"വിശ്വസം അതല്ലേ എല്ലാം' ...വിശ്വാസം ബ്രാൻഡ് ആക്കിയ ബിസിനസ്സ് മാന്ത്രികൻ!

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവങ്ങൾക്കും മറ്റ് അവസരങ്ങൾക്കും സ്വർണ്ണം വാങ്ങിക്കൂട്ടുന്ന മലയാളികളുടെ ശീലം കണക്കിലെടുത്താൽ, കേരളത്തിലെ സ്വർണ്ണ വായ്പ നൽകുന്ന ഏറ്റവും വലിയ മൂന്ന് കമ്പനികളുടെ പക്കൽ സെപ്തംബർ 2016-ലെ കണക്കുകൾ പ്രകാരം 250 ടൺ സ്വർണ്ണമുണ്ടെന്നത് അത്ഭുതപ്പെടുത്തുകയില്ല. , ബെൽജിയം, സിങ്കപ്പൂർ, സ്വീഡൻ, ഓസ്ത്രേലിയ എന്നീ രാജ്യങ്ങളിൽ ഓരോന്നിന്റെയും സ്വർണ്ണ കരുതൽ ശേഖരത്തിനേക്കാൾ അധികമാണിത്.

 

കേരളം, സ്വർണ്ണത്തിന്റെ സ്വന്തം നാട് കൂടിയാണ്. വാസ്തവത്തിൽ, ഗ്രാമീണ കേരളത്തിൽ ഒരു കുടുംബം പ്രതിമാസം 210 രൂപയുടെ സ്വർണ്ണം വാങ്ങുന്നുണ്ടെന്നാണ് കണക്കാക്കുക. സ്വർണ്ണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റ് ആറ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തെ മറ്റ് ഗ്രാമീണ - നഗര പ്രദേശങ്ങളേക്കാൾ വളരെ കൂടുതലാണ് ഈ ശരാശരി.

പഴമ നിറഞ്ഞ ഫാഷൻ ജ്വല്ലറിയുടെ ഡിമാൻഡ് എല്ലാ കാലവും കേരളത്തിലുണ്ട്. അത് കൊണ്ട് തന്നെ സംസ്ഥാനത്തെ ആഭരണ വ്യവസായത്തിന് വലിയ സാധ്യത എന്നും ഉണ്ട്. ഇന്ന് ലോകത്തു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ്വല്ലറി നിർമ്മാണ വ്യവസായികൾ എല്ലാവരും തന്നെ നമ്മുടെ കേരളത്തിൽ നിന്നുമുള്ളവരാണ്. ഇന്ത്യയിലെയും ഗൾഫിലെയും ഏറ്റവും വലിയ റീട്ടെയിൽ ജൂവലറി ഗ്രൂപ്പുകളിലൊന്നായ 'കല്യാൺ ജൂവലേഴ്‌സി' ന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കല്യാണരാമൻ, തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടി പൊക്കിയത് എങ്ങനെയെന്ന് വായിക്കൂ .

കല്യാൺ ഗ്രൂപ്പ്

കല്യാൺ ഗ്രൂപ്പ്

തൃശ്ശൂരിൽ ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച കല്യാണരാമൻ ചെറുപ്പത്തിൽ തന്നെ കച്ചവടത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മനസിലാക്കി. പ്രമുഖ ടെക്‌സ്റ്റൈൽ വ്യാപാരിയായിരുന്ന സീതാരാമ അയ്യരുടെ ഏഴു മക്കളിൽ രണ്ടാമനാനാണു കല്യാണരാമൻ,1909 ൽ ടി. എസ്. കല്യാണരാമയ്യയാണ് കല്യാൺ ഗ്രൂപ്പ് ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ കൊച്ചുമകനായ ടി. എസ്. കല്യാണരാമൻ കല്യാൺ ഗ്രൂപ്പിനെ ലോകമറിയുന്ന ബിസിനസ്സ് ഗ്രൂപ്പായി വളർത്തി. ബി.കോം പൂർത്തിയാക്കിയ ശേഷം, 1972 ൽ കല്യാണരാമൻ ആദ്യമായി കല്യാൺ ടെക്സ്റ്റൈൽസിന്റെ ചുമതല ഏറ്റെടുത്തു.അന്ന് 15 ലക്ഷം വിറ്റുവരവുണ്ടാടിയിരുന്ന ഗ്രൂപ്പിന് 25 ലക്ഷം വിറ്റു വരാവിലേക്കു ഉയർത്താൻ കല്യാണരാമാനു പെട്ടന്ന് തന്നെ സാധിച്ചു .

