ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 സ്റ്റാർട്ട് അപ്പുകൾ; പട്ടികയിലെ ഏക ഇന്ത്യൻ കമ്പനി, ചൈനക്കാർ മുന്നിൽ
ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ബൈറ്റ്ഡാൻസിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി തിരഞ്ഞെടുത്തു. 140 ബില്യൺ ഡോളറാണ് ബൈറ്റ്ഡാൻസിന്റെ നിലവിലെ മൂല്യം. ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പുകളെക്കുറിച്ച് സിബി ഇൻസൈറ്റ്സ് ശേഖരിച്ച വിവരമനുസരിച്ചുള്ളതാണ് റിപ്പോർട്ട്. നവംബർ വരെ ഒരു ബില്യൺ ഡോളറോ അതിൽ കൂടുതലോ വിലമതിക്കുന്ന 500 ലധികം സ്റ്റാർട്ടപ്പുകൾ ലോകത്തുണ്ട്.
മികച്ച സ്റ്റാർട്ട്അപ്പുകൾ
അമേരിക്കയും ചൈനയുമാണ് സ്റ്റാർട്ട് അപ്പുകളുടെ കാര്യത്തിൽ പട്ടികയിൽ ആധിപത്യം പുലർത്തുന്ന രാജ്യങ്ങൾ. കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും നാശം വിതച്ചത് റാങ്കിംഗിൽ ചില പുന: ക്രമീകരണങ്ങൾക്ക് കാരണമായിട്ടുണ്ട്. നവംബർ വരെയുള്ള മൂല്യനിർണ്ണയത്തിലൂടെ കണ്ടെത്തിയ ലോകമെമ്പാടുമുള്ളതിൽ ഏറ്റവും മൂല്യമുള്ള 10 സ്റ്റാർട്ടപ്പ് കമ്പനികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ബൈറ്റ്ഡാൻസ്
- റാങ്ക്: 1
- രാജ്യം: ചൈന
- മേഖല: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
- കമ്പനിയുടെ മൂല്യം: 140 ബില്യൺ ഡോളർ
ഡിഡി ചക്സിംഗ്
- റാങ്ക്: 2
- രാജ്യം: ചൈന
- മേഖല: ഗതാഗതം
- കമ്പനിയുടെ മൂല്യം: 62 ബില്യൺ ഡോളർ
സ്പേസ് എക്സ്
- റാങ്ക്: 3
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: ബഹിരാകാശ വിമാനം
- കമ്പനിയുടെ മൂല്യം: 46 ബില്യൺ ഡോളർ
സ്ട്രൈപ്
- റാങ്ക്: 4
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: ഫിൻടെക്
- കമ്പനിയുടെ മൂല്യം: 36 ബില്യൺ ഡോളർ
എയർ ബിഎൻബി
- റാങ്ക്: 5
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: യാത്ര
- കമ്പനിയുടെ മൂല്യം: 18 ബില്യൺ ഡോളർ
കുഐഷു
- റാങ്ക്: 6
- രാജ്യം: ചൈന
- മേഖല: വീഡിയോ ഷെയറിംഗ്
- കമ്പനിയുടെ മൂല്യം: 18 ബില്യൺ ഡോളർ
ഇൻസ്റ്റാകാർട്ട്
- റാങ്ക്: 7
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: പലചരക്ക് വിതരണം
- കമ്പനിയുടെ മൂല്യം: 18 ബില്യൺ ഡോളർ
എപ്പിക് ഗെയിംസ്
- റാങ്ക്: 8
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: ഗെയിം
- കമ്പനിയുടെ മൂല്യം: 17 ബില്യൺ ഡോളർ
പേടിഎം
- റാങ്ക്: 9
- രാജ്യം: ഇന്ത്യ
- മേഖല: ഇ-കൊമേഴ്‌സ്
- കമ്പനിയുടെ മൂല്യം: 16 ബില്യൺ ഡോളർ
ഡോർഡാഷ്
- റാങ്ക്: 10
- രാജ്യം: യുണൈറ്റഡ് സ്റ്റേറ്റ്സ്
- മേഖല: ലോജിസ്റ്റിക്സ്
- കമ്പനിയുടെ മൂല്യം: 16 ബില്ല്യൺ ഡോളർ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
