പാ നഷ്ടം നികത്താന്‍ ഇന്ത്യയില്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ട്. ഇതാണ് ഇപ്പോള്‍ അനില്‍ അംബാനി നേരിടുന്നതും. വായ്പ അനുവദിക്കുന്ന സമയത്ത് അപേക്ഷകന്‍ ഈടുവെയ്ക്കുന്ന ആസ്തികള്‍ പിന്നീട് കൈമാറ്റം ചെയ്താലും ഇവ തിരിച്ചുപിടിക്കാന്‍ ബാങ്കിന് കഴിയും.

Read more about: anil ambani
English summary

Reason Why Anil Ambani Faces Bankruptcy Proceedings: Things To Know

Reason Why Anil Ambani Faces Bankruptcy Proceedings: Things To Know
Story first published: Friday, August 21, 2020, 19:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X