 ഓഹരികൾ വർദ്ധിപ്പിക്കാൻ ലളിതമായ തന്ത്രങ്ങൾ

ഓഹരികൾ വർദ്ധിപ്പിക്കാൻ ലളിതമായ തന്ത്രങ്ങൾ

ഓരോ ഉപഭോക്താവിനെയും തൃപ്തിപ്പെടുത്തുന്നതിനും, കൂടുതൽ ആളുകളെ നിയമിക്കുന്നതിനുമുള്ള ഓഹരികൾ വർദ്ധിപ്പിക്കാൻ ലളിതമായ തന്ത്രങ്ങൾ ഉപയോഗിച്ചു, അങ്ങനെ കല്യാണിന്റെ ഓരോ ഉപഭോക്താവും വ്യക്തിഗത ശ്രദ്ധ നേടി. എല്ലാ വർഷവും വിറ്റുവരവ് ഒന്നിലധികം മടങ്ങ് വർദ്ധിപ്പിക്കാൻ അവർക്കു സാധിച്ചു . വിറ്റുവരവിലെ വലിയ ഭാഗവും പുതിയ സ്റ്റോക്ക് വാങ്ങുന്നതിനായി നിക്ഷേപിച്ചു.
1991 ആയപ്പോഴേക്കും അവരുടെ വിറ്റുവരവ് 1.5 കോടിയായി. ഈ സമയത്താണ്, തങ്ങളുടെ ബിസിനസ്സ് ഗ്രൂപ്പിനെ അഞ്ചു മക്കൾക്കായി വീതിച്ചു കൊടുക്കാൻ പിതാവായ സീതരാമയ്യർ തീരുമാനിച്ചത്.

വിദേശ രാജ്യങ്ങളിലെ മാതൃകയിലുള്ള ഷോ റൂം

വിദേശ രാജ്യങ്ങളിലെ മാതൃകയിലുള്ള ഷോ റൂം

ഉപഭോക്താക്കളുടെഅവശ്യ പ്രകാരം അപ്പോഴാണ് കല്യാണ രാമൻ ഒരു ജ്വല്ലറി തുടങ്ങാൻ ഉള്ള പദ്ധതിയിടുന്നത്ക് . വസ്ത്രവും ആഭരങ്ങളും
ഒരു കുട കീഴിൽ നിന്ന് കൊണ്ട് തന്നെ വിറ്റഴിക്കാൻ ഉള്ള ആ പദ്ധതി വിജയം കണ്ടു.1993 ൽ കല്യാൺ ജ്വല്ലേഴ്സിന്റെ സ്വന്തം ജുവലറി ഷോപ്പ് കല്യാണരാമൻ ആരംഭിച്ചു . 75 ലക്ഷം രൂപയാണ് അദ്ദേഹം നടത്തിയ നിക്ഷേപം. അതിൽ 50 ലക്ഷം രൂപ തന്റെ സ്വന്തം പോക്കറ്റിൽ നിന്നും, ബാക്കി 25 ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്‌പ്പാ എടുക്കുകയുമാണ് ചെയ്തത്. 4,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു വലിയ ജ്വല്ലറി സ്റ്റോർ അന്ന് മലയാളിക്ക് പുതുമയായിരുന്നു. വിദേശ രാജ്യങ്ങളിലെ മാതൃകയിലുള്ള ഷോ റൂം. അങ്ങനെ അന്നത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായി മാറി .

