ക്രൂഡ് ഓയില്‍ വില തകരുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിലും ഇടിവ് പ്രകടമാകുന്നു.
ക്രൂഡ് ഓയില്‍ വില തകരുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിലും ഇടിവ് പ്രകടമാകുന്നുണ്ട്. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും നിതാഖത്തും ഗള്‍ഫ് പണത്തെ ആശ്രയിക്കുന്ന കേരളത്തെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.
പുതിയ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ വളരെ കുറയുകയാണ്.
24 ലക്ഷം മലയാളികള്‍ പ്രവാസികള്‍
ഏകദേശം 24 ലക്ഷം പ്രവാസി മലയാളികള്‍ ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍. പ്രതിവര്‍ഷം ഏകദേശം 1,30,000 കോടി രൂപയാണ് ഇന്ത്യയിലേക്ക് പ്രവാസികളയക്കുന്നത്. കേരളത്തിന്റെ ജിഡിപിയുടെ 40 ശതമാനം പ്രവാസികളുടെ സംഭാവനയാണ്.
ഓരോ വീട്ടിലും ഒരു പ്രവാസി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപ്പണം എത്തുന്നത് മലപ്പുറം ജില്ലയിലേക്കാണ്. ഏറ്റവും കുറവ് വിദേശപ്പണമെത്തുന്നത് ഇടുക്കിയിലേക്കാണ്. സംസ്ഥാനത്ത് 19 ശതമാനം കുടുംബങ്ങളിലും ഒരു അംഗമെങ്കിലും ഗള്‍ഫില്‍ പണിയെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
2.2 % ഇടിവ്
2015ല്‍ ഇന്ത്യയിലേക്കു മൊത്തം വന്ന പ്രവാസി പണം 6900 കോടി ഡോളറാണ്. തലേവര്‍ഷത്തെ 7000 കോടി ഡോളറില്‍നിന്ന് 2.2 ശതമാനം കുറവ്. ഈ കുറവ് മുഴുവനായും ഗള്‍ഫ് മേഖലയില്‍നിന്നാണ്.എണ്ണവിലയിടിവ് മൂലം പലര്‍ക്കും ശമ്പളം കുറഞ്ഞതാണ് ഇതിന് കാരണം.
നിക്ഷേപത്തിലും ഇടിവ്
ഏപ്രില്‍-ജൂലൈ കാലയളവില്‍ 276.5 കോടി ഡോളറാണ് എന്‍ആര്‍ഐ നിക്ഷേപത്തിലെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 702.8 കോടി ഡോളര്‍ വര്‍ധനയുണ്ടായിടത്താണ് ഇത്. സമീപകാലത്തൊന്നും ഇത്തരമൊരു ഇടിവ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടില്ല. Read Also: ഗള്‍ഫില്‍ നിന്നും ഗള്‍ഫ് മണി വരുന്നത് നിലയ്ക്കുന്നു
പ്രവാസി പുനരധിവാസ പദ്ധതി
പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. Read Also: ഗള്‍ഫിലെ നല്ലകാലം തീര്‍ന്നോ ? പ്രവാസിപ്പണം നിലയ്ക്കുന്നു
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
