സെബിയുടെ നിര്‍ദ്ദേശങ്ങള്‍ മ്യൂച്ചല്‍ഫണ്ട് വില്‍പ്പനക്കാരെ വെട്ടിലാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മ്യൂച്ചല്‍ഫണ്ട് വില്‍പ്പനക്കാര്‍ പ്രതിസന്ധിയിലേക്ക്‌
വിദ്യാഭ്യാസ യോഗ്യത ചുരുങ്ങിയത് സിഎ, എംബിഎ, അഡ്‌വൈസര്‍ എന്ന നിലയിലോ ഏജന്റ് എന്ന നിലയിലോ പത്തുവര്‍ഷത്തെ പരിചയം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ വിവരം... മ്യൂച്ചല്‍ഫണ്ടുകള്‍ വിതരണം ചെയ്യുന്നവര്‍ക്കുവേണ്ടി അടിസ്ഥാനയോഗ്യതയായി ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിര്‍ദ്ദേശിച്ച യോഗ്യതകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

തീര്‍ച്ചയായും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വന്നാല്‍ ഇന്ത്യയിലെ 90 ശതമാനം മ്യൂച്ചല്‍ഫണ്ട് ഏജന്റുമാരുടെയും വില്‍പ്പന അവസാനിക്കും. എന്‍ട്രി ലോഡും എക്‌സിറ്റ് ലോഡും ഒഴിവാക്കിയതോടെ തന്നെ പ്രതിസന്ധിയിലായ വിതരണക്കാര്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടി നല്‍കും.

വിതരണക്കാരെ രണ്ട് കാറ്റഗറിയാണ് തിരിക്കാനാണ് സെബി ആലോചിക്കുന്നത്-അഡ്‌വൈസേഴ്‌സ്, ഏജന്റ്. മ്യൂച്ചല്‍ഫണ്ടില്‍ ചേരുന്നതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും ഒരു ചെറിയ ചാര്‍ജ്ജ് ഈടാക്കാന്‍ പറ്റും. അതേ പോലെ ചേര്‍ത്തുന്ന ഏജന്റിന് ഫണ്ട് ഹൗസില്‍ നിന്ന് കമ്മീഷന്‍ നേടാനും സാധിക്കും. ഇപ്പോള്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള കമ്മീഷനും ഉപഭോക്താക്കളില്‍ നിന്നുള്ള സര്‍വീസ് ചാര്‍ജും മ്യൂച്ചല്‍ഫണ്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സ് തന്നെയാണ് വാങ്ങുന്നത്.

ഒരു സുപ്രഭാതത്തില്‍ എല്ലാം തലകുത്തനെ മാറ്റിമറിച്ചാല്‍ അത് മേഖലയെ തന്നെ തകര്‍ക്കും. ഭൂരിഭാഗം പേരും പണി നിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല- സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസറായ ഗജേന്ദ്ര കോതാരി അറിയിച്ചു.

English summary

SEBI, Guidelines, Mutualfund, Distribution, Trouble, സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മ്യൂച്ചല്‍ഫണ്ട്, വിതരണം

SEBI has a suggestion to split the mutual fund distributors in to two categories, advisors and agents. More SEBI wish to introduce some basic educational requirment and experiences for advisors and agents.
Story first published: Wednesday, October 19, 2011, 11:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X