ഇ-സിഗ്‌നേച്ചറുമായി ആക്‌സിസ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ബാങ്കിങ്ങ് യുഗത്തിലാണ് നാം ജീവിക്കുന്നത് . ദിനം പ്രതി ഡിജിറ്റല്‍ ബാങ്കിങ്ങ് പുതിയ സാങ്കേതിക വിദ്യകളുമായി മുന്നേറുകയാണ്. ഡിജിറ്റല്‍ ബാങ്കിങ്ങിന് രംഗത്ത് ഒരു ചുവടു കൂടി മുന്നേറിയിരിക്കുകയാണ് ആക്‌സിസ് ബാങ്ക്.

 

ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ ഇ-മുദ്ര ലിമിറ്റഡുമായി ചേര്‍ന്ന ആക്‌സിസ് ബാങ്ക് ഓണ്‍ലൈന്‍ ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ സേവനമായ ഇ-സൈന്‍ അവതരിപ്പിച്ചിരിക്കുന്നു.ഉപയോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ രേഖകളില്‍ ഡിജിറ്റല്‍ ഒപ്പ് പതിക്കാന്‍ വഴിയൊരുക്കുന്ന സംവിധാനമാണിത്.

ഇ-സിഗ്‌നേച്ചറുമായി ആക്‌സിസ് ബാങ്ക്

ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, രേഖകളിലും അപേക്ഷാഫോമുകളിലും ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തല്‍, ഡിജിറ്റലായി ഒപ്പിട്ട രേഖകള്‍ സുരക്ഷിത ഓണ്‍ലൈന്‍ രീതിയില്‍ ഒരൊറ്റ ക്ലിക്കില്‍ ബാങ്കില്‍ സമര്‍പ്പിക്കല്‍ എന്നിവയുടെ ഏകോപിത സേവനരൂപമാണ് സൈന്‍. വേഗം, സുരക്ഷ, സൗകര്യം എന്നിവ ഇ-സൈനില്‍ ലഭ്യമാകും.

ആധാര്‍ ഓഥന്റിക്കേഷന്റെ അടിസ്ഥാനത്തിലുള്ള ഈ സേവനത്തില്‍ ഡിജിറ്റല്‍ ഒപ്പ് ഓട്ടമാറ്റിക്കായാണ് സൃഷ്ടിക്കപ്പെടുക. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഒപ്പ് നിയമപരമായി സാധുതയുള്ളതും സുരക്ഷിതവുമാണ്. ആയതിനാല്‍ തന്നെ പുതിയ അക്കൗണ്ടുകള്‍ തുറക്കുമ്പോഴും നിലവിലുള്ള അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇ-സൈന്‍ സൗകര്യം ലഭ്യമാകും

English summary

Axis Bank partners with eMudhra for e-signature facility

In a step towards greater customer service through technology, Axis Bank Ltd has introduced e-signature services through which individuals having Aadhaar numbers will be able to digitally sign documents to submit to the bank online,
English summary

Axis Bank partners with eMudhra for e-signature facility

In a step towards greater customer service through technology, Axis Bank Ltd has introduced e-signature services through which individuals having Aadhaar numbers will be able to digitally sign documents to submit to the bank online,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X