14.15 കോടി രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ക്ക് തൃശൂരില്‍ 12-ാം കോമണ്‍ ഫെസിലിറ്റി സെന്‍റര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: തൃശൂരില്‍ 14.15 കോടി രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ക്ക് 12-ാം കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ ആരംഭിക്കുന്നു .
സംസ്ഥാനത്തെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചില പ്രത്യേക വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് ക്ലസ്റ്റര്‍ സംവിധാനം ആരംഭിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് വ്യവസായ ക്ലസ്റ്റര്‍ വികസനം നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കല്‍, വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക,
സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ചെലവ് കുറച്ചുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍. ഒരു ക്ലസ്റ്ററില്‍ വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏകീകൃതമായി ലഭ്യമാക്കുന്ന സംവിധാനമാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍. 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 12മത് കോമണ്‍ഫെസിലിറ്റി സെന്റര്‍ തൃശൂര്‍ കടലാശ്ശേരി ക്ലസ്റ്ററില്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്.

14.15 കോടി രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വ്യവസായങ്ങള്‍ക്ക് തൃശൂരില്‍ 12-ാം കോമണ്‍ ഫെസിലിറ്റി സെന്‍റര്‍

ഫര്‍ണിച്ചര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കടലാശ്ശേരി ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. 14.15 കോടി രൂപ ചെലവിലാണ് കോമണ്‍ ഫെസിലിറ്റി സെന്റര്‍ പൂര്‍ത്തിയാക്കിയത്. ഡിസൈനിംഗ് ഫെസിലിറ്റി, മൂല്യവര്‍ധിത കംപോണന്റ് ഫെസിലിറ്റി, ഫിംഗര്‍ ജോയിന്റെ ഡെവലപ്‌മെന്റ് ഫെസിലിറ്റി, പ്രോസസിംഗ് ലൈന്‍ ഫെസിലിറ്റി എന്നവയാണ് സെന്ററില്‍ ഒരുക്കിയിരിക്കുന്ന സൗകര്യം.

400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് ക്ലസ്റ്ററില്‍ ഉള്ളത്. ഇതില്‍ 41 യൂണിറ്റുകള്‍ ചേര്‍ന്ന കണ്‍സ്‌ഷ്യേമാണ് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായത്തോടെ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നടപ്പാക്കുന്നത്. ഓഫീസ് ഫര്‍ണിച്ചര്‍, സ്‌കൂള്‍ ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍,ഇന്റീരിയേഴ്‌സ് & എക്സ്റ്റീരിയേഴ്‌സ്, മോഡുലാര്‍ കിച്ചന്‍, ഡോര്‍ & വിന്‍ഡോ തുടങ്ങിയവയാണ് ക്ലസ്റ്ററില്‍ പ്രധാനമായും നിര്‍മ്മിക്കുന്നതെന്നും മന്ത്രി ഇറിയിച്ചു.

English summary

12th Common Facility Center for Furniture Industries opens in Thrissur at a cost of 14.15 crore

12th Common Facility Center for Furniture Industries opens in Thrissur at a cost of 14.15 crore
Story first published: Saturday, January 23, 2021, 18:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X