പ്രതിമാസം 5000 രൂപ ശമ്പളം വാങ്ങിയിരുന്ന റസ്റ്ററന്ര് ജീവനക്കാരനിൽനിന്നും വലിയൊരു ബിസിനസ് സംരംഭകനായി വളർന്ന കഥയാണ് ഷിജു പാപ്പന് പറയാനുള്ളത്. ഇന്ന്, ഇന്ത്യയിലുടനീളമായി 50 ഔട്ട്‌ലെറ്റുകളുള്ള കഫേ ശൃംഖലയായ ദി ചാത്പത അഫയേഴ്‌സിന്റെ സ്ഥാപകനാണ് ഷിജു പാപ്പൻ. അദ്ദേഹത്തിന്റെ വാർഷിക വരുമാനം 8 കോടി രൂപയാണ്.
ഇന്ന് ബി.എഫ്.ഐ.എൽ ഷെയർ 3% ഉയർന്നു; ഒരു ദിവസം കൊണ്ട് കോടികളുണ്ടാക്കി ആശിഷ് കച്ചോളിയ
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പാപ്പന്റെ യാത്ര തുടങ്ങുന്നത് രാജസ്ഥാനിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ്. ബാല്യകാലം ദുരിതം നിറഞ്ഞതായിരുന്നു. ആ കഷ്ടപ്പാടുകളിൽനിന്നും രക്ഷപ്പെടുന്നതിനായാണ് 1997-ൽ ഡൽഹിയിലേക്ക് എത്തിയത്. മേശകൾ വൃത്തിയാക്കുന്നത് മുതൽ ഭക്ഷണം വിതരണം ചെയ്യുന്നതടക്കം വിവിധ ജോലികൾ ചെയ്ത് പിസ്സ ഹട്ടിൽ തന്റെ കരിയറിന് തുടക്കമിട്ടു.

''ഒരു മാസത്തോളം 5000-6000 രൂപയായിരുന്നു എന്റെ ശമ്പളം. വാടക, വൈദ്യുതി, ഭക്ഷണം എന്നിവ അടക്കമുള്ള ചെലവുകൾ ശമ്പള തുക ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ ഏറെ പാടുപെട്ടു. എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു, ഞാൻ സമ്പാദിക്കുന്ന തുകയിൽനിന്നും ഇവയൊക്കെ ഞാൻ കൈകാര്യം ചെയ്തു,'' സ്റ്റാർട്ടപ്പീഡിയയുമായുള്ള ഒരു അഭിമുഖത്തിൽ പാപ്പൻ പറഞ്ഞു.
സതേൺ ഫ്രൈഡ് ചിക്കന്റെ സിഇഒ അടക്കം ഫാസ്റ്റ് ഫുഡ് വ്യവസായത്തിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള പാപ്പൻ ഒടുവിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ഇതാണ് 2020ൽ കോവിഡിനു തൊട്ടു മുൻപായി ഛാത്പത അഫയേഴ്‌സ് തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബിഹാറിലെ പരമ്പരാഗത ലിറ്റി ചോക്ക മുതൽ ഉത്തരേന്ത്യയിൽ നിന്നുള്ള ക്രിസ്പി ടാംഗി ചാറ്റ് വരെ 200 ഓളം വിഭവങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന മെനു ചാത്പത ഭക്ഷണപ്രിയർക്ക് വാഗ്‌ദാനം ചെയ്തു.
10,000 രൂപ ഇവിടെ നിക്ഷേപിച്ചാൽ 1.60 കോടി രൂപ സമ്പാദിക്കാം; നിങ്ങൾക്കും കോടീശ്വരനാവാം
ബർഗറുകളും പിസകളും പോലെയുള്ള ആഗോള പ്രിയങ്കര ഇനങ്ങൾക്കൊപ്പം ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനും സ്ഥാനം നൽകാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ബർഗറുകൾക്കും പിസകൾക്കും തുല്യമായ ആകർഷണം സമൂസയും ചാട്ടും അർഹിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് സമയത്ത് ഒരു ബിസിനസ് ആരംഭിക്കുകയെന്നത് തികച്ചും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പ്രത്യേകിച്ച്, ഈ സമയത്ത് വാടക ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ. ഈ വെല്ലുവിളികളെ അതിജീവിക്കാൻ പാപ്പൻ ഒരു മൊബൈൽ കാർട്ട് മോഡലിലേക്ക് തിരിഞ്ഞു. തുടക്കത്തിൽ ചെറിയ ഓഫറുകൾ നൽകി. രണ്ട് ഔട്ട്‌ലെറ്റുകളിൽനിന്ന് പ്രതിമാസം 2 ലക്ഷം രൂപ മാത്രം വരുമാനം നേടിയ ചാത്പത അഫയേഴ്‌സ് പിന്നീട്, ബെംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലായി 50 ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഒരു ബൂട്ട്‌സ്ട്രാപ്പ്ഡ് സംരംഭമെന്ന നിലയിൽ, കമ്പനി പ്രധാനമായും ഒരു ഫ്രാഞ്ചൈസി മോഡലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ, 50 ഔട്ട്‌ലെറ്റുകളിൽ 40 എണ്ണം ഫ്രാഞ്ചൈസികളായി പ്രവർത്തിക്കുന്നു, ബാക്കി 10 എണ്ണം കമ്പനിയുടെ ഉടമസ്ഥതയിലാണ്. ഓരോ ഔട്ട്‌ലെറ്റിനും ഏകദേശം 200 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, കൂടാതെ 5-6 ലക്ഷം രൂപ നിക്ഷേപം ആവശ്യമാണ്. ഇവയിൽനിന്ന് പ്രതിമാസം 60,000 രൂപ മുതൽ 70,000 രൂപ വരെ ലാഭം ഉണ്ടാക്കുന്നു. ''ഞങ്ങളുടേത് ഒരു ബൂട്ട്‌സ്ട്രാപ്പ്ഡ് ബിസിനസ് ആയതിനാൽ, കമ്പനി വിപുലീകരിക്കാൻ ഫ്രാഞ്ചൈസി മോഡലിനെ വളരെയധികം ആശ്രയിക്കുന്നു,”പാപ്പൻ പറഞ്ഞു.
333 രൂപ നിക്ഷേപിച്ച് 5 വർഷംകൊണ്ട് 17 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാനുള്ള സാധ്യത നോക്കുന്നുണ്ട്. ''സംരംഭകൻ എന്നത് പേരും പ്രശസ്തിയും നൽകുന്ന ഗ്ലാമർ റോൾ എന്നാണ് പുറത്തുനിന്നൊരാൾ നോക്കി കാണുന്നത്. എന്നാൽ, ഈ വഴിയിലൂടെ നടന്നവർക്ക് മാത്രമേ യാഥാർത്ഥ്യം തിരിച്ചറിയാൻ സാധിക്കൂ. പെട്ടെന്ന് വിജയം നേടാനുള്ള ലോട്ടറി ടിക്കറ്റല്ല, ക്ഷമയും സ്ഥിരോത്സാഹവും നിറഞ്ഞ ഒരു യാത്രയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു,'' പാപ്പൻ തന്റെ വിജയയാത്രയെക്കുറിച്ച് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications