വാല്യു ഇൻവെസ്റ്റിം​ഗ്; കുറഞ്ഞ പിഇ അനുപാതത്തിൽ 10 ഓഹരികൾ; ദീർഘകാലത്തേക്ക് ഇപ്പോൾ പിടിക്കാം

വാരൻ ബഫെറ്റിനെ പോലെ നിക്ഷേപിക്കണോ, ഇതിന് തിരഞ്ഞെടുക്കേണ്ടത് വാല്യു ഇൻവെസറ്റിം​ഗ് ആണ്. കുറഞ്ഞ വിലയ്ക്ക് ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികളെ കണ്ടെത്തി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് മികച്ച നേട്ടം ഇത്തരം ഓഹരികൾ നൽകുന്നു.

കുറഞ്ഞ പിഇ അനുപാതം കാണിക്കുന്ന ഓഹരികളെ വാല്യു സ്റ്റോക്കുകളായി കണക്കാക്കാം. ദീർഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുന്നവർക്ക് ഇത്തരം ഓഹരികൾ മികച്ചതാണ്.

ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം ഇൻഡസ്‌ട്രി പിഇയേക്കാൾ താഴ്ന്ന പിഇയിൽ ട്രേഡ് ചെയ്യുന്ന 10 ഓഹരികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂടാതെ ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം ഈ ഓഹരികൾ 34 ശതമാനം വരെ വില ഉയരാനും സാധ്യതയുണ്ട്.

പിഇ വാല്യുേഷൻ

അടിസ്ഥാന വിശകലനത്തിന് ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ് പ്രതിയോഹരി വരുമാനവും വിപണി വിലയും തമ്മിലുള്ള അനുപാതമായ പിഇ അനുപാതം. വിപണി വിലയെ ഇപിഎസ് കൊണ്ട് ഹരിച്ചാണ് പിഇ അനുപാതം കണക്കാക്കുന്നത്.

ഇന്‍ഡസ്ട്രി പിഇ യേക്കാളും സമാന കമ്പനികളെക്കാളും കുറഞ്ഞ പിഇ നിലനിർത്തുന്ന കമ്പനികൾ മികച്ചവയായി കണക്കാക്കാം. പുതിയ പദ്ധതികളിൽ വലിയ തോതിൽ നിക്ഷേപിച്ച കമ്പനികളിലോ വളര്‍ച്ചയുടെ പാതയിലുള്ളതും മികച്ച പ്രകടനം, ഉയർന്ന ലാഭ വിഹിതം എന്നിവ നൽകുന്ന കമ്പനിയിലും പിഇ അനുപാതം ഉയര്‍ന്നു നില്‍ക്കാം. 

1- കല്യാണ്‍ ജുവലേഴ്‌സ്

കല്യാണ്‍ ജുവലേഴ്‌സിന്റെ പിഇ അനുപാതം 28.2 മടങ്ങിലാണ്. ജുവലറി ഇന്‍ഡസ്ട്രിയുടെ നിലവിലെ ശരാശരി പിഇ അനുപാതം 73.5 മടങ്ങുമാണ്.

ബ്രോക്കര്‍മാര്‍ ശരാശി 160 രൂപയാണ് കല്യാണ്‍ ജുവലറി ഓഹരികള്‍ക്ക് ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ 117 രൂപ നിലവാരത്തില്‍ നിന്ന് 34 ശതമാനം ഉയരെയാണിത്.

2- ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്

ഗുജറാത്തിലെ വിവിധ വിതരണ സ്രോതസ്സുകളെയും പ്രകൃതിവാതക ഉപഭോക്താക്കളെയും പൈപ്പ് ലൈന്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്. ബ്രോക്കറേജുകള്‍ ശരാശരി 345 രൂപയാണ് ഓഹരിയില്‍ ലക്ഷ്യവില കാണുന്നത്.

നിലവിലെ 275 രൂപ നിലവാരത്തില്‍ നിന്ന് 25 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിക്കുന്നു. 77.2 ആണ് ഇന്‍ഡസ്ട്രിയല്‍ പിഇ എങ്കിലും 8.8 മടങ്ങ് പിഇയിലാണ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നത്. 

3- എന്‍എച്ച്പിസി

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള ഹൈഡ്രോ പവര്‍ ജനറേഷന്‍ കമ്പനിയാണ് എന്‍എച്ച്പിസി. നിലവില്‍ 40 രൂപയാണ് ഓഹരി വില.

ഇന്‍ഡസ്ട്രി പിഇ 59.6 ആയിരിക്കുമ്പോള്‍ 10.9 പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഓഹരി വില 27 ശതമാനം വരെ ഉയര്‍ന്ന് ശരാശരി 50.7 രൂപയിലെത്താമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു.

വാല്യു ഇൻവെസ്റ്റിം​ഗ്; കുറഞ്ഞ പിഇ അനുപാതത്തിൽ 10 ഓഹരികൾ; ദീർഘകാലത്തേക്ക് ഇപ്പോൾ പിടിക്കാം

4- പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴില്‍ വൈദ്യുത സെക്ടറില്‍ സാമ്പത്തിക സഹായം നല്‍കുന്ന പൊതുമേഖലാ സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍. 152 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.

സെക്ടര്‍ പിഇ- 23.4 ഇം പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ പിഇ അനുപാതം 2.8 മടങ്ങാണ്. ലക്ഷ്യവില- 191 രൂപ. 

Also Read: വീണ്ടും 'ബോംബുമായി' ഹിന്‍ഡന്‍ബര്‍ഗ്; വിപണിയില്‍ ആശങ്ക

5- മണപ്പുറം ഫിനാന്‍സ്

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാന്‍സ്. ഗോള്‍ഡ് ലോണ്‍, വാഹന വായ്പ, ഇന്‍ഷൂറന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് എന്നീ സേവനങ്ങള്‍ നല്‍കുന്നു.

മണപ്പുറം ഫിനാന്‍സിന്റെ പിഇ റേഷ്യോ 7.5 മടങ്ങും സെക്ടറല്‍ പിഇ 23.4 മടങ്ങുമാണ്. നിലവിലെ ഓഹരി വിലയായ 121 രൂപയില്‍ നിന്ന് 10 ശതമാനം വളര്‍ച്ചയോടെ 145.50 രൂപയിലെത്തുമെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തുന്നത്.

വാല്യു ഇൻവെസ്റ്റിം​ഗ്; കുറഞ്ഞ പിഇ അനുപാതത്തിൽ 10 ഓഹരികൾ; ദീർഘകാലത്തേക്ക് ഇപ്പോൾ പിടിക്കാം

6- സുപ്രജിത്ത് എൻജിനീയറിം​ഗ്

കേബിളുകളുടെയും ഉപകരണങ്ങളും നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് സുപ്രജിത് എൻജിനീയറിം​ഗ്. ബ്രേക്ക് കേബിളുകൾ, ക്ലച്ച് കേബിളുകൾ, ത്രോട്ടിൽ കേബിളുകൾ, സ്റ്റാർട്ടിംഗ് കേബിളുകൾ, ഗിയർ ഷിഫ്റ്റ് കേബിളുകൾ, ചോക്ക് കേബിളുകൾ, സ്പീഡോമീറ്റർ, ടാക്കോമീറ്റർ കേബിളുകൾ തുടങ്ങിയ നിരവധി ഓട്ടോ മോട്ടീവ് കേബിളുകൾ കമ്പനി നിർമിക്കുന്നുണ്ട്.

354 രൂപ നിലവാരത്തിലുള്ള സുപ്രജിത്ത് എൻജിനീയറിം​ഗിന് 431.5 രൂപയാണ് ശരാശരി ലക്ഷ്യവിലയായി കണക്കാക്കുന്നത്. ഇത് നിലവിലെ മാർക്കറ്റ് വിലയേക്കാൾ 21 ശതമാനം അധികമാണ്.

സുപ്രജിത്ത് എൻജിനീയറിം​ഗിന്റെ പിഇ റേഷ്യോ 30.9 മടങ്ങാണ്. ഇൻഡസ്ട്രി പിഇ 40.3 ആണ്.

7- ചാലറ്റ് ഹോട്ടൽ

കെ രഹേജ കോർപ്പ് ഗ്രൂപ്പിന്റെ ഭാഗമായി പ്രധാന മെട്രോ ന​ഗരങ്ങളിൽ സാന്നിധ്യമുള്ള ഹോട്ടൽ ശ്രംഖല ചാലറ്റ് ഹോട്ടൽസ് ലിമിറ്റഡിനുണ്ട്. നിലവിൽ 7 ഹോട്ടലുകളാണ് കമ്പനിക്ക് കീഴിലുള്ളത്.

നിലവിൽ 360 രൂപയിലുള്ള ചാലറ്റ് ഹോട്ടലുകളുടെ ശരാശരി ലക്ഷ്യ വിലയായി ബ്രോക്കറേജുകൾ ചൂണ്ടിക്കാണിക്കുന്നത് 436.7 രൂപയാണ്. ഓഹരിയുടെ പിഇ 54.6 മടങ്ങാണ് ഇൻഡസ്ട്രി പിഇ റേഷ്യോ 59.6 മടങ്ങാണ്.

8- അപ്പോളോ ടയർ

എല്ലാ തരം ഓട്ടോമോട്ടീവ് ടയറുകളുടെയും നിർമാതാക്കളാണ് അപ്പോളോ ടയർ. അപ്പോളോ ടയറിന്റെ ശരാശരി ലക്ഷ്യ വില 372.7 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്.

309 രൂപ നിലവാരത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരിക്ക് 19 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്.

അപ്പോളോ ടയർ ഓഹരികളുടെ നിലവിലെ പിഇ 25.2 ആണ്. ഇവിടെ ഇൻഡസ്ട്രി പിഇ 40.9 ആണ്. 

വാല്യു ഇൻവെസ്റ്റിം​ഗ്; കുറഞ്ഞ പിഇ അനുപാതത്തിൽ 10 ഓഹരികൾ; ദീർഘകാലത്തേക്ക് ഇപ്പോൾ പിടിക്കാം

9- നാരയണ ഹൃദായല

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖലയായ നാരായണ ഹൃദയാലയയ്ക്ക് ബ്രോക്കർമാർ നിശ്ചയിച്ച് ശരാശരി ടാർഗെറ്റ് വില 915 രൂപയാണ്. നിലവിലെ വിപണി വിലയായ 770 രൂപയേക്കാൾ 18 ശതമാനം വർധനവാണിത്.

ഓഹരിയുടെ പിഇ 31.6ആണ്. ഇതേസമയം ഇൻഡസ്ട്രി പിഇ പിഇ 54.5 ആണ്.

10- ഡോ. റെഡ്ഡിസ് ലബോറട്ടി

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ശരാശരി ലക്ഷ്യവിലയായ ബ്രോക്കർമാർ നിശ്ചയിച്ചിട്ടുള്ളത് 5,116 രൂപയാണ്.

നിലവിലെ 4,446 രൂപയേക്കാൾ 15 ശതമാനം വളർച്ചായാണ് പ്രതീക്ഷിക്കുന്നത്.

ഓഹരി 20.3 മടങ്ങ് പിഇ റേഷ്യോയിലാണ് ട്രേഡ് ചെയ്യുന്നത്. ഫാർമസി ഇൻഡസ്ട്രിയിലെ പിഇ 38 ആണ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X