ഷെയര്‍ ട്രേഡിങ് വിവരങ്ങള്‍ എസ്എംഎസിലൂടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സെബി എസ്എംഎസ് അലെര്‍ട്ട് നിര്‍ബന്ധമാക്കി
ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം എസ്എംഎസിലൂടെ ഡിപി എക്കൗണ്ട് ഉടമയെ അറിയിക്കാനുള്ള സംവിധാനം വരുന്നു. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ ഒക്ടോബര്‍ 12 മുതല്‍ ഈ സേവനം നടപ്പാക്കുന്നുണ്ട്.

നിലവില്‍ പല ബ്രോക്കര്‍മാരും എസ്എംഎസ് സേവനം നല്‍കുന്നുണ്ട്. പക്ഷേ, ഇത് ഓരോ ട്രേഡിങിനുമായി നിഷ്‌കര്‍ഷിക്കുന്നത് ആദ്യമായാണ്. കൂടാതെ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് മനസ്സിലാകാത്ത രീതിയിലാണ് എസ്എംഎസുകളും ഇമെയിലുകളും എത്തുന്നത്. സെബിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓരോ എക്കൗണ്ട് ഉടമയുടെയും ഇമെയിലും മൊബൈല്‍ നമ്പറും നിക്ഷേപകരുടെ യുസിഡി(യുനിക് ക്ലൈന്റ് കോഡ്)യോടൊപ്പം ചേര്‍ത്തിരിക്കണം.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഒക്ടോബര്‍ 15 മുതല്‍ ഈ സേവനം തുടങ്ങും. പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ പല സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും നിക്ഷേപകരുടെ എക്കൗണ്ടുകളില്‍ അനാവശ്യമായ ട്രേഡിങ് നടത്തി കമ്മീഷന്‍ സ്വന്തമാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്.

പുതിയ സംവിധാനത്തിലൂടെ സ്വന്തം എക്കൗണ്ടില്‍ നടത്തിയ ട്രേഡിങിനെ കുറിച്ച് അറിഞ്ഞില്ലെന്ന് നിക്ഷേപകന് പരാതി പറയാന്‍ സാധിക്കില്ല. എസ്എംഎസും ഇമെയിലും അതാത് ദിവസം തന്നെ നിക്ഷേപകന് ലഭിക്കും.

English summary

SEBI, Broker, Trading, SMS, Email, Alert, Must, സെബി, എസ്എംഎസ്, ഓഹരി, എന്‍എസ്ഇ, ബിഎസ്ഇ, മുന്നറിയിപ്പ്‌

In a move to check unauthorised stock market trades through investor accounts, leading bourse BSE on Thursday said it will commence the service of sending SMS to all investors from Friday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X