ഉപഭോക്താക്കൾ

ഉപഭോക്താക്കൾ

കസ്റ്റമൈസ്ഡ് ഫോർമാറ്റുകളിലുള്ള എല്ലാ മോഡലുകളും ഡിസൈനുകളും അവർ വാഗ്ദാനം ചെയ്തു, ഒരു മാസത്തിനുള്ളിൽ വാങ്ങുന്നയാൾക്ക് അത് ലഭിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി , ആദ്യവർഷംതന്നെ 50-60 കോടി വരെ വിറ്റുവരവുണ്ടാക്കി. പാലക്കാട്, കോഴിക്കോട്, കൊച്ചി തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ അവരുടെ ഷോറൂമിൽ എത്തി. ഉപഭോക്താക്കൾ തങ്ങളെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസിലാക്കി പിന്നീട് വെള്ളിയും ഡയമണ്ടും പരമ്പരാഗത ആഭരണങ്ങളും ഉപഭോക്താക്കൾക്കു പരിചയപ്പെടുത്തി. 1995 നും 2000 നും ഇടയിൽ മക്കളായ രാജേഷ് കല്യാണരാമനും , രമേഷ് കല്യാണരാമനും കല്യാണരാമനോടൊപ്പം ബിസിനസ്സിൽ ചേർന്നു. അദ്ദേഹത്തെ സംബന്ധിച്ചു അതൊരനുഗ്രഹമായിരുന്നു. മൂത്ത മകനെ ഫിനാൻസ് ഡിപ്പാർട്ട്മെന്റും, ഇളയ മകനെ സെയിൽസും മാർക്കറ്റിങ്ങും ഏല്പിച്ചു കൊടുത്തുകൊണ്ടദ്ദേഹം മേൽനോട്ടം വഹിച്ചു തുടങ്ങി. അവരുടെ സഹായത്തോടെ; കല്യാണരാമനു വിജയകരമായി ബിസിനസിനെ , ആധുനികവത്കരിക്കാനും, വിപുലീകരിക്കാനും കഴിഞ്ഞു.

ഷോറൂമുകളുടെ എണ്ണം

ഷോറൂമുകളുടെ എണ്ണം

വെറും 12 വർഷത്തിനുള്ളിൽ അതായത്‌ 2012 മാർച്ചിനകം 31 ഷോറൂമുകൾ കല്യാൺ ഗ്രൂപ്പിന് തുറക്കാനായി. കേരളത്തിൽ 8, തമിഴ്നാട്ടിൽ 14, കർണാടകയിൽ 4, ആന്ധ്രപ്രദേശിൽ 4, പോണ്ടിച്ചേരിയിൽ 1 എന്നിങ്ങനെയാണ് ഷോറൂമുകളുടെ എണ്ണം. 7500 ഓളം തൊഴിലാളികളാണ് ഇന്ന് കല്യാൺ ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നത്. ടി. എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ ചെറിയ കാലം കൊണ്ട് തന്നെ ചുരുക്കം ചില കുടുംബ ബിസിനസുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കല്യാൺ ജ്വല്ലേഴ്‌സ്. കാലത്തിനനുസരിച്ചു ബിസിനസ്സ് തന്ത്രങ്ങൾ മാറ്റാനും "പരിമിതികൾ" മറികടക്കാൻ ആവശ്യമായ കോർപ്പറേറ്റ് ഘടന വിജയകരമായി നടപ്പാക്കാനും കല്യാൺ ജ്വല്ലേഴ്സിന് സാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ഷോറൂം തുറന്നതോടെ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നു. കല്യാണിന്റെ പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്നവരെ ബ്രാൻഡ് അംബാഡർമാരാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമിതാഭ് ബച്ചനും ജയ ബച്ചനും ഐശ്വര്യ റായ് ബച്ചനുമൊക്കെ പ്രചാരകരാകുന്നത് അങ്ങനെയാണ്. ഓരോ സംസ്ഥാനത്തും ഇത്തരത്തിൽ വിശ്വാസ്യതയും പാരമ്പര്യവുമുള്ളവരെ ബ്രാൻഡ് അംബാഡർമാരാക്കി. ഇന്ന് താരങ്ങളുടെ ഒരു നിരതന്നെയുണ്ട് കല്യാൺ ജൂവലേഴ്‌സിന്റെ പ്രചാരകരായി.ജൂവലറി ഷോറൂമുകളുടെ എണ്ണം 2020 ഓടെ 200 ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ടായിരിക്കും ഇത്. 

 

 

 

English summary

T.S Kalyanaraman; Ideologies and principles of fair business practices

With 7500 employees, Kalyan Jewellers is the largest Jewellery chain in India. Being a part of the group, it also is headquartered in Thrissur city of Kerala.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X