ദില്ലി: കോവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം നേരിടാൻ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME-കൾക്ക്) സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 20,000 കോടി രൂപ ഉപകടം (Subordinate Debt) ആണ് അനുവദിച്ചിരിക്കുന്നത്. എംഎസ്എംഇ വ്യവസായങ്ങൾക്കായി എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന് (ECLGS) കീഴിൽ 4.5 ലക്ഷം കോടി രൂപയുടെ ഈട് രഹിത ഓട്ടോമാറ്റിക് വായ്പകും അനുവദിച്ചിട്ടുണ്ട്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ മറ്റ് പ്രധാന പ്രഖ്യാപനങ്ങല്‍ ഇങ്ങനെയാണ്.
1-എംഎസ്എംഇ ഫണ്ട് ഓഫ് ഫണ്ട്സ് വഴി 50,000 കോടി രൂപയുടെ ഓഹരി നിക്ഷേപം (ഇക്വിറ്റി ഇൻഫ്യൂഷൻ)
2. ചെറുകിട വ്യവസായ വികസന ബാങ്കിനായി (Small Industries Development Bank of India - SIDBI) 15,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസിംഗ് സൗകര്യം ആര്‍ബിആ വഴി അനുവദിച്ചു.

3. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി 25 ലക്ഷം പേർക്ക് വായ്പ അനുവദിക്കുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം.
4. NBFCs/HFC/MFIs എന്നിവയ്ക്കായി 30,000 കോടി രൂപ പ്രത്യേക പണ ലഭ്യതാ പദ്ധതി.
6. NBFCs/MFIs എന്നിവയുടെ ബാധ്യതകൾ നേരിടുന്നതിനായി 90,000 കോടി രൂപയുടെ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0.
എംഎസ്ഇകള്‍ക്കായി ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കായി നികുതി സംബന്ധമായ നിരവധി അനുകൂലനടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്
1. നികുതി നിയമപ്രകാരം നടപടികക്രമങ്ങൾ പൂർത്തിയാക്കുന്നതിനും നിയമനടപടികൾക്കുമുള്ള വിവിധ സമയ പരിധികൾ നീട്ടി.
2. പ്രത്യക്ഷനികുതി വിവാദ് സേ വിശ്വാസ് നിയമ പ്രകാരം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതിനുള്ള തീയതി നീട്ടി.
3. കോർപ്പറേറ്റ് നികുതി റീഫണ്ടുകൾ വിതരണം ചെയ്തു.
4. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കിഴിവ് അവകാശപ്പെടുന്നതിന് യോഗ്യതയുള്ള പുതുസംരംഭങ്ങൾക്ക് (സ്റ്റാർട്ട് അപ്പ്) ഇൻകോർപറേഷൻ തീയതിനീട്ടി നൽകി.
5. ആദായനികുതിയുടെ ചാപ്റ്റർ VIA-B പ്രകാരം കിഴിവ് അവകാശപ്പെടുന്നതിനു വേണ്ട നിക്ഷേപങ്ങളും പണമടവുകളും നടത്തുന്നതിനുള്ള തീയതി നീട്ടി നൽകി.
6. നികുതി അടയ്‌ക്കാനുള്ള കാലതാമസത്തിന് പ്രതിവർഷം 18% പലിശ ഈടാക്കിയിരുന്നത്തിൽ ഇളവ് നൽകി.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി നാരായൺ റാണെ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications