കറന്‍സി നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം മുന്‍നിരയിലേക്ക്. തെലങ്കാനയ്ക്കു തൊട്ടുപിന്നില്‍, രണ്ടാമതാണ് കേരളം.
കറന്‍സി നോട്ടുകളുടെ നിരോധനം പ്രഖ്യാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം മുന്‍നിരയിലേക്ക്. തെലങ്കാനയ്ക്കു തൊട്ടുപിന്നില്‍, രണ്ടാമതാണ് കേരളം. പ്രധാനമന്ത്രിയുടെ ഗുജറാത്തിനെ മൂന്നാം സ്ഥാനത്താക്കിയാണ് കേരളം രണ്ടാമതെത്തിയിരിക്കുന്നത്. 2016 നവംബര്‍ 9 മുതല്‍ ജനുവരി 9 വരെയുള്ള കണക്കാണിത്.
ഇ-താല് കണക്ക്
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് 2014-ല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കൊണ്ടുവന്ന 'ഇ-താല്' വഴിയാണ് കണക്കുകള്‍ ലഭ്യമായത്. തെലങ്കാന സര്‍ക്കാരിന്റെ 128 സേവനങ്ങളില്‍ നിന്നായി പത്തുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകളാണ് തെലങ്കാനയില്‍ നടന്നത്. ആയിരംപേരുടെ കണക്കെടുക്കുമ്പോള്‍ 2848.96 ഇടപാടുകളാണ് തെലങ്കാനയില്‍ നടക്കുന്നത്. കേരളത്തിലും ഗുജറാത്തിലും യഥാക്രമം 2157.8, 1431.92 എന്നിങ്ങനെയാണ് ഇടപാടുകള്‍.
ആയിരംപേരുടെ കണക്കെടുക്കുമ്പോള്‍ 2848.96 ഇടപാടുകളാണ് തെലങ്കാനയില്‍ നടക്കുന്നത്. കേരളത്തിലും ഗുജറാത്തിലും യഥാക്രമം 2157.8, 1431.92 എന്നിങ്ങനെയാണ് ഇടപാടുകള്‍. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ ശരാശരി 527.82യാണ്.
കേരളത്തിലെ ഡിജിറ്റല്‍ ഇടപാടുകള്‍ ഇങ്ങനെ
കേരളത്തില്‍ 153 സര്ക്കാര്സേവനങ്ങളില് നിന്നായി ഏഴുകോടിയിലേറെ ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഐടി മിഷന്‍പദ്ധതി, വിനോദസഞ്ചാരവിവരങ്ങളുടെ ഡൗണ്‍ലോഡ് എന്നിവയാണ് സംസ്ഥാനത്ത് ഏറ്റവുമധികം നടന്ന ഇടപാടുകള്‍.
കേന്ദ്രസര്ക്കാര്സേവനങ്ങളില് ആധാര്‍, കെവൈസി എന്നിവ സംബന്ധിച്ച 113 കോടിയിലേറെ ഇടപാടുകള്‍ നടന്നു. പത്തുകോടിയിലേറെ ഇടപാടുകളാണ് 'ജന്‍ധന്‍ യോജന'യുമായി ബന്ധപ്പെട്ട് നടന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിംഗും റദ്ദാക്കലുമായി ആറരക്കോടിയോളം ഇടപാടുകള്‍ നടന്നതായും ഇ-താലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തെലങ്കാനയുടെ കണക്കുകള്‍
തെലങ്കാനയില്‍ ഗ്രാമീണമേഖലകളിലെ വികസനപദ്ധതികള്‍, മൂല്യവര്‍ധിതനികുതി തുടങ്ങിയവയിലാണ് ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ 128 ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നായി 10 കോടിയിലേറെ കറന്‍സി രഹിത ഇടപാടുകള്‍ ഇവിടെ രണ്ട് മാസത്തിനിടയില്‍ ഇവിടെ നടന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications