ബെംഗളൂരു: സ്മാര്‍ട്ഫോണ്‍ വില്പന വീണ്ടും ട്രാക്കില്‍. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിനുശേഷം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഉല്‍പ്പന്നങ്ങളില്‍ രണ്ടാമതായിരിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍. ആഗസ്റ്റില്‍ വീണ്ടും വില്പനയില് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്മാര്‍ട്ഫോണുകള്‍.
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഇടക്കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കുന്നത് കുറച്ചിരുന്നു.ഇതോടെ ഓഫ്ലൈന് കടകളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തോടെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ്.
55% വില്പന ഫോണിന്റേത്
ഗവേഷണസ്ഥാപനമായ റെഡ്സീര്‍ കണ്‍സള്‍ട്ടിംഗിന്റെ കണക്കനുസരിച്ച് 2015 ഡിസംബറില്‍ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ആകെ വില്‍പ്പനയുടെ 55 ശതമാനമാണ് മൊബൈല്‍ഫോണുകളും ടാബ്ലറ്റുകളും കൈയടക്കിയത്. മാര്‍ച്ചില്‍ ഇത് 48 ശതമാനമായി കുറഞ്ഞെങ്കിലും ജൂണില്‍ 50 ശതമാനത്തിലെത്തി.
ഫ്ളിപ്കാര്‍ട്ടിനെ തുണച്ചത് ഷവോമി,ലെനോവ മോഡലുകള്‍
ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്ക്കെത്തിയ ഷവോമി, ലെനോവ മോഡലുകള്‍ ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനവളര്‍ച്ചയില്‍ വന്‍ വര്‍ധനയുണ്ടാക്കി.
മോട്ടോ ജി4 പ്ലസിനും വണ്‍പ്ലസ് 3-ക്കും ആമസോണില്‍ നല്ല ഡിമാന്‍ഡുണ്ടായി. 2014 മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുന്ന മോട്ടോറോളയും ഷവോമിയും ഇപ്പോള്‍ ആമസോണിലും സ്നാപ്ഡീലിലും ലഭിക്കുന്നുണ്ട്.
അഞ്ച് മടങ്ങ് വര്‍ധന
ഉല്സവകാലത്തിനോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിക്കുന്നതിന് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ച്ചയായിരുന്നു കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന അഞ്ചു മടങ്ങ് വര്‍ധിച്ചതായി ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്മെന്റ് ഡയറക്ടര്‍ നൂര്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നു.
ബിഗ് ബില്യണ്‍ സെയില്‍
ഫ്ളിപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ വ്യാപാരമേള ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ അടുത്ത മാസം രണ്ടു മുതല്‍ ആറു വരെ നടക്കും. ഇതേ തീയതികളില്‍ സ്നാപ്ഡീലും വ്യാപാരമേള പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് നിരവധി ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിക്കുന്നതിനാല്‍ സ്മാര്‍ട്ഫോണ്‍ വില്പന ഇനിയും വര്‍ധിക്കാനാണ് സാധ്യത.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
