വാല്യു ആഡഡ് സേവനം : ട്രായ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഏതെങ്കിലും തരത്തിലുള്ള വാല്യു ആഡഡ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനുമുൻപ് രണ്ടുവിധത്തിലെങ്കിലും, പ്രസ്തുത സേവനം ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടാണ് ആക്ടിവേറ്റ് ചെയ്യുന്നതെന്ന് സേവനദാതാക്കൾ ഉറപ്പുവരുത്തണമെന്ന് ട്രായ് നിർദ്ദേശിച്ചു.

മാത്രമല്ല ഇത്തരം സേവങ്ങൾ അവസാനിപ്പിക്കാൻ നൽകുന്ന നിർദ്ദേശങ്ങൾ നാലുമണീക്കൂറിനുള്ളിൽ ഉപഭോക്താവിന് മറുപടി നൽകണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. വാല്യു ആഡഡ് സേവനങ്ങളുടെ ആക്ടിവേഷനുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുന്നതെന്ന് ട്രായ് വൃത്തങ്ങൾ അറിയിച്ചു.

വാല്യു ആഡഡ് സേവനം : ട്രായ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

ഏതൊരു സേവനവും ഒരു ഉപഭോക്താവിന് ആക്ടിവേറ്റ് ചെയ്യുന്നതിനുമുൻപ് സേവനദാതാക്കൾ മുഖേനയും കൂടാതെ ഒരു മൂന്നാം കക്ഷിയുടെ സേവനവുംകൂടി ഉപയോഗപ്പെടുത്തി പ്രസ്തുത സേവനം അവർക്ക് ആവശ്യമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടത് സേവനദാതാവിന്റെ കടമയാണെന്ന് ട്രായ് അറിയിച്ചു. രണ്ടാമതും ഉപഭോക്താവിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ യാതൊരു വാല്യു ആഡഡ് സേവനവും ആക്ടിവേറ്റ് ചെയ്യാൻ പാടുള്ളൂ. ഔട്ട്ബൗണ്ട് ഡയലിങ് (ഒബിഡി) എസ്എം-ഏസ്, മൊബൈൽ ഇന്റർനെറ്റ്, ഐവിആർഎസ്, ടെലികോളിംഗ്, മുതലായവയോ മറ്റേതെങ്കിലും മാർഗ്ഗങ്ങളോ വാല്യു ആഡഡ് സേവനങ്ങളുടെ സ്ഥിരീകരണത്തിനായി ഉപയോഗിക്കാം. മാത്രമല്ല, ഡീആക്ടിവേഷൻ ആവശ്യം ഒരു ഉപഭോക്താവ് നൽകിയാൽ നാലുമണിക്കൂറീനുള്ളിൽ നടപ്പാക്കണമെന്നും ട്രായ് നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

15523 എന്ന ടോൽഫ്രീ നമ്പറിലേക്ക് ഏതെങ്കിലും വാല്യു ആഡഡ് സേവനങ്ങൾ തെറ്റായി ആക്ടിവേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി നൽകാമെന്നും ട്രായ് അറിയിച്ചു. തെറ്റായ ആക്ടിവേഷനിലൂടെ ഈടാക്കിയ പണം പരാതി നൽകി 24മണിക്കൂറിനുള്ളിൽ തിരിച്ചുനൽകണം. റീആക്ടിവേഷന് 24മണിക്കൂർ മുൻപ് എസ്എംഎസ്, ഔട്ട്ബൗണ്ട് ഡയലിംഗ് മുതലായവയിൽ ഏതെങ്കിലും ഒരു സേവനം ഉപയോഗിച്ച് ഉപഭോക്താവിന്റെ സമ്മതം നേടിയിരിക്കണം. ഉപഭോക്താവ് മറുപടി നൽകാതിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത സേവനം ഉപഭോക്താവ് ആഗ്രഹിക്കുന്നില്ല എന്ന നിലയിൽ പിൻവലിക്കേണ്ടതാകുന്നു. ട്രായ് വക്താവ് വിശദീകരിച്ചു.

English summary

വാല്യു ആഡഡ് സേവനം : ട്രായ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

TRAI stricts norms for VAS services
English summary

വാല്യു ആഡഡ് സേവനം : ട്രായ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കി

TRAI stricts norms for VAS services
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X