ബഡ്ജറ്റില്‍ ഹൈബ്രിഡ് കാറുകളിറക്കാന്‍ മാരുതിയും സുസുകിയും

രാജ്യത്ത് വിലകുറഞ്ഞ ഹൈബ്രിഡ് കാറുകളിറക്കാനുള്ള ശ്രമത്തില്‍ മാരുതി സുസുകിയുടെ മാതൃകമ്പനിയായ സുസുകി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിലകുറഞ്ഞ ഹൈബ്രിഡ് കാറുകളിറക്കാനുള്ള ശ്രമത്തില്‍ മാരുതി സുസുകിയുടെ മാതൃകമ്പനിയായ സുസുകി. ഇന്ത്യന്‍ വാഹന വിപണിയുടെ ഏതാണ്ട് പകുതിയും മാരുതി സുസുകിയാണ് കൈയടക്കിവെച്ചിരിക്കുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന പരിസ്ഥിതിസൗഹൃദ വാഹനപ്രിയം മുതലെടുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇപ്പോള്‍ ടൊയോട്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഹൈബ്രിഡ് ടെക്‌നോജി ഉപയോഗിച്ച് വലിയ വാഹനങ്ങള്‍ മാത്രമാണ് പുറത്തിറക്കുന്നത്.

ബഡ്ജറ്റില്‍ ഹൈബ്രിഡ് കാറുകളിറക്കാന്‍ മാരുതിയും സുസുകിയും

മാരുതിയുടെ പ്രധാന കസ്റ്റമേഴ്‌സായ സാധാരണക്കാര്‍ക്കുവേണ്ടിയാണ് വില കുറഞ്ഞ ഹൈബ്രിഡ് ഇറക്കുക. ആഗോളതലത്തിലും ചെറുകാറുകളിലേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ എത്തിയിട്ടില്ലെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ ഇതെപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ എര്‍ട്ടിഗ എംപിവിയിലും പ്രീമിയം സെഡാന്‍ സിയാസിലും മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി മാരുതി നല്കുന്നുണ്ട്.

2020-ഓടെ രാജ്യത്ത് ഓരോ വര്‍ഷവും 20 ലക്ഷം യൂണിറ്റ് വാഹനങ്ങല്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വില്‍പ്പന 16 ലക്ഷമാക്കാനാണ് സുസുകിയുടെ നീക്കം.

<strong>വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി </strong>വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി

English summary

Maruti, Suzuki working to develop low-cost hybrid cars

Country's largest car maker Maruti Suzuki and its parent Suzuki Motor are working to develop low-cost hybrid compact cars as they prepare to maintain their stronghold in the Indian market with eco-friendly vehicles expected gain traction.
Story first published: Tuesday, November 8, 2016, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X