ജനങ്ങള്‍ക്ക് ആശ്വാസം; പഴയ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാം

കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകള്‍ പ്രത്യേകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സമയം നവംബര്‍ 24 വരെ നീട്ടി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ ഇനിയും ഉപയോഗിക്കാം. കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകള്‍ പ്രത്യേകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സമയം നവംബര്‍ 24 വരെ നീട്ടി.

 

നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇത് തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 
ജനങ്ങള്‍ക്ക് ആശ്വാസം; പഴയ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാം

സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ , ശ്മശാനംതുടങ്ങിയ ഇടങ്ങളില്‍ 24 വരെ നോട്ടുകള്‍ സ്വീകരിക്കും. പഴയ നോട്ടുകള്‍ സ്വീകരിക്കാവുന്ന സമയപരിധി നവംബര്‍ 14ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടിയിരിക്കുന്നത്.

പുതിയ 500, 2000 രൂപ നോട്ടുകള്‍ രാജ്യത്തെ എടിഎമ്മുകളില്‍ സജ്ജീകരിക്കാന്‍ പ്രത്യേക കര്‍മസേനയെ നിയമിക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

<strong>നോട്ട് നിരോധനം: ഷോപ്പിംഗും സിനിമയുമെല്ലാം എങ്ങനെ?</strong>നോട്ട് നിരോധനം: ഷോപ്പിംഗും സിനിമയുമെല്ലാം എങ്ങനെ?

English summary

Old notes acceptable till November 24

The exemption on accepting old Rs 500 and Rs 1000 notes in certain categories has been extended to November 24.
Story first published: Monday, November 14, 2016, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X