Sun, 20 Nov 2022
Pooja Bumper BR 100 Result: പൂജാ ബംമ്പർ ലോട്ടറി (BR-100) നറുക്കെടുപ്പ് നാളെ ഡിസംബർ 4ന്. ഓണം ബമ്പറിനു ശേഷം കേരളക്കരയാകെ കാത്തിരിക്കുന്ന ബമ്പർ ലോട്ടറിയാണ് പൂജാ ബമ്പർ. അതിനാൽ ബമ്പർ എടുക്കാനുള്ള തിരക്കിലാണ് എല്ലാവരും. 12 കോടിയുടെ ഭാഗ്യ സമ്മാനമാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. നാലാം സമ്മാനം മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങൾ 5000 , 1000, 500, 300 രൂപ എന്നിങ്ങനെയാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി നാല് പേർക്ക് 1 ലക്ഷം രൂപ വീതവും ലഭിക്കും.
കഴിഞ്ഞ വർഷം കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസിൽ നിന്നായിരുന്നു 12 കോടിയുടെ ഒന്നാം സമ്മാനമുള്ള ടിക്കറ്റ് വിറ്റത്. ഇത്തവണ 40 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ പൂജാ ബമ്പർ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. തൊട്ടുപിന്നിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളുമുണ്ട്. ഈ വർഷം നറുക്കെടുക്കുന്ന അവസാന ബമ്പറാണ് പൂജാ ബമ്പർ.
ഒന്നാം സമ്മാനമായ 12 കോടി മുഴുവനും നിങ്ങൾക്ക് കിട്ടില്ല. 10% ഏജന്റ് കമ്മീഷനും 30% നികുതിയും ഈടാക്കിയാൽ ഏകദേശം 7.56 കോടി രൂപ കിട്ടും. അതിൽ നിന്ന് നിങ്ങൾ സർചാർജും നൽകിയാൽ നിങ്ങൾക്ക് ലഭിക്കുന്ന തുക ഏകദേശം 6.19 കോടി രൂപയായിരിക്കും.
| Prize | Description | Amount |
|---|---|---|
| 1st Prize | Common to all series | ₹ 12 Crore |
| 2nd Prize | Common to all series | ₹ 1 Crore |
| 3rd Prize | Common to all series | ₹ 10 Lakh |
| 4th Prize | Last 4 digits to be drawn 5 times | ₹ 3 Lakh |
| 5th Prize | Last 4 digits to be drawn 5 times | ₹ 2 Lakh |
| 6th Prize | Last 4 digits to be drawn 24 times | ₹ 5,000 |
| 7th Prize | Last 4 digits to be drawn 222 times | ₹ 1,000 |
| 8th Prize | Last 4 digits to be drawn 370 times | ₹ 500 |
| 9th Prize | Last 4 digits to be drawn 340 times | ₹ 300 |
| Consolation Prize | All other series for first prize | ₹ 1 Lakh |
| Draw Number | Draw Date | Result | View |
|---|---|---|---|
| BR-106 | 22 Nov 2025 | JD 545542 | View |
| BR-100 | 04 Dec 2024 | JC 325526 | View |
| BR-94 | 22 Nov 2023 | JC 253199 | View |
| BR-88 | 20 Nov 2022 | JC 110398 | View |
| BR-82 | 21 Nov 2021 | RA 591801 | View |
| BR-76 | 15 Nov 2020 | NA 399409 | View |
| BR-70 | 30 Nov 2019 | RI 332952 | View |
| BR-64 | 30 Nov 2018 | VA 489017 | View |
| BR-58 | 22 Nov 2017 | RA 657205 | View |
| BR-52 | 23 Nov 2016 | TH 211619 | View |
Over the last 10 years, 6 different districts have secured the first prize in the Pooja Bumper Lottery. The winners include Palakkad, Thrissur, Kottayam, Thiruvananthapuram, Kasaragod, Alappuzha, each celebrating their victory in different years. The table below shows which district won in which year.
| District | Year |
|---|---|
| Palakkad | 2016, 2025 |
| Thrissur | 2017, 2022 |
| Kottayam | 2018, 2019 |
| Thiruvananthapuram | 2020, 2021 |
| Kasaragod | 2023 |
| Alappuzha | 2024 |
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.