ഇന്ത്യ വളരുന്നത് താഴോട്ട്, വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വ്യാവസായിക വളര്‍ച്ചാ നിരക്ക് താഴോട്ട്. തുടര്‍ച്ചയായ രണ്ടാം മാസവും വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇടിവ് നേരിട്ടു. ആഗസ്റ്റില്‍ 0.7 ശതമാനമാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ വ്യവസായികള്‍ക്ക് നിരാശ പകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തിന് ശേഷവും വ്യാവസായിക രംഗത്ത് തൃപ്തികരമായ വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിഞ്ഞില്ല.

ഐഐപി ഇടിഞ്ഞു

ഐഐപി ഇടിഞ്ഞു

മാന്യുഫാക്ചറിംഗ്, മൂലധന മേഖലകളിലെല്ലാം തകര്‍ച്ച നേരിട്ടതാണ് ഓഗസ്റ്റിലെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 0.7 ശതമാനത്തില്‍ ഒതുക്കിയത്.
വ്യാവസായിക ഉത്പാദന സൂചിക (ഐഐപി)യുടെ 75 ശതമാനവും കൈയിലുള്ള മാന്യുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച ആഗസ്റ്റില്‍ വെറും 0.3 ശതമാനം മാത്രമാണ്.

മൂലധനം,ഘനനം എല്ലാം ഇടിഞ്ഞു

മൂലധനം,ഘനനം എല്ലാം ഇടിഞ്ഞു

ഒരു വര്‍ഷം മുമ്പ് 6.6 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്. ഖനന മേഖലയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. മൂലധന മേഖലയിലെ ഇടിവ് 22.3 ശതമാനമാണ്. 21.3 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ നിരക്ക്.

വൈദ്യുതി രക്ഷപ്പെട്ടു

വൈദ്യുതി രക്ഷപ്പെട്ടു

വൈദ്യുതി, കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലകള്‍ നഷ്ടത്തിലാവാതെ പിടിച്ചുനിന്നു. വാഹന വിപണിയും സ്റ്റീല്‍ ഉല്‍പാദനവും വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. എന്നിട്ടും വ്യാവസായികോത്പാദനം നഷ്ടം കുറിച്ചു.

റിപ്പോ നിരക്കില്‍ പ്രതീക്ഷ

റിപ്പോ നിരക്കില്‍ പ്രതീക്ഷ

വായ്പാ പലിശ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിലാണ് വ്യവസായ മേഖലയുടെ ഇനിയുള്ള പ്രതീക്ഷ. ഐഐപിയുടെ തകര്‍ച്ച കൂടി പരിഗണിച്ചാണ് പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചത് ഈ ആനുകൂല്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയാല്‍ വ്യവസായ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary

IIP contracts for the second straight month

Industrial production contracted for a second straight month in August, raising doubt over manufacturing recovery and justifying the policy rate cut by the Monetary Policy Committee (MPC) last week.
Story first published: Thursday, October 13, 2016, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X